SignIn
Kerala Kaumudi Online
Thursday, 13 August 2026 2.42 AM IST

നവഗ്രഹങ്ങൾക്ക് വിധേയൻ

1

തത്വചിന്താപരമായ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണവും, കാളിദാസന്റെ രഘുവംശവും ഭവഭൂതിയുടെ ഉത്തരരാമചരിതവും, ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയും, കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടവുമെല്ലാം രാമായണത്തിലൂടെ കടന്നുപോകുന്നു. അതിനെല്ലാം മൂലമായ ആദികവിയുടെ വീരോചിത വിരചിതകാവ്യത്തിലൂടെയുള്ള വിജ്ഞാന-ജ്ഞാന അയനങ്ങൾ എവിടെയും പ്രകീർത്തിതമാകുന്നു.


ശ്രീരാമ സീതാലക്ഷ്മണന്മാർ പരബ്രഹ്മം, യോഗമായ, ശേഷൻ എന്നിവരുടെ
അവതാരങ്ങളെന്നാണ്. രാമായണത്തിലെ ആദർശസമവാക്യങ്ങൾ വർത്തമാനകാല പ്രച്ഛന്നവേഷങ്ങളുടെ മുന്നിൽ അത്ഭുതാദരങ്ങളോടുകൂടി മാത്രമേ കാണാൻ കഴിയൂ. ശ്രീരാമനെ നവഗ്രഹങ്ങൾ എങ്ങനെയാണ് സ്വാധീനിച്ചത് എന്ന് രാമായണത്തിലുടനീളം കാണാം.

ആരുടേയും മനസിനോട് രമിക്കുന്നവനാണ് രാമൻ. ആരുമായും രഞ്ജിക്കുന്നവനും മറ്റുള്ളവരെ ധർമ്മബോധംകൊണ്ട് രഞ്ജിപ്പിക്കുന്നവനുമാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്
ശ്വാക്കളും ഗോക്കളും, ഉന്നത-നീചഭാവമില്ലാത്തതും, ശത്രു-മിത്രോ ദാസീന ഭേദമില്ലാത്തതും.


“ശ്രീമദ്ഭാഗവതം ഭക്തികൊണ്ടറിയണം, ശ്രീമഹാഭാരതം യുക്തികൊണ്ടറിയ
ണം, ശ്രീരാമായണമാകട്ടെ ഭക്തിയും യുക്തിയും വിഭക്തിയും കൊണ്ടറിയണം.
മനുഷ്യാകൃതിപൂണ്ട ദേവചൈതന്യമാകിലും നവഗ്രഹങ്ങൾക്കു
വിധേയമായിരിക്കണം എന്നാണ്. നവഗ്രഹങ്ങൾക്കും വിധേയനായിരുന്നു
ശ്രീരാമൻ.

കർക്കടക ലഗ്നത്തിൽ ചന്ദ്രനോടുകൂടി വ്യാഴം, മേടത്തിൽ ആദിത്യൻ,​ തുലാത്തിൽ ശനി, മീനത്തിലെ ശുക്രൻ, മകരത്തിൽ കുജൻ എന്നീ അഞ്ചു

ഗ്രഹങ്ങളും ഉച്ചത്തിലായിരുന്ന മുഹൂർത്തത്തിലായിരുന്നു ശ്രീരാമചന്ദ്രന്റെ ജനനം. ആരാണ് രാമനെന്നറിയാൻ രാമരാവണ യുദ്ധരംഗത്തെ ശ്രീരാമനെക്കണ്ടാൽ മതി.പലതരത്തിലുംപലർ മുഖേനയുമുള്ള ഉപദേശസാരങ്ങളെല്ലാം തീർത്തും നിഷ്പ്രയോജനമെന്നുവന്ന സാഹചര്യത്തിലാണ് രാവണനോട് ശ്രീരാമൻ ഏറ്റുമുട്ടുന്നത്. യുദ്ധത്തിൽ പരിക്ഷീണനായി തേരും കുതിരയും നഷ്ടപ്പെട്ട് ഇതികർത്തവ്യതാ മൂഢനായിരിക്കുന്ന രാവണനോട്, ആ യുദ്ധചാതുരിയെ പ്രശംസിച്ചും മറ്റുംആദരപൂർവം സംസാരിക്കുന്ന ശ്രീരാമൻ: 'തന്നോട് നിരായുധനായി യുദ്ധത്തിനുനിൽക്കാതെ കൂട്ടത്തിൽ നിന്നും മടങ്ങിപ്പോയി രാജകീയമായി അടുത്തദിവസം വീണ്ടുംവരാൻ 'ഉപദേശിച്ചു വിടുകയാണുണ്ടായത്. അതാണ് ശ്രീരാമധർമ്മം. പണ്ടുമുതലേ ഭാരതീയ ധർമ്മവും അതുതന്നെയാണ്. ധർമ്മത്തിന് എവിടെ ഗ്ലാനി സംഭവിക്കുന്നുവോ അവിടെ അധർമ്മം തലപൊക്കും.ധർമ്മത്തെ മുറുകെപ്പിടിക്കുമ്പോഴാണ് ഹൃദയം പവിത്രമാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL