വാസ്തുവിന് വളരെ പ്രധാന്യം നൽകുന്നവരാണ് ഇന്ത്യയിലുള്ളവർ. വീട്ടിലെ വസ്തുക്കളുടെ ദിശ, അലങ്കാരം, ശരിയായ സ്ഥാനം എന്നിവയെക്കുറിച്ചുള്ള നിരവധി കാര്യങ്ങൾ വാസ്തുവിൽ പറയുന്നു. ഇവയിൽ നാം വരുത്തുന്ന ചെറിയ തെറ്റ് പോലും വീട്ടിൽ നെഗറ്റീവ് എനർജി നിറയ്ക്കുമെന്നാണ് വിശ്വാസം.
വീട് വൃത്തിയാക്കുമ്പോൾ പലപ്പോഴും വസ്ത്രങ്ങളും ബാഗുകളും വാതിലിന് പിറകിൽ കൊളുത്തുന്നവർ നിരവധിയാണ്. എന്നാൽ വാസ്തുശാസ്ത്രമനുസരിച്ച് വാതിലിന് പിന്നിൽ വസ്തുക്കൾ സൂക്ഷിക്കുകയോ തൂക്കിയിടുകയോ ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി, മാനസിക സമാധാനം, ആരോഗ്യം, എന്നിവയെ ബാധിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
വാസ്തുശാസ്ത്രമനുസരിച്ച് വസ്ത്രങ്ങൾ വാതിലിന് പിന്നിൽ തൂക്കിയിടരുത്. ഇത് വീട്ടിൽ മാനസിക സമ്മർദ്ദം, അലസത, ക്ഷോഭം എന്നിവയ്ക്ക് കാരണമാകുമെന്നാണ് വാസ്തുവിൽ പറയുന്നത്.
വാതിലിന് പിന്നിൽ മരുന്നുകൾ നിറച്ച ബാഗ് തൂക്കിയിടുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. വാസ്തുവിശ്വാസമനുസരിച്ച് മരുന്നുകൾ രോഗത്തെ പ്രതീകമാണ്. അതിനാൽ വാതിലിന് പിന്നിൽ ഇവ സൂക്ഷിക്കുന്നത് വീട്ടിൽ രോഗങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് കരുതുന്നത്.
പലരും പഴയ കലണ്ടറുകൾ കളയുന്നതിന് പകരം വാതിലിന് പിറകിൽ തൂക്കിയിടുന്നു. വാസ്തുശാസ്ത്രത്തിൽ ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. പഴയ കലണ്ടറുകൾ ഭൂതകാലത്തെ പ്രതീകകമാണെന്നും ഇവ സൂക്ഷിക്കുന്നത് ജീവിതത്തിലെ പുരോഗതിയെ തടസപ്പെടുത്തുന്നുവെന്നുമാണ് വിശ്വാസം.
വാതിലിനും പിന്നിൽ ഷൂസും സ്ലിപ്പറുകളും അടുക്കിവയ്ക്കുന്നത് വാസ്തു പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് വീട്ടിൽ അസ്വസ്ഥതയും പിരിമുറുക്കവും വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.
(ഈ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാസ്തു സംബന്ധമായ കാര്യങ്ങൾ പരമ്പരാഗത വിശ്വാസങ്ങളെയും വാസ്തുശാസ്ത്രത്തിലെ പൊതുവായ ധാരണകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്നില്ല. വായനക്കാർ ഇത് വിശ്വാസപരമായ വിവരമായി മാത്രം പരിഗണിക്കുക)
Many people use the space behind doors to hang clothes, bags, medicines, old calendars, shoes and slippers. According to traditional beliefs, keeping certain items behind doors is considered inauspicious and may affect peace, health and prosperity at home.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |