SignIn
Kerala Kaumudi Online
Friday, 06 November 2026 1.54 AM IST

ശബരിമല ക്ഷേത്രം പോലെ ചരിത്രമേറെയുള്ള മഹാക്ഷേത്രം,​ പ്രധാനമൂർത്തിക്കൊപ്പം മാന്ത്രികനായ യോഗീശ്വരനെയും പൂജിക്കുന്നയിടം

lakoor-temple
ളാക്കൂർ ക്ഷേത്രം

നൂറ്റാണ്ടുകളുടെ ചരിത്രപ്രാധാന്യമുള്ള ക്ഷേത്രമാണ് ളാക്കൂരിലേത്. ദുശാസന സങ്കല്പത്തിലുള്ള നെടുമ്പാറ കോട്ടമലയുടെയും ദുശള സങ്കല്പത്തിലുള്ള കൊച്ചുമലയുടെയും മടിത്തട്ടായ ളാക്കൂരിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട പുരാതന ക്ഷേത്രത്തിന്റെ ശേഷിപ്പുകളോടൊപ്പം നെടുമ്പാറ മലയുടെ കൊടി സൂക്ഷിച്ചിരുന്ന ഒരു കൊട്ടാരം മാത്രമായിരുന്നു ഇവിടെ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നിലനിന്നിരുന്നത്. നെടുമ്പാറ മലയുടെ ആരാധന മാത്രം തുടർന്ന് വന്നിരുന്നതിനാൽ പുരാതനമായി ഈ ക്ഷേത്രത്തെ കൊട്ടാരം അമ്പലം എന്നാണ് അറിയപ്പെട്ടിരുന്നത്. പുതിയ ക്ഷേത്രവും സമീപവാസികൾക്ക് കൊട്ടാരം അമ്പലമാണ്.


1970കളിൽ കൊടിമരമുൾപ്പെടെ നശിക്കപ്പെട്ടപ്പോൾ ക്ഷേത്രത്തിന്റെ ചൈതന്യം നിലനിർത്താൻ ദേവപ്രശ്നവിധി പ്രകാരം പുതിയ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്താൻ തീരുമാനിച്ചു. പൂർണാവതാരമായ ശ്രീകൃഷ്ണ വിഗ്രഹത്തോടൊപ്പം തുല്യപ്രാധാന്യ ചൈതന്യമായി നിലനിന്നിരുന്ന ഭദ്രകാളി ദേവിയെയും മഹാദേവനെയും പുനപ്രതിഷ്ഠിച്ചു. നെടുമ്പാറ മലയുടെ ആലയവും നാഗരാജ ക്ഷേത്രവും പ്രതിഷ്ഠിച്ചു ക്ഷേത്രം നവീകരിച്ചു.

മാന്ത്രികനായിരുന്ന യോഗീശ്വരന്റെ (കുഞ്ഞിരാമൻ അപ്പൂപ്പൻ) ആലയവും നിർമ്മിച്ച് ആരാധന നടത്തുന്നു. വടക്കുഭാഗത്തുള്ള ചാവര് മുഹൂർത്തി കാവിൽ നൂറ്റാണ്ടുകളായി കുംഭമാസത്തിൽ കുംഭപാട്ടും കാവ് പൂജയും മുടങ്ങാതെ നടത്താറുണ്ട്.


പ്രതിഷ്ഠാദിന മഹോത്സവം വിശേഷാൽ പൂജകൾ


മീനമാസത്തിലെ ഭരണി, കാർത്തിക, രോഹിണി നാളുകളിൽ ക്ഷേത്രത്തിലെ ഉത്സവ ആട്ട വിശേഷങ്ങൾ വർഷംതോറും നടത്തും. ശിവരാത്രി, വിനായക ചതുർത്ഥി, ശ്രീകൃഷ്ണ ജയന്തി, ആയില്യം പൂജ, നവരാത്രി, മണ്ഡല ചിറപ്പ്, ധനു ഒന്ന് മുതൽ പത്ത് വരെ ദശാവതാര ചാർത്തും നടത്തുന്നു. കർക്കടകം ഒന്നിന് ക്ഷേത്രക്കൊടി നെടുമ്പാറ മലയിലേക്ക് എഴുന്നെള്ളിച്ചു പടയണി നടത്തി തിരികെ എത്തുന്നു.
ഭാഗവത സപ്താഹ യജ്ഞം ഡിസംബർ 19 മുതൽ 25 വരെ നടക്കും.

English Summary

Lakkur is home to a temple of significant historical importance dating back centuries. At the beginning of the 20th century, the area, nestled between Nedumpara Kottamala and Kochumala, had only the remnants of an ancient temple destroyed in an attack centuries ago and a palace where the flag of Nedumpara Hill was kept.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA TEMPLE, LAKOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL