SignIn
Kerala Kaumudi Online
Monday, 20 July 2026 8.51 AM IST

ഈ അഞ്ച് സ്ഥലങ്ങളിലിരുന്ന് ഒരിക്കലും ഭക്ഷണം കഴിക്കരുത്; നിർഭാഗ്യങ്ങൾ കൂടെ വരും; വാസ്‌തു ശാസ്‌ത്രം പറയുന്നത്

food

നല്ല ഭക്ഷണം ശരീരത്തെ മാത്രമല്ല, മനസിനെയും തൃപ്‌തിപ്പെടുത്തുന്നു. കഴിക്കുന്ന ഭഷണത്തിന്റെ ഗുണങ്ങൾ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതുപോലെ തന്നെ അത് സൂക്ഷിച്ചിരിക്കുന്ന സ്ഥലം, ദിശ,ചുറ്റുപാട് എന്നിവയ്‌ക്ക് വാസ്‌തു ശാസ്‌ത്രത്തിൽ വലിയ പങ്കു വഹിക്കുന്നു. ഭക്ഷണം ഏത് ദിശയിലിരുന്നു കഴിക്കുന്നുവെന്നത് ആരോഗ്യം, സമാധാനം, പണനഷ്‌ടം എന്നിവയെ സ്വാധീനിക്കുന്നു. വീടിന്റെ ആ ദിശകൾ മനസിലാക്കി ഭക്ഷണം കഴിക്കുന്നതാണ് എപ്പോഴും നല്ലത്.

  • കിടക്കയിലിരുന്ന ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കണം. അത് വിശ്രമിക്കാനുള്ള സ്ഥലമാണ്. അവിടിരുന്ന് ഭക്ഷണം കഴിക്കുന്നത് മനസിനെയും ശരീരത്തെയും പ്രതികൂലമായി ബാധിക്കുന്നു.
  • പുറത്ത് നിന്നുള്ള ഊർജം വീട്ടിലേക്ക് കടക്കുന്നത് വാതിലുകളിലൂടെയാണെന്നാണ് വിശ്വസിക്കുന്നത്. അവിടിരുന്ന് ഭക്ഷണം കഴിക്കുന്നത് മനസിനെയും ശ്രദ്ധയെയും വ്യതിചലിപ്പിക്കുന്നു. പ്രധാനവാതിലിനുമുന്നിലിരുന്ന് ഒരു കാരണവശാലും ഭക്ഷണം കഴിക്കാൻ പാടില്ല.
  • ഭക്ഷണത്തോട് കാണിക്കുന്ന അനാദരവ് വാസ്‌തു ദോഷത്തിന് കാരണമാകുന്നു. ടിവി. മൊബൈൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഭക്ഷണം കഴിക്കുന്നത് അതിനോട് കാണിക്കുന്ന അനാദരവായാണ് കണക്കാക്കപ്പെടുന്നത്.
  • ടോയ്‌ലെറ്റ്‌, ഡസ്‌റ്റ്‌ ബിൻ എന്നിവയ്‌ക്ക് സമീപമിരുന്ന് ഭക്ഷണം കഴിക്കുന്നത് നെഗറ്റീവ് എനർജി ശരീരത്തിലെത്തുന്നതിന് കാരണമാകും. ആരോഗ്യദഹന പ്രശ്‌നങ്ങൾ, മാനസിക അസന്തുലിതാവസ്ഥ, നിർഭാഗ്യം എന്നിവയ്‌ക്ക് കാരണമാകും.
  • ചൂൽ, മോപ്പ് എന്നിങ്ങനെയുള്ള ക്ലീനിംഗ് ഉപകരണങ്ങൾക്ക് അരികിലിരുന്ന് ഭക്ഷണം കഴിക്കരുത്. വാസ്‌തു പ്രകാരം ഈ സ്ഥലങ്ങൾ ദാരിദ്ര്യത്തിന്റെയും നെഗറ്റീവ് എനർജിയുടെയും കേന്ദ്രങ്ങളാണ്.

കൂടുതൽ നല്ല സ്ഥലങ്ങൾ

  • കിഴക്കോ വടക്കോ ദിശയിലേക്ക് അഭിമുഖമായിരുന്ന് കല്യാണം കഴിക്കുന്നത് ഏറ്റവും അനുയോജ്യമായി കണക്കാക്കപ്പെടുന്നു.
  • ഈ ദിശകളിലിരുന്നാൽ ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിലും മനസിലും പോസിറ്റീവ് എനർജി പകരുകയും ചെയ്യുന്നു.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU, FOOD, POSITIVE, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL