SignIn
Kerala Kaumudi Online
Thursday, 02 July 2026 6.03 PM IST

സർവ വിഘ്നങ്ങളും അകറ്റും പഴവങ്ങാടി ഗണപതി, കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഗണപതി ക്ഷേത്രം

pazhavangadi-
പഴവങ്ങാടി ഗണപതി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം. നഗരത്തിലെ ഏറ്റവും തിരക്കേറിയ കിഴക്കേകോട്ടയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്താണ് പഴവങ്ങാടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നിത്യവും നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. പ്രധാന വഴിപാട് തേങ്ങയുടയ്ക്കലാണ്. ഈ വഴിപാട് നടത്തിയാൽ ആഗ്രഹിക്കുന്ന കാര്യം നടപ്പാകുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. സൈന്യത്തിന്റെ മദ്രാസ് റെജിമെന്റിന് കീഴിലാണ് ക്ഷേത്രം.

ക്ഷേത്രത്തിനെപ്പറ്റിയുള്ള കഥ ഇങ്ങനെയാണ്: തിരുവനന്തപുരത്തിനുമുമ്പ് തിരുവിതാകൂറിന്റെ തലസ്ഥാനം പത്മനാഭപുരമായിരുന്നു. ഇവിടെവച്ചാണ് തിരുവിതാംകൂർ കരസേന രൂപംകൊണ്ടത്. ഇതിലെ അംഗത്തിന് അടുത്തുള്ള പുഴയിൽ നിന്ന് ഒരു ഗണപതിവിഗ്രഹം ലഭിച്ചു. അദ്ദേഹവും മറ്റ് സൈനികരും ചേർന്ന് ആ വിഗ്രഹത്തെ ആരാധിച്ചുവന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഗണപതി അവരുടെ പരദേവതയുമായി.

തിരുവിതാംകൂറിന്റെ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾ കരസേനയുടെ ആസ്ഥാനവും തിരുവനന്തപുരത്തായി. ഇതേത്തുടർന്ന് ഗണപതിക്ക് ഒരു ക്ഷേത്രം പണിയണമെന്ന് ആഗ്രഹിക്കുകയും പഴവങ്ങാടിയിൽ പണിയുകയുമായിരുന്നു. 2019ൽ ക്ഷേത്രം പുതുക്കിപ്പണിതു. തിരുവിതാംകൂർ സൈന്യത്തെ മദ്രാസ് റജിമെന്റ് ഏറ്റെടുത്തപ്പോൾ ക്ഷേത്രവും അതിന്റെ കീഴിലായി.

അയ്യപ്പൻ, ദുർഗാദേവി, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ. വിനായകചതുർത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷം. സംസ്ഥാനത്ത് വിനായകചതുർത്ഥി ഏറ്റവും വിപുലമായി ആഘോഷങ്ങളിലൊന്നുകൂടിയാണ് പഴവങ്ങാടി ഗണപതിക്ഷേത്രം. ഈ ദിവസം നാടിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAZHAVANGADI GANAPATHY TEMPLE, PAZHAVANGADI GANAPATHY, KERALA GANAPATHY TEMPLE, PAZHAVANGADI GANAPATHY MALAYALAM, THIRUVANANTHAPURAM TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY