SignIn
Kerala Kaumudi Online
Saturday, 24 October 2026 8.19 PM IST

ലോണുകള്‍ എളുപ്പത്തില്‍ കിട്ടാൻ വലിയ സാദ്ധ്യത; ഈ നാളുകാർ ആഗ്രഹ സാഫല്ല്യവും സംതൃപ്തിയും അനുഭവിക്കും

astrology
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ : 91+83010 36352, വാട്സാപ്പ് : 91+7907244210,
ഈമെയിൽ: samkhiyarathnam@gmail.com

2026 ഒക്ടോബർ 25 (1202 തുലാം 8) ഞായറാഴ്ച

(32 നാഴിക 38 വിനാഴിക വരെ രേവതി നക്ഷത്രം ശേഷം അശ്വതി നക്ഷത്രം)

[ചതുർദശി തിഥി 14 നാഴിക 08 വിനാഴിക വരെ ശേഷം പഞ്ചമി തിഥി]

(രാഹുകാലം 4.30 മണി മുതൽ 6 മണി വരെ)


അശ്വതി: അധികാരപ്രാപ്തി, വസ്ത്രങ്ങളും ആഭരണങ്ങളും ലഭിച്ചേക്കാം, ഇഷ്ടജനം വഴി നേട്ടമുണ്ടാകും,ഭാഗ്യ പരീക്ഷണത്തില്‍ വിജയം, നീതിക്കും നിയമത്തിനും അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കും.

ഭരണി: ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കുടുംബസുഖം, സഹോദര സ്ഥാനീയരില്‍ നിന്ന് സഹായം ലഭിക്കും, ലോണുകള്‍ എളുപ്പത്തില്‍ കിട്ടും.

കാര്‍ത്തിക: ആപത്തുകളില്‍ നിന്നും രക്ഷ, എല്ലാരംഗത്തും അഭിവൃദ്ധി, പാരിതോഷികങ്ങള്‍ ലഭിക്കും, അകലെ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

രോഹിണി: വിദ്യാപരമായ മുന്നേറ്റം, സുഹൃത്തുക്കളെ കൊണ്ട് സഹായം, പ്രവര്‍ത്തന വിജയം, ഭൂമി, വാഹനം, സന്താനം എന്നിവയ്ക്ക് സാദ്ധ്യത, വ്യാപാര കാര്യങ്ങളില്‍ അഭിവൃദ്ധി, പ്രണയത്തില്‍ പുരോഗതി.

മകയിരം: എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും, യാത്രാഗുണം, ധനസമ്പാദനത്തിന് മികവ് കാണിക്കും, സ്വദേശത്ത് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കാര്യ സാദ്ധ്യം.

തിരുവാതിര: ആഡംബര വസ്തുക്കള്‍ ശേഖരിക്കും.‍ കർമപുഷ്ടിയും യാത്രാ വിജയവും, ആത്മവിശ്വാസക്കൂടുതല്‍, ആഗ്രഹ സാഫല്യം ഉണ്ടാകാം, ശുഭാപ്തി വിശ്വാസം, മനസുഖം.

പുണര്‍തം: സന്താനസുഖം, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം, ക്ഷേത്ര ദര്‍ശനം നടത്തും, ബിസിനസില്‍ ഉയര്‍ച്ച, ധനാഭിവൃദ്ധിയുടെ സമയം, വിനോദ യാത്രകള്‍ നടത്തും.

പൂയം: യാത്ര ചെയ്യാന്‍ യോഗം, വിവാഹകാര്യങ്ങളില്‍ തീരുമാനം, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍,
സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജോലിയിലുണ്ടായിരുന്ന പ്രതിസന്ധികള്‍ മാറും.

ആയില്യം: മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളില്‍ നിന്നും മോചനം നേടണം, വൃഥാപവാദങ്ങളില്‍ നിന്നും മോചനം ലഭിക്കും, അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടും, ദാമ്പത്യത്തില്‍ പുത്തനുണര്‍വ് അനുഭവപ്പെടും.

മകം: കലഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, മേലുദ്യോഗസ്ഥരുടെ അപ്രീതി വരാതെ സൂക്ഷിക്കണം, ദാമ്പത്യ സുഖക്കുറവ്, ധനപരമായി അനിശ്ചിതത്വം.

പൂരം: മറ്റുള്ളവരുടെ വാഗ്ദാനങ്ങളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കരുത്, അഭിമാന ക്ഷതം വരാതെ നോക്കണം, ശത്രു ഭീതിയും പരാജയവും, പല രംഗത്ത് നിന്നും പ്രയാസങ്ങള്‍, വിവാഹാലോചനകള്‍ മുടങ്ങും, ക്ഷമക്കുറവ്.

ഉത്രം: സാമ്പത്തിക കാര്യങ്ങളില്‍ ജാമ്യം നില്‍ക്കരുത്, നിർബന്ധ ബുദ്ധി ഒഴിവാക്കുക, അന്യദേശ വാസം, തൊഴില്‍ രംഗത്ത് തടസങ്ങള്‍, ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും.

അത്തം: പരാശ്രയശീലം ഒഴിവാക്കുക, വിഷയാസക്തിയുണ്ടാകും, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക, പൂർവ്വിക സ്വത്ത് ലഭിക്കും, ഉദ്യോഗത്തില്‍ നിന്നും കൂടുതൽ വരുമാനം ലഭിക്കും.

ചിത്തിര: സ്ത്രീകൾ അതിയായ താല്പര്യം കാണിക്കും, വശ്യമായി സംസാരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, കുടുംബസുഖ വര്‍ദ്ധന, കുടുംബത്തില്‍ മംഗള കർമ്മങ്ങൾ നടക്കും.

ചോതി: ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശമനം ഉണ്ടാകും, പൊതു വേദികളില്‍ ആദരിക്കപ്പെടും, സ്ത്രീകൾ കാരണം സുഖവും സമാധാനവും.

വിശാഖം: ക്ഷേത്രങ്ങളുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കും, ധനാഗമാത്തിന് അനുകൂലമായ സാഹചര്യം.

അനിഴം: എല്ലാ കാര്യത്തിലും വളരെ ജാഗ്രത വേണം, അസ്വസ്ഥതകളും തര്‍ക്കങ്ങളും കാരണം മനസ് കലുഷിതമാകും, അസൂയാലുക്കൾ ശത്രുക്കൾ എന്നിവരുടെ പ്രവര്‍ത്തനം ശല്ല്യപ്പെടുത്തും, അധിക ചെലവും ബുദ്ധിമുട്ടും.

കേട്ട: വിഷയാസക്തി മൂലം പ്രയാസങ്ങള്‍, അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകള്‍,‍ തെറ്റിദ്ധാരണകൾ വന്നുഭവിക്കും.
ലഹരി പദാര്‍ത്ഥത്തിന്റെ ഉപയോഗം കുറയ്ക്കണം, ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം.

മൂലം: സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പെട്ട് കലഹം, പലവിധ കുഴപ്പങ്ങളിലകപ്പെടും, യാത്രകളും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും, പ്രണയംമൂലം കഷ്ടപ്പാടുകള്‍.

പൂരാടം: ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, മറ്റുള്ളവരുടെ ആദരവ് നേടും, ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, ശത്രുക്കളെ ജയിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും.

ഉത്രാടം: നല്ല സുഹൃത്തുക്കളെ ലഭിക്കും, ഉത്സാഹിയായിരിക്കും, വിദ്യാവിജയം, പ്രേമകാര്യങ്ങളില്‍ തീരുമാനം, കലാ വാസന, നയപരമായ പെരുമാറ്റം, കലഹം ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം, മുടങ്ങിക്കിടന്ന ബിസിനസ് പുഃനരാരംഭിക്കാവുന്ന സമയം.

തിരുവോണം: ഉത്തരവാദിത്ത ബോധം, അധികാര പ്രയോഗം, പ്രയത്നം സഫലമാകും, ജോലി ലഭ്യത, വിദേശ ബന്ധങ്ങള്‍ ഗുണകരം, കല, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും.

അവിട്ടം: വ്യവഹാര വിജയം, കര്‍മ്മപുഷ്ടി, കുടുംബാഗംങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും, തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും,
ഭാഗ്യ സാഹചര്യങ്ങള്‍ തനിയെ വന്നു ചേരും, സൂക്ഷമദൃഷ്ടി, സ്ത്രീ ഗുണം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി.

ചതയം: അവിചാരിത ധനനേട്ടം, ബിസിനസില്‍ ധനവര്‍ദ്ധനവ്‌, ഇഷ്ട മംഗല്ല്യയോഗം, സ്ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍, തൊഴില്‍ രംഗത്ത് വലിയ നേട്ടങ്ങള്‍ക്ക് സാദ്ധ്യത, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.

പൂരുരുട്ടാതി: സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും, ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍, ബന്ധുക്കള്‍ ശത്രുക്കളാകും, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.

ഉതൃട്ടാതി: ജീവിതം സ്ത്രീകള്‍ നിയന്ത്രിക്കും, പരിശ്രമങ്ങള്‍ക്ക് അനുകൂലമായ ഫലം കിട്ടില്ല, ശത്രുക്കള്‍ വര്‍ദ്ധിക്കും, കുടുംബത്തില്‍ അസ്വസ്ഥതകള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളില്‍ സമാധാനക്കുറവ്.

രേവതി: ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. നിസാര കാര്യങ്ങളാല്‍ ജോലിക്ക് കുഴപ്പങ്ങള്‍, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം, ജോലിയില്‍ മടി കാണിക്കും, സ്വാര്‍ദ്ധമായി പെരുമാറും, ജാമ്യം നിന്നതില്‍ പ്രശ്നങ്ങള്‍.

English Summary

English Summary:

The daily horoscope for Sunday, October 25, 2026, by astrologer Ramsagar Thampuran, predicts varied outcomes for the 27 birth stars. Some may experience financial gains, career progress, family happiness, educational success and travel opportunities. Others are advised to exercise caution in relationships, finances, health and workplace matters, avoid conflicts, and practise self-control.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OCTOBER 25 2026 HOROSCOPE, SUNDAY NAKSHATRA PHALAM, MALAYALAM ASTROLOGY TODAY, NAKSHATRA PHALAM OCTOBER 25, INNATHE NAKSHATRA PHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO