SignIn
Kerala Kaumudi Online
Saturday, 24 October 2026 2.41 PM IST

മണ്ണാറശാല ആയില്യം 26ന്

yhj

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം 24,25,26 തീയതികളിൽ നടക്കും. ആയില്യത്തിന് മുന്നോടിയായുള്ള കാവിൽ പൂജകൾ ഇന്നലെ ആരംഭിച്ചു. 26നാണ് മണ്ണാറശാല ആയില്യം. 24ന് വൈകിട്ട് 5ന് മഹാദീപക്കാഴ്ച നടക്കും. കുടുംബ കാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരി തിരിതെളിക്കും. പൂയം നാളായ 25ന് രാവിലെ 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ അമ്മയുടെ കാർമ്മികത്വത്തിൽ ഉച്ചപൂജ,11ന് പ്രസാദമൂട്ട്,വൈകിട്ട് 5 മുതൽ പൂയം തൊഴൽ,7ന് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിൽപ്പെട്ട അന്തർജ്ജനങ്ങൾക്കൊപ്പം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം,ആയില്യം നാളായ 26ന് പുലർച്ചെ 4ന് നടതുറക്കും. എം.കെ.പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും. 6മണിയോടെ കുടുംബകാരണവർ ആയില്യം നാളിലെ പൂജകൾ ആരംഭിക്കും.

9 മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം അമ്മ ഭക്തജനങ്ങൾക്ക് ദർശനം നൽകും. രാവിലെ 10മുതൽ മഹാപ്രസാദമൂട്ട്. ഉച്ചപൂജയ്ക്കശേഷം കുടുംബകാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്,കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂർത്തിയാകുന്നതോടെ അമ്മ തീർത്ഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്ക് ശേഷം ആയില്യം എഴുന്നള്ളത്ത് നടക്കും. തുടർന്ന് ആയില്യം പൂജ. ശേഷം അമ്മയുടെ അനുമതിവാങ്ങി കുടുംബകാരണവർ നടത്തുന്ന തട്ടിന്മേൽ നൂറുംപാലും പ്രധാനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL