ശുഭകാര്യങ്ങൾ തുടങ്ങുന്നതിന് ഉചിതമായ സമയം നോക്കുന്നത് പൊതുവെ പലരുടെയും ശീലമാണ്. പഴമക്കാർ പറയുന്നതനുസരിച്ച് ചില മാസങ്ങൾ ശുഭകാര്യങ്ങൾക്ക് ഉത്തമമാണെന്ന് പറയുമ്പോൾ മറ്റ് ചില മാസങ്ങളിൽ ശുഭകാര്യങ്ങൾ തുടങ്ങാനേ പാടില്ലെന്നാണ് വിശ്വാസം. അത്തരത്തിലൊരു മാസമാണ് കന്നിമാസം. പിതൃകർമ്മങ്ങൾ, സർപ്പാരാധന, വിളവെടുപ്പ് തുടങ്ങിയ കാര്യങ്ങൾക്ക് കന്നിമാസം നല്ലതാണെങ്കിലും മറ്റ് ചില കാര്യങ്ങൾക്ക് അത്ര നല്ലതല്ലെന്നും പറയപ്പെടുന്നു. സെപ്‌തംബർ 17 മുതൽ കന്നിമാസം ആരംഭിക്കാനിരിക്കെ ഒരു മാസത്തേക്ക് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ജ്യോതിഷത്തിൽ സൂര്യനെ പിതാവായും ആത്മാവിന്റെ പ്രതീകമായുമാണ് കണക്കാക്കുന്നത്. കന്നി രാശിയിൽ നിൽക്കുമ്പോൾ ദക്ഷിണായനക്കാലത്തെ മധ്യഘട്ടത്തിലായതിനാൽ സൂര്യന് ബലം കുറവായിരിക്കും. സൂര്യന് ബലമില്ലാത്ത സമയത്ത് ചെയ്യുന്ന ശുഭകാര്യങ്ങൾക്ക് പൂർണമായ ഫലം ലഭിക്കില്ലെന്നാണ് വിശ്വാസം.
ജ്യോതിഷ പാരമ്പര്യത്തിൽ കന്നി മാസത്തെ ഒരു ശൂന്യമാസമായാണ് കണക്കാക്കുന്നത്. ശൂന്യമാസത്തിൽ ചെയ്യുന്ന കാര്യങ്ങൾക്ക് ദീർഘായുസ് കുറവായിരിക്കും. അതുകൊണ്ടാണ് ശുഭകാര്യങ്ങൾ തുടങ്ങുന്നതിനായി കന്നിമാസം തിരഞ്ഞെടുക്കാത്തത്.
Kanni Masam is traditionally considered an inauspicious period for weddings, housewarmings, rice-feeding ceremonies, and major investments. However, it is considered suitable for ancestral rituals, serpent worship, and harvesting.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |