SignIn
Kerala Kaumudi Online
Monday, 09 November 2026 3.17 PM IST

പൂർവികരുടെ ചിത്രങ്ങൾ വീട്ടിലെ ഈ ദിശകളിൽ സൂക്ഷിക്കരുത്, കടുത്ത ദോഷമാകും ഫലം

photos
എഐ ചിത്രം

പൂർവികരുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതും അവയിൽ ഹാരം ചാർത്തുന്നതും വിളക്ക് തെളിക്കുന്നതും മിക്ക വീടുകളിലെയും പതിവ് കാഴ്‌ചയാണ്. ഇത്തരത്തിൽ വീട്ടിൽ പൂർവികരുടെ ചിത്രങ്ങൾ സൂക്ഷിക്കുന്നതിന് കൃത്യമായ ദിശ വാസ്തുശാസ്ത്രത്തിൽ നിഷ്‌കർഷിക്കുന്നുണ്ട്.

  • വീടിന്റെ തെക്ക്, തെക്ക് - പടിഞ്ഞാറ് ദിശകളാണ് പൂർവികരുടെ ചിത്രങ്ങൾ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യം. തെക്ക് - പടിഞ്ഞാറ് ദിശയെ 'പിതൃലോകം' അഥവാ പൂർവികരുടെ ആവാസകേന്ദ്രമായാണ് കണക്കാക്കുന്നത്. പിതൃതർപ്പണ ചടങ്ങുകളിൽ തെക്ക് ദിശയിലേയ്ക്ക് തിരിഞ്ഞുനിന്ന് കർമ്മങ്ങൾ ചെയ്യുന്നത് ഇക്കാരണത്താലാണ്.
  • ഈ ദിശകളിൽ ചിത്രങ്ങൾ സൂക്ഷിക്കുന്നത് പൂർവികരുടെ അനുഗ്രഹം കുടുംബത്തിന് ലഭിക്കാൻ സഹായിക്കുന്നു.
  • പൂർവികരെ ദൈവതുല്യരായി കണ്ട് പൂജാമുറിയിൽ ചിത്രങ്ങൾ സൂക്ഷിക്കാൻ പാടില്ല. വീടിന്റെ ഏറ്റവും ആത്മീയമായ ദിശയാണ് വടക്ക് - കിഴക്ക് കോൺ. ഈശാനകോൺ എന്നറിയപ്പെടുന്ന ഈ ഭാഗത്താണ് പൂജാമുറി നിർമിക്കേണ്ടത്.
  • കിടപ്പുമുറിയിലെ കട്ടിലിന് തൊട്ടുമുകളിലായി പൂർവികരുടെ ചിത്രങ്ങൾ സൂക്ഷിക്കാൻ പാടില്ല.
  • കിഴക്ക് ദിശ വളർച്ച, വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ പൂർവികരുടെ ചിത്രങ്ങൾ വയ്ക്കുന്നത് നല്ലതല്ല.
  • വീടിന്റെ മദ്ധ്യഭാഗം ബ്രഹ്മസ്ഥാനം എന്നാണറിയപ്പെടുന്നത്. ഇവിടെയും പൂർവികരുടെ ചിത്രങ്ങൾ സൂക്ഷിക്കുന്നത് ദോഷകരമാണ്.
  • വടക്ക് ദിശ സമ്പത്തിന്റെയും അവസരങ്ങളുടെയും കേന്ദ്രമാണ്. ഈ ദിശ ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ പൂർവികരുടെ ചിത്രങ്ങൾ സൂക്ഷിക്കാൻ പാടില്ല.
  • പൂർവികരുടെ ചിത്രങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വിശേഷദിവസങ്ങളിലും അവരുടെ ചരമ ദിനങ്ങളിലും ചിത്രങ്ങൾക്ക് മുന്നിൽ ദീപം തെളിയിക്കണം.

English Summary

According to Vastu Shastra, photographs of deceased ancestors should ideally be placed in the south or southwest direction of the house. They should not be kept in the prayer room, bedrooms above beds, or in the north, east or northeast directions. The photographs should be kept clean, with lamps lit on special occasions and death anniversaries.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANCESTORS PHOTOS VASTU, VASTU TIPS FOR HOME, PITHRU PHOTOS DIRECTION, VEETTIL POORVIKARUDE PHOTO, POORVIKARUDE CHITHRAM VASTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL