SignIn
Kerala Kaumudi Online
Sunday, 18 October 2026 2.00 AM IST

കൺവീനർ സ്ഥാനത്തു നിന്ന് നീക്കാൻ ശ്രമമെന്ന് സംശയം : അടൂർ പ്രകാശ്

aa


 കെ. സുധാകരനെ പുകച്ചുചാടിച്ചതു പോലെ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരനെ പുകച്ചു പുറത്തുചാടിച്ചതുപോലെ

തന്നെയും മാറ്റാൻ നീക്കം നടക്കുന്നതായി സംശയം തോന്നുന്നുണ്ടെന്ന് യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് എം.പി. കെ.പി.സി.സി ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. കാഴ്ചക്കാരനാകാനില്ലെന്നും കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു. പ്രസക്ത ഭാഗങ്ങളിൽ നിന്ന്.:-

 കെ.സുധാകരനെ ഇറക്കിവിടാൻ ഉപജാപക സംഘം

പ്രവർത്തിച്ചിരുന്നോ?

ധീരനായ കെ.പി.സി.സി പ്രസിഡന്റായിരുന്ന അദ്ദേഹത്തെ ഒറ്റപ്പെടുത്തി

ആ പദവിയിൽ നിന്ന് പുകച്ചു പുറത്താക്കുകയല്ലേ ചെയ്തത്.

ഉപജാപമല്ലാതെ മറ്റെന്താണത്.?

താങ്കൾക്കെതിരെയും അങ്ങനെ

ഒരു ഉപജാപം നടക്കുന്നുണ്ടോ?

ഈ പോക്ക് കാണുമ്പോൾ അങ്ങനെയൊരു നീക്കമുണ്ടോയെന്ന്

സംശയം തോന്നുന്നുണ്ട്.

ആരാണതിന് നേതൃത്വം നൽകുന്നത്?

ആരാണെന്ന് എനിക്കറിയില്ല. പക്ഷെ അന്ന് തുറന്നു സംസാരിച്ചതിനെ

തുടർന്ന് എന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ഒരു ശ്രമം

സോഷ്യൽ മീഡിയയിലടക്കം നടക്കുന്നുണ്ട്.

താങ്കളെ ഒറ്റപ്പെടുത്തുന്നുണ്ടോ?

അങ്ങനെ സംശയിക്കേണ്ടിയിരിക്കുന്നു.

താങ്കളും മുഖ്യമന്ത്രിയും രണ്ട് തട്ടിലായോ?

എന്നൊന്നും ഞാൻ പറയില്ല.

താങ്കൾ കൺവീനർ സ്ഥാനത്തിരുന്നു പറഞ്ഞ വിമർശനം

അനവസരത്തിലായിപ്പോയില്ലേ?

എന്റെ കസേരയിൽ ഇരുന്നശേഷം അത്തരമൊരു അനുഭവം

ഉണ്ടാകുമ്പോൾ പ്രതികരിക്കുന്ന സ്വഭാവം ഉള്ളവരാണെങ്കിൽ പ്രതികരിക്കും. അതെ

ഞാനും ചെയ്തുള്ളു.

വളരെ നേരത്തെയായിപ്പോയില്ലേ?

ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും. ആരുടെ മുഖത്തുനോക്കിയും പറയും. അന്ന്

മറ്റു കാര്യങ്ങൾ പറയാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ

ചോദ്യത്തിനു മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞതു തന്നെ.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ്

താങ്കളെക്കൊണ്ട് ഇതൊക്കെ പറയിച്ചത് എന്ന് വിമർശനമുണ്ട്?

ഈ വിഷയം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല.

അദ്ദേഹത്തെ ധരിപ്പിച്ചതുമില്ലേ?

കേരളത്തിൽ നിന്നുള്ള ആളാണല്ലോ അദ്ദേഹം.

 എ.ഐ.സി.സി പ്രസിഡന്റ് ഖാർഗെയെ കണ്ടിട്ടെന്തായി?

അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചു.ഞാൻ കൊടുത്ത നിവേദനം

റിപ്പോർട്ടാക്കാൻ അദ്ദേഹം എ.ഐ.സി.സിയിൽ അതിനു ചുമതലപ്പെട്ടവർക്കു നൽകി.

അതിനുശേഷം എന്തെങ്കിലും മാറ്റമുണ്ടായോ?

എ.ഐ.സി.സിയിൽ പ്രതീക്ഷയുണ്ട്.എ.ഐ.സി.സിയാണ് എന്നെ കൺവീനറാക്കിയത്.

എ.ഐ.സി.സി പറയുന്നതുപോലെ പ്രവർത്തിക്കും. ഞാൻ എന്നും പാർട്ടി ചട്ടക്കൂടിൽ

നിന്നേ പ്രവർത്തിക്കാറുള്ളു.

യു.ഡി.എഫ് യോഗം വിളിക്കാനുള്ള തീരുമാനം ആയോ?

യു.ഡി.എഫ് ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രിയാണ് അത്

പറയേണ്ടത്. നാളിതുവരെ ഒന്നും പറഞ്ഞിട്ടില്ല.

മുസ്ലിം ലീഗിന് ക്യാബിനറ്റ് പദവി ആറായല്ലോ?

അതെക്കുറിച്ച് ഞാനൊന്നും പറയില്ല. ഏതെങ്കിലും പദവിയിൽ

ആരെയെങ്കിലും വച്ചതിൽ എനിക്ക് പരാതിയില്ല. പക്ഷെ എന്നോട്

ഒന്നും ചർച്ച ചെയ്തില്ല. ആ മര്യാദ പാലിക്കണമെന്നേയുള്ളു.

(അഭിമുഖത്തിന്റെ പൂർണരൂപം കാണാൻ

ക്യു.ആർ.കോഡ് സ്കാൻ ചെയ്യുക )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADOOR PRAKASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA