മലയാളികളുടെ മിക്കവാറും വിഭവങ്ങളുടെയും ഭാഗമാണ് കറിവേപ്പില. ഭക്ഷണത്തിന് രുചിയും മണവും നൽകാൻ ഇത് സഹായിക്കുന്നു. ഇതിനൊപ്പം ആരോഗ്യത്തിനും കറിവേപ്പില ഏറെ നല്ലതാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇത്രയും ഗുണങ്ങളുണ്ടെങ്കിലും കറിവേപ്പ് വീടിന്റെ സമീപത്തായി നടാൻ പാടില്ലെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. അങ്ങനെ ചെയ്യുന്നത് ദോഷങ്ങൾക്ക് കാരണമാകുമെന്ന് വാസ്തുശാസ്ത്രജ്ഞർ പറയുന്നു. ചില പ്രത്യേക ദിക്കുകളിൽ മാത്രമേ കരിവേപ്പ് നട്ടുവളർത്താൻ പാടുള്ളൂ.
ഒരിക്കലും വീടിനോട് ചേർന്ന് കറിവേപ്പ് നടാൻ പാടില്ല. വീടിനോട് ചേർന്ന് മതിൽ കെട്ടിയിട്ടുണ്ടെങ്കിൽ അതിന് പുറത്തുവേണം നടാൻ. കുറച്ചുസ്ഥലം മാത്രമാണ് ഉള്ളതെങ്കിൽ മതിലിനോട് ചേർത്ത് നടാവുന്നതാണ്.
പാടില്ലാത്ത ദിക്കുകൾ
വടക്ക്-കിഴക്ക് മൂലയിൽ ഒരിക്കലും കറിവേപ്പ് നടരുത്. കിണർ ഉൾപ്പടെ ജലവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഈ ദിക്ക് ഉപയോഗിക്കേണ്ടത്. ഇവിടെ ജലവുമായി ബന്ധപ്പെട്ട വസ്തുവുണ്ടെങ്കിൽ വീടിനും വീട്ടുകാർക്കും ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ ഈ ദിക്കിൽ കറിവേപ്പ് നട്ടാൽ ദോഷങ്ങളായിരിക്കും ഫലം.
തെക്ക്- പടിഞ്ഞാറ്
വീടിന്റെ ഏറ്റവും പ്രധാന ദിക്കാണ് കന്നിമൂല എന്നറിയപ്പെടുന്ന തെക്ക് പടിഞ്ഞാറ് ദിക്ക്. ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണിവിടം. ഇവിടെയും കറിവേപ്പിന് സ്ഥാനമില്ല. ഇതിനൊപ്പം തെക്ക്-കിഴക്ക് ദിക്കിലും കറിവേപ്പ് പാടില്ല.
ഉത്തമമായത്
വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ് കറിവേപ്പ് നടാൻ ഏറ്റവും ഉത്തമം. അതിർത്തിയോട് ചേർന്ന് മാത്രമേ ഇവിടെയും കറിവേപ്പ് നടാൻ പാടുള്ളൂ. അല്ലാതെ ചെയ്താൽ ദോഷങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ട്.
While curry leaves are valued for culinary and health benefits, Vastu Shastra advises against planting them too close to homes. Experts warn against placing them in the northeast, southwest, or southeast directions due to potential negative effects. According to Vastu principles, the west side of the property, planted near the boundary, is considered the most suitable location for a curry leaf tree.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |