മുഖംപോലെ സുന്ദരമായി സൂക്ഷിക്കേണ്ടതാണ് കാലുകൾ. സ്ത്രീ സൗന്ദര്യത്തിലും കാലുകൾക്ക് വളരെ പ്രധാനസ്ഥാനമുണ്ട്.കൊലുസുകളും വിരലിൽ അണിയുന്ന മിഞ്ചികളും സ്ത്രീസൗന്ദര്യത്തിന് മാറ്റുകൂട്ടും. അതുകൊണ്ടുതന്നെ കൗമാരക്കാരുൾപ്പെടെ മിഞ്ചി അണിയാറുണ്ട്. വിവാഹിതരായ സ്ത്രീകൾ മാത്രമാണ് മിഞ്ചി അണിയേണ്ടത് എന്നത് ഇന്ന് ആരും ഗൗനിക്കുന്നതേ ഇല്ല.
വിവാഹിതരായ സ്ത്രീകൾ കാൽവിരലിൽ മോതിരമണിയുന്നത് ഭാരതീയ ആചാരത്തിന്റെ ഭാഗമാണ്. പലയിടങ്ങളിലും വിവാഹത്തോടനുബന്ധിച്ച് കാൽവിരലിൽ മോതിരമണിയിക്കുന്ന ചടങ്ങുതന്നെയുണ്ട്. സ്വർണം, വെള്ളി, ബ്ളാക്ക് മെറ്റൽ എന്നിവകൊണ്ടുണ്ടാക്കിയ മിഞ്ചികളാണ് സാധാരണ ധരിക്കാറ്. വെറും ആചാരമെന്ന് ഇതിനെ തള്ളാൻ വരട്ടെ. സയൻസുമായി ഇതിന് കാര്യമായ ബന്ധമുണ്ടെന്നാണ് ആചാര്യന്മാർ പറയുന്നത്.
കാലിലെ രണ്ടാം വിരലിലാണ് മിഞ്ചി ധരിക്കേണ്ടത്. ഈ വിരലിൽ ധാരാളം നാഡീവ്യൂഹങ്ങളുണ്ട്. പ്രത്യുല്പാദന അവയവങ്ങളുമായി ബന്ധപ്പെട്ടവയാണ് ഇതിൽ ഏറെയും. ഈ വിരലിലെ മിഞ്ചി ഭൂമിയുമായി സ്പർശിക്കുമ്പോൾ പ്രത്യേകതരത്തിൽ ഊർജം ആഗിരണം ചെയ്യുകയും ഇത് നാഡികളിലൂടെ പ്രത്യല്പാദന അവയവങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ഇതിലൂടെ ആ അവയവങ്ങൾ കൂടുതൽ ഉത്തേജിപ്പിക്കപ്പെടുകയും ലൈംഗിക ശേഷിയും വികാരവും ഉണരുകയും ചെയ്യും. ഇതിനൊപ്പം മാസമുറ കൃത്യമാവുകയും ചെയ്യും. മിഞ്ചിയിലൂടെ എത്തുന്ന ഊർജം ഗർഭപാത്രത്തെയും ഗർഭപാത്രത്തിലേക്കുള്ള രക്തപ്രവാഹത്തെയും ശക്തിപ്പെടുത്തുന്നു എന്നും അവർ പറയുന്നു.
ഇത് കുഞ്ഞിന്റെ ആരോഗ്യപരമായ വളർച്ചയ്ക്കും വളരെയേറെ സഹായകമാകുന്നു. ഇതിനൊപ്പം ഗർഭകാലത്തെ ബിപി, സ്ട്രെസ് എന്നിവ നിയന്ത്രിക്കാനും മിഞ്ചി ധരിക്കുന്നതിലൂടെ കഴിയും. അതുകൊണ്ടാണ് വിവാഹിതരായ സ്ത്രീകൾ മാത്രമേ മിഞ്ചി ധരിക്കാവൂ എന്ന് പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |