SignIn
Kerala Kaumudi Online
Sunday, 08 November 2026 4.13 PM IST

വീട്ടിൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറയാൻ ലാഫിംഗ് ബുദ്ധ; പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

laughing-buddha
ലാഫിംഗ് ബുദ്ധ

ഭൂരിഭാഗം വീടുകളിലും കാണാറുള്ള ഒന്നാണ് ഭാഗ്യത്തിന്റെ പ്രതീകമായ ലാഫിംഗ് ബുദ്ധ. പലപ്പോഴും വീടിന്റെ ഏതെങ്കിലും ഭാഗങ്ങളിലാകും ഇത് സൂക്ഷിച്ചുവയ്ക്കുക. എന്നാൽ വെറുതെ വാങ്ങിവച്ചതുകൊണ്ട് മാത്രം വീട്ടിൽ ഐശ്വര്യം വരണമെന്നില്ല. പകരം ലാഫിംഗ് ബുദ്ധയെ കൃത്യമായ സ്ഥലങ്ങളിൽ വയ്ക്കേണ്ടതുണ്ട്. പലപ്പോഴും ഇതിനെ എങ്ങനെ പരിപാലിക്കണം. എവിടെ വയ്ക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകാറില്ല. എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇങ്ങനെ ചെയ്താൽ കുടുംബത്തിൽ ഐശ്വര്യവും സമ്പത്തുമുണ്ടാകുമെന്നാണ് വിശ്വാസം. ലാഫിംഗ് ബുദ്ധ വീട്ടിൽ വയ്ക്കുന്നതിനുള്ള ശരിയായ രീതി എന്താണെന്ന് നോക്കാം.

പ്രധാന വാതിലിന് അഭിമുഖം

വീട്ടിലേയ്ക്ക് കയറിവരുന്ന പോസിറ്റീവ് ഊർജം സ്വീകരിക്കാൻ പ്രധാന വാതിലിന് മുന്നിലായി ലാഫിംഗ് ബുദ്ധയെ പ്രതിഷ്ഠിക്കുന്നതാണ് നല്ലത്. ഇത് കുടുംബത്തിൽ പോസിറ്റീവ് കാര്യങ്ങൾ മാത്രം നടക്കുന്നതിന് കാരണമാകുമെന്നാണ് വിശ്വാസം.

കിടപ്പുമുറിയിൽ വയ്ക്കരുത്

ചിലർ ലാഫിംഗ് ബുദ്ധയെ കിടപ്പുമുറിയിൽ വയ്ക്കാറുണ്ട് എന്നാൽ കിടപ്പുമുറി, ഡൈനിംഗ് റൂം, ടോയിലറ്റ് എന്നിവിടങ്ങളിൽ ഒരിക്കലും ഇത് വയ്ക്കാൻ പാടില്ല.

ഉയർന്ന സ്ഥലങ്ങളിൽ വയ്ക്കണം

തറയിൽ നേരിട്ട് വയ്ക്കാതെ മേശപ്പുറത്തോ അതല്ലെങ്കിൽ കുറഞ്ഞത് കണ്ണിന്റെ ഉയരത്തിലുള്ള ഷെൽഫുകളിലോ വേണം ഇത് സൂക്ഷിക്കാൻ.

വൃത്തിയോടെ പരിപാലിക്കണം

ലാഫിംഗ് ബുദ്ധ ഇരിക്കുന്ന ഭാഗവും പ്രതിമയും എപ്പോഴും പൊടിയും അഴുക്കും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കിടെ തുടച്ച് വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം ചിട്ടകൾ കൃത്യമായി പാലിക്കുന്നത് വഴി വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും സമാധാനവും സന്തോഷവും നിലനിർത്താനും സഹായിക്കുമെന്നാണ് വിശ്വാസം.

English Summary

A Malayalam article details traditional guidelines for placing Laughing Buddha statues at home for prosperity. It advises positioning them facing the main door to welcome positive energy, while strictly avoiding bedrooms and dining areas. Statues should be placed on tables or shelves, at least eye-level, not directly on the floor, and kept meticulously clean to attract wealth and happiness.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAUGHING BUDDHA, LAUGHING BUDDHA VISHWASAM, HOME PROSPERITY TIPS, LAUGHING BUDDHA BENEFITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO