SignIn
Kerala Kaumudi Online
Friday, 22 May 2026 12.01 AM IST

വൈശാഖ മഹോത്സവം ; ഭക്തിയുടെ നിറവിൽ കൊട്ടിയൂർ ക്ഷേത്രങ്ങൾ

kottiyur-

വടക്കേ മലബാറിലെ പ്രശസ്തമായ ക്ഷേത്രങ്ങളാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. കണ്ണൂർ ജില്ലയിലെ ദക്ഷിണ കാശി എന്ന പേരിലറിയപ്പെടുന്ന കൊട്ടിയൂർ ഗ്രാമത്തിലെ ബാവലിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. തൃചേരുമന ക്ഷേത്രം എന്നാണ് യഥാർത്ഥ പേരെങ്കിലും സമീപവാസികൾ 'ഇക്കരെ കൊട്ടിയൂർ ക്ഷേത്രം, അക്കരെ കൊട്ടിയൂർ ക്ഷേത്രം എന്നീ പേരുകളിലാണ് ഈ അന്പലങ്ങളെ വിശേഷിപ്പിച്ചിരുന്നത്. ഒരു ക്ഷേത്രം ബാവലി നദിയുടെ പടിഞ്ഞാറൻ തീരത്തും മറ്റേ ക്ഷേത്രം ബാവലി നദിയുടെ കിഴക്കൻ തീരത്തുമാണ് സ്ഥിതിചെയ്യുന്നത്.

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നാണ് വിശ്വസിക്കുന്നത്. പാൽ, നെയ്യ്, ഇളനീർ എന്നിവ ഉപയോഗിച്ചാണ് ഇവിടെ അഭിഷേകം നടത്തുന്നത്. അക്കരെ കൊട്ടിയൂരിൽ ഇടവ മാസത്തിലെ ചോതി നക്ഷത്രം മുതൽ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ് വൈശാഖ മഹോത്സവം നടക്കുന്നത്.ഉത്സവത്തിന് ഇവിടെ എത്തുന്നവർക്ക് ഓടപ്പൂവാണ് പ്രസാദമായി നൽകുന്നത്. രാജ്യത്ത് താടി പ്രസാദമായി നൽകുന്ന ഏക ക്ഷേത്രമെന്ന പ്രത്യേകതയും അക്കരെ കൊട്ടിയൂരിനുണ്ട്. ദക്ഷന്റെ യാഗം നടത്തിയ കർമ്മിയായ ഭൃഗുമുനിയുടെ താടിയെന്ന് സങ്കൽപ്പിച്ചാണ് ഇവിടെ ഓടപ്പൂവ് പ്രസാദമായി നൽകുന്നത്. വീടുകളിലും വാഹനങ്ങളിലുമൊക്കെ ഐശ്വര്യത്തിന് വേണ്ടി ഓടപ്പൂവ് തൂക്കിയിടാറുണ്ട്.

വൈ​ശാ​ഖ​ ​മ​ഹോ​ത്സ​വ​ത്തി​ന്റെ​ ​മു​ന്നോ​ടി​യാ​യു​ള്ള​ ​നീ​രെ​ഴു​ന്ന​ള്ള​ത്ത് ​ മേയ് 23ന് ​ ​അ​ക്ക​രെ​ ​കൊ​ട്ടി​യൂ​രി​ൽ​ ​ന​ട​ക്കും.​ ​മ​ഹോ​ത്സ​വ​ത്തി​ന് ​മു​മ്പ് ​അ​ടി​യ​ന്ത​ര​ ​യോ​ഗ​ക്കാ​രും​ ​ആ​ചാ​ര്യ​ന്മാ​രും​ ​സ്ഥാ​നി​ക​രും​ ​സ​മു​ദാ​യി​യു​ടെ​യും​ ​ജ​ന്മ​ശാ​ന്തി​യു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ക്ക​രെ​ ​കൊ​ട്ടി​യൂ​രി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​ ​ച​ട​ങ്ങാ​ണ് ​നീ​രെ​ഴു​ന്ന​ള്ള​ത്ത്.​ ​സ്വ​യം​ഭൂ​ ​ശി​ല​യെ​ ​ക​ണ്ടെ​ത്തി​യ​തി​നെ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന​ ​രീ​തി​യി​ലാ​ണ് ​നീ​രെ​ഴു​ന്ന​ള്ള​ത്ത് ​ച​ട​ങ്ങു​ക​ൾ.

ഒ​റ്റ​പ്പി​ലാ​ൻ​ ​കു​റി​ച്യ​സ്ഥാ​നി​ക​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​രാ​വി​ലെ​ ​ഇ​ക്ക​രെ​ ​ക്ഷേ​ത്ര​ന​ട​യി​ൽ​ ​ത​ണ്ണീ​ർ​ ​കു​ടി​ ​ച​ട​ങ്ങ് ​ന​ട​ക്കും.​ ​തു​ട​ർ​ന്ന് ​ഇ​ക്ക​രെ​ ​കൊ​ട്ടി​യൂ​രി​ൽ​ ​നി​ന്ന് ​പ​ടി​ഞ്ഞീ​റ്റ​ ​ന​മ്പൂ​തി​രി​യു​ടെ​യും​ ​സ​മു​ദാ​യി​ ​ഭ​ട്ട​തി​രി​പ്പാ​ടി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പു​റ​പ്പെ​ടു​ന്ന​ ​സം​ഘം​ ​ബാ​വ​ലി​ ​തീ​ര​ത്തെ​ ​കാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ​ ​ന​ട​ന്ന് ​മ​ന്ദം​ചേ​രി​യി​ലെ​ ​കൂ​വ​പ്പാ​ട​ത്തി​ൽ​ ​എ​ത്തി​ ​കൂ​വ​യി​ല​ക​ൾ​ ​ശേ​ഖ​രി​ക്കും.​ ​കൂ​വ​യി​ല​ക​ൾ​ ​പ​റി​ച്ചെ​ടു​ക്കു​ന്ന​ ​സം​ഘ​ത്തെ​ ​ഒ​റ്റ​പ്പി​ലാ​ൻ​ ​പു​റ​ങ്ക​ല​യ​ൻ,​ ​ജ​ന്മാ​ശാ​രി​ ​എ​ന്നി​വ​ർ​ ​പു​ഴ​ക്ക​ര​യി​ൽ​ ​കാ​ത്തു​ ​നി​ൽ​ക്കും.​ ​തു​ട​ർ​ന്ന് ​ബാ​വ​ലി​യി​ൽ​ ​കു​ളി​ച്ച് ​അ​ക്ക​രെ​ ​കൊ​ട്ടി​യൂ​രി​ലേ​ക്ക് ​ക​ട​ക്കും.
മ​ണി​ത്ത​റ​യി​ൽ​ ​സ്വ​യം​ഭൂ​വി​ൽ​ ​ഒ​റ്റ​പ്പി​ലാ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ആ​ദ്യ​സം​ഘം​ ​അ​ഭി​ഷേ​കം​ ​ന​ട​ത്തും.​ ​തു​ട​ർ​ന്ന് ​പ​ടി​ഞ്ഞീ​റ്റ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​വും​ ​അ​ഭി​ഷേ​കം​ ​ന​ട​ത്തും.​ ​തി​ട​പ്പ​ള്ളി​ ​അ​ടു​പ്പി​ൽ​ ​നി​ന്ന് ​ഭ​സ്മം​ ​പൂ​ശി​ ​പ​ടി​ഞ്ഞാ​റേ​ ​ന​ട​വ​ഴി​ ​സം​ഘം​ ​ഇ​ക്ക​രെ​യ്ക്ക് ​ക​ട​ക്കും.​ ​രാ​ത്രി​ ​ആ​യി​ല്യാ​ർ​ ​കാ​വി​ൽ​ ​ഗൂ​ഢ​പൂ​ജ​ക​ൾ​ ​ന​ട​ക്കും.​ 28​ന് ​നെ​യ്യാ​ട്ട​ത്തോ​ടെ​ ​വൈ​ശാ​ഖ​ ​മ​ഹോ​ത്സ​വ​ത്തി​ന് ​തു​ട​ക്ക​മാ​കും.

kottiyur-

ഐതീഹ്യം ഇങ്ങനെ...

പ്രജാപതികളിലൊരാളായ ദക്ഷന്‌റെ മകളായിരുന്നു സതി.പരമശിവനോട് പുച്ഛവും അവഞ്ജയുമായിരുന്നു ദക്ഷന്. എന്നാൽ പുത്രി പ്രണയിച്ചത് അതേ ശിവനെയും. ഇരുവരുടെയും ബന്ധം ദക്ഷൻ എതിർത്തതോടെ സതി കൊട്ടാരം വിട്ട് ഇറങ്ങി. തനിക്ക് ഇനിമുതൽ സതി എന്നൊരു മകളില്ലെന്ന് ദക്ഷൻ പ്രഖ്യാപിച്ചു.ശേഷം ഒരു വൈശാഖ നാളിൽ ദക്ഷൻ ഒരു യാഗം നടത്തി. ശിവനെയും സതിയേയും മാത്രം യാഗത്തിൽ ക്ഷണിച്ചില്ല. എങ്കിലും യാഗത്തിന് പോകാൻ തന്നെ സതി തീരുമാനിച്ചു. ശിവന്‌റെ വാക്ക് ധിക്കരിച്ച് യാഗത്തിന് പോയി. യാഗത്തിനെത്തിയ സതിയെ ദക്ഷൻ അപമാനിച്ചു. ആ മനോവിഷമത്തിൽ സതി ആത്മഹൂതി ചെയ്തു. കോപാകുലനായ ശിവൻ ജടമുടി പിഴുതെറിഞ്ഞ് ശിവൻ വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ യാഗശാലയിലെത്തി ദക്ഷനെ കൊലപ്പെടുത്തി.മൂലോകങ്ങളുടെ അഭ്യർത്ഥന മാനിച്ച് ശിവൻ ദക്ഷനെ പുനജ്ജീവിപ്പിച്ചു. ശേഷം കൈലാസത്തിലേക്ക് പോയി.ഈ യാഗസ്ഥലത്ത് പിന്നീട് കുറിച്യർ താമസിക്കാൻ ആരംഭിച്ചു.ഒരു ദിവസം ഒരു യുവാവ് അമ്പിന് മൂർച്ച കൂട്ടൻ കല്ലിൽ ഉരച്ചപ്പോൾ കല്ലിൽ നിന്ന് രക്തം വരാന് തുടങ്ങി. ഈ വിവരമറഞ്ഞെത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവലിയിൽ കലശമാടി. അതിന് ശേഷമാണ് വൈശാഖ ഉത്സം ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യനാണ് ക്ഷേത്രത്തിൽ ഇന്നത്തേ രീതിയിലുള്ള ചിട്ടകൾ ഉണ്ടാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TEMPLE, SPIRITUAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL