കോട്ട: നിയന്ത്രണംവിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർത്ഥാടകർക്ക് ദാരുണാന്ത്യം. ഡൽഹി - മുംബയ് എക്സ്പ്രസ് വേയിൽ ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് രാജസ്ഥാനിലെ ഖതുശ്യാം ക്ഷേത്രത്തിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 25പേരാണ് ബസിലുണ്ടായിരുന്നത്. എക്സ്പ്രസ് വേയിലെ ഫില്ലർ നമ്പർ 384ന് സമീപത്തുവച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡ്രെയിനേജ് തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. പ്രദേശവാസികളും രക്ഷാപ്രവർത്തകരും ഉടൻതന്നെ സംഭവസ്ഥലത്തെത്തി. ഓടയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ബസ് പുറത്തെടുത്തത്.
അപകടത്തിൽ പരിക്കേറ്റ 17പേരെ സമീപത്തെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോട്ട ജില്ലാ കളക്ടർ പീയുഷ് സമരിയയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിച്ച് ചികിത്സ ഉറപ്പാക്കി. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Eight pilgrims were killed and 17 others injured after a bus carrying 25 passengers overturned into a 15-foot-deep drainage ditch on the Delhi–Mumbai Expressway near Kota, Rajasthan. The bus was travelling from Bhopal to Khatu Shyam Temple. Rescue teams used a crane to retrieve the vehicle, while police continue investigating the cause of the accident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |