SignIn
Kerala Kaumudi Online
Friday, 23 October 2026 7.29 PM IST

ഈ നാളുകാർക്ക് അനുയോജ്യമായ വിവാഹബന്ധം കിട്ടും; ആഗ്രഹങ്ങൾ സാധിക്കും

horoscope
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 ഒക്ടോബർ 24 (1202 തുലാം 7) ശനിയാഴ്ച

(35 നാഴിക 34 വിനാഴിക വരെ ഉത്തൃട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം)

[ത്രയോദശി തിഥി 18 നാഴിക 20 വിനാഴിക വരെ ശേഷം ചതുർദശി തിഥി]

(രാഹുകാലം 9 മണി മുതൽ 10.30 മണി വരെ)


അശ്വതി: പണസംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, സൂക്ഷിച്ചില്ലെങ്കില്‍ ധനനഷ്ടമുണ്ടാകും, സ്വജനങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. തൊഴില്‍ തടസം വരും.

ഭരണി: തികഞ്ഞ ശുദ്ധന്മാരായതിനാല്‍ മറ്റുള്ളവരാല്‍ പറ്റിക്കപെടും. പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും, വിവാദങ്ങളില്‍ പരാജയം ഉണ്ടാകും.

കാര്‍ത്തിക: ചെലവുകള്‍ അധികരിക്കും, എല്ലാക്കാര്യത്തിലും ഉള്ള ആവേശം കുറയ്ക്കുക, സുഹൃത്തുക്കളാല്‍ പലവിധ വിഷമതകള്‍ ഉണ്ടാകും. അന്യര്‍ക്കായി പരിശ്രമിക്കും.

രോഹിണി: സുഹൃത്തുക്കള്‍ മുഖേന അധികചിലവ് ഉണ്ടാകും, പണം ചെലവഴിക്കാന്‍ മടി കാണിക്കും. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് കാലതാമസം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അല്പം മന്ദതയുണ്ടാകും.

മകയിരം: സ്ത്രീകള്‍ സ്വന്തം നേട്ടം നോക്കി മാത്രമേ എന്തും ചെയ്യുകയുള്ളൂ, ദൂര സ്ഥലങ്ങളിലേക്ക് മാറ്റം, ശത്രുക്കള്‍ വര്‍ദ്ധിക്കും, സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും.

തിരുവാതിര: തറവാട് വീതം വയ്ക്കുന്നതിന്റെ തര്‍ക്കം നടക്കും. ഉയര്‍ന്ന സ്ഥാനം ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം പ്രയത്‌നത്തിലൂടെ അതു സാധിക്കും. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും.

പുണര്‍തം: കലാപ്രവര്‍ത്തനത്തില്‍ മനസുഖം കണ്ടെത്തും, ശത്രുജയം നേടും. ബന്ധുക്കളുമായി സഹകരിക്കുകയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.

പൂയം: എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, ധനാഭിവൃദ്ധിയും ജീവിത സൗകര്യങ്ങളും ലഭ്യമാകും. ആത്മാര്‍ത്ഥതയുള്ള ഉപദേശങ്ങള്‍ ലഭിക്കും. സാമര്‍ത്ഥ്യത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് വിജയിക്കും.

ആയില്യം: അധ്വാനശീലം കൂടുതല്‍ ഉള്ള സമയം, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും. പ്രൊമോഷന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയുണ്ടാവും.

മകം: ഉല്ലാസയാത്രകള്‍, സമ്മാനാദി ലാഭം, ശത്രുക്കളുടെമേല്‍ വിജയം നേടും. ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും, സുഹൃത്തുക്കളാലും ബന്ധുക്കളാലും പ്രശംസിക്കപ്പെടും.

പൂരം: മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, ജോലി സ്ഥിരത, ശമ്പള വര്‍ദ്ധനവ് എന്നിവയ്ക്ക് സാദ്ധ്യത. സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭം.

ഉത്രം: സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെനോക്കണം. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. കര്‍മ്മ മേഖലയിലെ പ്രശ്‌നങ്ങള്‍ അസ്വസ്ഥതയുണ്ടാക്കും. കുടുംബത്തില്‍ നിന്നും മാറി താമസിക്കും.

അത്തം: അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും, അപ്രതീക്ഷിതമായി ചെലവുകള്‍ വരാം. അയല്‍വാസികളുമായി പിണക്കം വരും. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. അലസത അനുഭവപ്പെടും.

ചിത്തിര: അപമാനം‍, താഴ്ത്തപ്പടൽ എന്നിവ അനുഭവത്തില്‍ വരും, ദാമ്പത്യ‍ ജീവിതത്തൽ വിഷമതകൾ,
തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും.

ചോതി: നല്ല ബുദ്ധിയുണ്ടാകും എന്നാല്‍ മനക്കട്ടിയില്ലാത്തവര്‍ ആയിരിക്കും, സര്‍ക്കാര്‍ പദവിയിലിരിക്കുന്നവര്‍ക്ക് പദവിയിൽ ഉയര്‍ച്ച പ്രതീക്ഷിക്കാം. സന്തോഷവും ധൈര്യവും പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭം വരും.

വിശാഖം: സ്ത്രീകള്‍ക്ക് ക്ഷമയില്ലായ്മയും പൗരുഷവും കൂടിയിരിക്കും, കുട്ടികള്‍ക്ക് അസുഖങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. ഭാര്യയുമായുള്ള അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

അനിഴം: കാര്യസാദ്ധ്യതയും തൊഴിലഭിവൃദ്ധിയുമുണ്ടാകും, ഭൂസ്വത്ത് വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും. ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, മനോധൈര്യം പ്രകടിപ്പിക്കും, രോഗമുക്തി ലഭിക്കും.

കേട്ട: പ്രണയ കാര്യങ്ങളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും, പുതിയ തൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, പുണ്യ കര്‍മ്മങ്ങള്‍ക്കായി ധനം ചെലവഴിക്കും. വസ്തുക്കള്‍, വാഹനം എന്നിവ സ്വന്തമാക്കും. ധനാഭിവൃദ്ധിയുടെ സമയം.

മൂലം: നഷ്ടപെട്ടെന്ന് കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം, മാതാപിതാക്കളെ അനുസരിക്കും. വിദേശത്തു നിന്നും ജോലി വാഗ്ദാനങ്ങള്‍ തേടിയെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും.

പൂരാടം : ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതി ഉണ്ടാകും, അന്യരെ സഹായിക്കാന്‍ ഉള്ള മനസുണ്ടാകും, ഉയര്‍ന്ന സ്ഥാനപ്രാപ്തിയുണ്ടാകും. പങ്കാളിയുടെ സഹകരണം മുഖേന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും.

ഉത്രാടം: അനുകൂലമായ വിവാഹബന്ധം കിട്ടും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും, ഉല്ലാസകരമായ അനുഭവങ്ങള്‍. ഉദാര മനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും. കുടുംബത്തിൽ അഭിവൃദ്ധിയുണ്ടാകും. സുഹൃത്തുക്കള്‍ക്കായി ധാരാളം ധനം ചെലവഴിക്കും.

തിരുവോണം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്ടജന സംരക്ഷണം നടത്തും, ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുള്ള ചുമതല ലഭിക്കും. സമാര്‍ത്ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കും.

അവിട്ടം: ദീര്‍ഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, ജോലി ഭാരം അധികരിക്കും, ഉദേശസാഫല്ല്യം കിട്ടും, എതിര്‍പ്പുകളെയും തടസങ്ങളെയും അതിജീവിക്കാന്‍ കഴിയും. ഈശ്വര പ്രീതികരങ്ങളായ കാര്യങ്ങള്‍ക്ക് ധാരാളം സമയം ചെലവഴിക്കും.

ചതയം: ആകര്‍ഷകത്വം ഉണ്ടായിരിക്കും, ആത്യാത്മികതയും, ദൈവാധീനവും ഉണ്ടാകും, യാത്രമൂലം ഗുണാനുഭവങ്ങൾ.
സംസാര ചാതുര്യം കൊണ്ട് ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും. ഏറെ കാലമായി മാറ്റിവച്ച ഇഷ്ടങ്ങള്‍ നടപ്പിലാക്കും. കുടുംബത്തില്‍ ശാന്തിയും സമാധാനവും.

പൂരുരുട്ടാതി : സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കും. സഹോദരസ്ഥാനീയരുമായി കലഹത്തിന് സാദ്ധ്യത. ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധ ആവശ്യമാണ്, പണം ധാരാളം സമ്പാദിക്കുമെങ്കിലും ചെലവഴിക്കാന്‍ മടിക്കും.

ഉത്രട്ടാതി : മറ്റുള്ളവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്, ദൂരയാത്രാക്ലേശം
മുന്‍കോപവും പിടിവാശിയും നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.

രേവതി: ശത്രുവര്‍ദ്ധന. ഉന്നതരില്‍നിന്നും വിഷമകരമായ പ്രവൃത്തികള്‍, അനിയന്ത്രിതമായ ചെലവുകള്‍ വിഷമിപ്പിക്കും. ചതി വഞ്ചന ഇവയില്‍പ്പെട്ട് ധനനഷ്ടം ഉണ്ടാകും. കോപം നിമിത്തം സുഹൃത്തുക്കള്‍ അകലും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക.

English Summary

The horoscope for October 24, 2026, predicts mixed fortunes for the 27 Malayalam birth

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OCTOBER 24 2026 NAKSHATRA PHALAM, MALAYALAM HOROSCOPE TODAY, ഇന്നത്തെ നക്ഷത്രഫലം, RAMASAGAR THAMPURAN HOROSCOPE, THULA MASAM HOROSCOPE 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO