SignIn
Kerala Kaumudi Online
Saturday, 27 June 2026 5.52 PM IST

ഗൃഹപ്രവേശത്തിന് ഒരുങ്ങുന്നവരാണോ? ഈ മാസങ്ങളിൽ പുതിയ വീട്ടിലേക്ക് മാറുന്നത് ശുഭകരമല്ല

house-warming

ഒരായുസിന്റെ മുഴുവൻ ശ്രമത്തിനൊടുവിലാണ് പലരും വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുന്നത്. സ്വന്തം ഇഷ്ടങ്ങളെ കോർത്തിണക്കി ആജീവനാന്തകാലം സുരക്ഷിതമായി വസിക്കാനൊരിടം, അതാണ് എല്ലാരും ആഗ്രഹിക്കുന്നത്. പുതിയ വീട് നന്മയും ഐശ്വര്യവും നിറഞ്ഞതാകാൻ നമ്മൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പുതിയ വീടിന്റെ സ്ഥാനം, മുറികളുടെ സ്ഥാനം, പൂജാമുറി തുടങ്ങി നിരവധി കാര്യങ്ങൾ വാസ്തുശാസ്ത്ര പ്രകാരം ഗുണാനുഭവം നൽകുന്ന രീതിയിൽ ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നാൽ നിർമാണത്തിന് ശേഷം ഗൃഹപ്രവേശം എപ്പോൾ നടത്തണമെന്നതിലും ശ്രദ്ധ വേണം. ചില മാസങ്ങൾ ഗൃഹപ്രവേശത്തിന് ഒട്ടും തന്നെ അനുയോജ്യമല്ല. കർക്കടകം, കുംഭം, കന്നി എന്നീ മാസങ്ങൾ പുതിയ വീട്ടിലേക്ക് മാറുന്നതിന് ഒട്ടും നല്ലതല്ല. ഈ മാസങ്ങളിൽ ഗൃഹപ്രവേശനം നടത്തിയാൽ ഗുണാനുഭവങ്ങളേക്കാൾ കുടുംബാംഗങ്ങൾക്ക് ദോഷഫലമുണ്ടാകാനുള്ള സാദ്ധ്യതയാണുള്ളത്. അസുഖങ്ങൾ, ദാരിദ്ര്യം, ദുഃഖം എന്നിവ പ്രദാനം ചെയ്യുന്ന മാസങ്ങളായാണ് ഇവയെ കണക്കാക്കുന്നത്.

മലയാള പഞ്ചാംഗം അനുസരിച്ച് ബാക്കിയുള്ള ഒമ്പത് മാസങ്ങളും ഗൃപ്രവേശത്തിന് ശുഭകരമാണ്. ചിങ്ങം, വൃശ്ചികം, ധനു, മേടം, ഇടവം എന്നീ മാസങ്ങൾ കൂടുതൽ വിശേഷപ്പെട്ടതായും ചിങ്ങം, തുലാം, വൃശ്ചികം, ധനു, മകരം, മീനം, മേടം, ഇടവം, മിഥുനം എന്നീ മാസങ്ങൾ ഗൃഹപ്രവേശത്തിന് ഉത്തമ മാസങ്ങളായും കണക്കാക്കുന്നു. ഉത്രം, ഉത്രാടം, രോഹിണി, ചിത്തിര, രേവതി, അനിഴം, മകയിരം എന്നിവ ഗൃഹപ്രവേശനത്തിന് അനുയോജ്യമായ നക്ഷത്രങ്ങളായും കണക്കാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU TIPS, HOUSE WARMING, BETTER MONTHS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL