എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ഉപ്പ്. വാസ്തുശാസ്ത്രവും ഉപ്പിന് വളരെ പ്രധാന്യമുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങങ്ങൾക്ക് പരിഹാരം കാണാൻ ഉപ്പിന് കഴിയുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം അവിടെ നിലനിൽക്കുന്ന നെഗറ്റീവ് എനർജിയാണ്. ഇതിനെ അകറ്റാൻ കുറച്ച് ഉപ്പ് മാത്രം മതി.
വാസ്തുശാസ്ത്രം അനുസരിച്ച് ഉപ്പും ഗ്രാമ്പൂവും നെഗറ്റിവിറ്റി വലിച്ചെടുക്കുകയും പോസിറ്റിവിറ്റി ആകർഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ അടുക്കളയിലെ ഉപ്പ് പാത്രത്തിൽ അഞ്ച് ഗ്രാമ്പൂ ഇട്ട് വയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ പൊട്ടിയ ഗ്രാമ്പൂ ഇടാൻ പാടില്ല.
ഈ പ്രതിവിധി പണത്തിന്റെ വരവിനുള്ള തടസങ്ങൾ നീക്കം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ഈ രണ്ട് വസ്തുക്കളും ഒരു പാത്രത്തിൽ ഒരുമിച്ച് വയ്ക്കുമ്പോൾ വീട്ടിലെ വാസ്തു ദോഷങ്ങൾ നീക്കം ചെയ്യുന്നുവെന്നും വിശ്വസിക്കുന്നു. കുടുംബത്തിനുള്ളിലെ ഐക്യം വർദ്ധിക്കുകയും സംഘർഷങ്ങൾ കുറയുകയും ചെയ്യുന്നു. എല്ലാ മാസവും അല്ലെങ്കിൽ 45 ദിവസത്തിനുള്ളിൽ ഉപ്പ് പാത്രത്തിൽ നിന്ന് ഗ്രാമ്പൂ നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കുക. പഴയ ഗ്രാമ്പൂ ഒരു പൂച്ചട്ടിയിലേക്ക് ഇടുകയോ വെള്ളത്തിൽ ഒഴുക്കുകയോ ചെയ്യാം. എന്നാൽ അത് ഒരു കാരണവശാലും പാചകത്തിന് ഉപയോഗിക്കാൻ പാടില്ലെന്നും പറയപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |