
അശ്വതി
വ്യാപാര വ്യവസായങ്ങൾ തുടങ്ങാൻ സാദ്ധ്യത. വസ്തുവകകളിൽ നിന്ന് ആദായം പ്രതീക്ഷിക്കാം. സ്വയം തൊഴിലിന് അനുകൂലം. അന്യരിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ശിരോരോഗങ്ങൾക്ക് സാദ്ധ്യതയുണ്ട്. ദൂരയാത്രകൾ സുഖകരം. വ്യാപാരരംഗം അഭിവൃദ്ധി.
ശുഭദിനം-തിങ്കൾ
ഭരണി
രാഷ്ട്രീയക്കാർക്ക് അനുകൂല സമയം. ബിസിനിസിൽ ആദായം ലഭിക്കും. സ്ഥലമാറ്റങ്ങൾ ലഭിച്ചേക്കും. വിചാരിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കഠിനശ്രമം ആവശ്യം. മേലധികാരികളുടെ പരിഗണനയും സഹകരണവും വർദ്ധിക്കും. കലാകാരൻമാർക്ക് പ്രശസ്തി. ശുഭദിനം-ബുധൻ
കാർത്തിക
ചെറുയാത്രകൾ സുഖകരം. വിചാരിച്ച കാര്യം പെട്ടെന്ന് സാധിക്കും. സർക്കാരിൽ നിന്ന് ധനാഗമം. ജോലിയിൽ പ്രമോഷൻ ലഭിക്കാനിട. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട. വിദ്യാഭ്യാസത്തിൽ വളരെയധികം ശ്രദ്ധിക്കണം. തയ്യൽക്കട, തുണിക്കട എന്നിവയിൽ നല്ല വരുമാനം. ശുഭദിനം-ഞായർ
രോഹിണി
കുടുംബത്തിൽ എല്ലാവിധത്തിലുമുള്ള ശ്രേയസ്. പരീക്ഷകളിൽ ഫലം ലഭിക്കും. കേസ് വഴക്കുകളിൽ വിജയിക്കും. സ്വത്ത് തർക്കമുണ്ടാകാം. ചെലവുകൾ വർദ്ധിക്കും. ഗൃഹനിർമ്മാണത്തിന് ധനം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ശുഭദിനം-വെള്ളി
മകയിരം
പൂർത്തിയാകാത്ത പ്രവർത്തനങ്ങൾ മുഴുമിപ്പിക്കും. ചിലപ്രധാന പ്രമാണങ്ങൾ കൈവശമാകും. ദൂരദേശത്തേയ്ക്ക് സ്ഥലം മാറ്റത്തിന് സാദ്ധ്യത. എഴുത്തുകാർ, കലാകാരൻമാർ, സാഹിത്യകാരൻമാർ എന്നിവർക്ക് നേട്ടം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ശുഭദിനം-ചൊവ്വ
തിരുവാതിര
എഴുത്തുകളിലും കലാപരമായ പ്രവർത്തനങ്ങളിലും വ്യാപരിക്കും. ഉപരി പഠന മേഖലയുമായി ബന്ധപ്പെട്ടവർക്ക് വിജയം. പഴയകാല സുഹൃത്തുക്കളെ വീണ്ടും കാണാൻ ഇടവരും. പുതിയ തൊഴിൽ മേഖലയ്ക്ക് സാദ്ധ്യത കുറയും. വിദേശയാത്രകൾക്ക് സാദ്ധ്യത. ശുഭദിനം-വ്യാഴം
പുണർതം
സമ്പത്തും പ്രശസ്തിയും വർദ്ധിക്കും. കലാകാരൻമാർക്ക്നേട്ടം. ശത്രുക്കൾ ക്ഷയിക്കും. ബന്ധുക്കളിൽ നിന്ന് സഹായം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത. എൻജിനീയറിംഗ് പഠനവുമായി ബന്ധപ്പെട്ടവർക്ക് ഉന്നതവിജയം. രാഷ്ട്രീയ രംഗത്ത് ശോഭിക്കും. കൃഷിയിൽ ആദായം ലഭിക്കും. ശുഭദിനം-തിങ്കൾ
പൂയം
കുടുംബത്തിൽ സുഖവും സംതൃപ്തിയും. ദൂരയാത്രകൾ ആവശ്യം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. മേലധികാരികളുമായി രമ്യതയിലാവും. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറണം. ശുഭദിനം-ഞായർ
ആയില്യം
ജോലിസംബന്ധമായ യാത്രകൾ വേണ്ടിവരും. വീട്ടിൽ പൂജാദിമംഗള കാര്യങ്ങൾക്ക് സാദ്ധ്യത. പരിശ്രമത്തിന് ഫലം ലഭിക്കും. പരീക്ഷകളിൽ വിജയിക്കും. സമ്മാനങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് അനുകൂലം. യാത്രകൾ ഗുണകരമാകും. ബിസിനസുകളിൽ ലാഭം വർദ്ധിക്കും. ശുഭദിനം-ഞായർ
മകം
പുതിയ അദ്ധ്വാനമുള്ള ജോലികൾ ചെയ്യേണ്ടി വരും. വിദേശ പഠനാവസരം. ബിസിനസുകൾക്ക് അനുകൂലം. സുഹൃത്തുക്കളിൽ നിന്ന് സഹായ സഹകരണങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ് മേഖലകളുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ. ശുഭദിനം-ശനി
പൂരം
ലോണുകൾ പെട്ടെന്ന് പാസാകും. വാണിജ്യരംഗത്ത് അഭിവൃദ്ധി. വിദ്യാർത്ഥികൾക്ക് പൂർണ്ണമായും അനുകൂലം. വേണ്ടപ്പെട്ടവരിൽ നിന്ന് എതിർ അഭിപ്രായങ്ങൾ കേൾക്കാനിട. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയം കുടുംബസ്വത്തുകളിൽ നിന്ന് ആദായം. ശുഭദിനം-ബുധൻ
ഉത്രം
വിദേശയാത്ര സാധിക്കും. മാനസിക അസ്വസ്ഥത വർദ്ധിക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ. അപ്രതീക്ഷിത ധനനേട്ടം. ഗുരുതുല്യരുടെ സഹായങ്ങൾ ലഭിച്ചേക്കാം. സന്താനയോഗം. വൈവാഹികജീവിതം സുഖകരം. ശുഭദിനം-തിങ്കൾ
അത്തം
ബന്ധുക്കളുമായി സൗഹൃദത്തിലാകും. ആഗ്രഹസാഫല്യം. അദ്ധ്വാനത്തിന് അനുസരിച്ച് മികവും നേട്ടവും. ഈശ്വരാധീനം വർദ്ധിക്കും. കുടുംബാംഗങ്ങൾക്ക് ഐശ്വര്യവും വിജയവും. ബിസിനസുകളിൽ അഭിപ്രായ ഭിന്നതയ്ക്ക് സാദ്ധ്യത. കേസ് വഴക്കുകളിൽ അനുകൂലവിധി. കാർഷിക മേഖലയിൽ അഭിവൃദ്ധി.
ശുഭദിനം-ഞായർ
ചിത്തിര
വിദേശ ജോലിയിൽ സാമ്പത്തിക ലാഭം. പ്രൊഫഷണൽ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് കാര്യതടസം. ശത്രുക്കളുടെ ഉപദ്രവങ്ങൾക്ക് സാദ്ധ്യത. ചതിയിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ദൂരയാത്രകൾ ആവശ്യം. കലാകാരൻമാർക്ക് അനുകൂലം. സർക്കാരിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ ഉണ്ടാകും. ശുഭദിനം-തിങ്കൾ
ചോതി
സമർത്ഥമായി കാര്യങ്ങൾ ചെയ്യുകയും പണം ലഭിക്കുകയും ചെയ്യും. ഗൃഹം മാറാൻ ശ്രമിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം. രാഷ്ട്രീയ പൊതുമേഖലാരംഗത്ത് നേട്ടവും അംഗീകാരവും. ശുഭദിനം-ബുധൻ
വിശാഖം
വിദ്യാഭ്യാസപരമായി ഉയർച്ചയുണ്ടാകും. ഭാവിയെ മുന്നിൽ കണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കും. തൊഴിൽ മേഖലകളിൽ ലാഭം. അഭിപ്രായഭിന്നതകൾ ഉണ്ടാകും. ഏജൻസി ഏർപ്പാടുകളിൽ നേട്ടം. ഭാര്യാ കുടുംബക്കാരുമായി അഭിപ്രായ ഭിന്നതയ്ക്ക് സാദ്ധ്യത. ശുഭദിനം-വ്യാഴം
അനിഴം
ആരംഭിച്ച സംരംഭങ്ങൾ പുരോഗമിക്കും. തൊഴിൽ മേഖലകളിൽ നേട്ടം. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. വിദേശത്ത് തൊഴിൽ ലഭിക്കും. തർക്കവിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. സഹോദരങ്ങളുടെ സഹകരണം കുറയും. ശുഭദിനം-ഞായർ
തൃക്കേട്ട
കുടുംബത്തിൽ സുഖവും സംതൃപ്തിയും. ബന്ധുക്കളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും. വെളുത്ത വസ്തുക്കൾ കൂടുതലായി ധരിക്കുന്നത് ഉത്തമം. വീടുപണിക്കുള്ള തടസങ്ങൾ നീങ്ങും. ജോലിമാറ്റത്തിന് അനുകൂലം. സിനിമ-സീരിയൽ രംഗത്ത് അവസരങ്ങൾ വർദ്ധിക്കും. ശുഭദിനം-വെള്ളി
മൂലം
വിദേശയാത്രക്കുള്ള ശ്രമം വിജയിക്കും. പ്രധാനപ്പെട്ട ചില രേഖകൾ കൈശമാകും. തൊഴിലിൽ ലാഭ ശതമാനം വർദ്ധിക്കും. പണ ഇടപാടുകൾ കൂടുതൽ ശ്രദ്ധിക്കുക. കുടുംബ ബന്ധങ്ങൾ സന്തോഷകരം. ശുഭദിനം-തിങ്കൾ
പൂരാടം
സന്താനങ്ങളുടെ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യം. വിവാഹലോചനകൾ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ തീരുമാനമാകും. യാത്രകൾ ഗുണപ്രദം. തർക്കങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള തടസ്സങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. ദൂരയാത്ര സാധ്യമാകും.
ശുഭദിനം-ഞായർ
ഉത്രാടം
പൂർവ്വിക സ്വത്ത് അധീനതയിലാകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. വളരെയധികം യാത്രകൾ ചെയ്യേണ്ടിവരും. പുതിയ വീടോ വാഹനമോ വാങ്ങാനിട. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് അംഗീകാരവും നേട്ടവും. സർക്കാർ കാര്യങ്ങളിൽ തടസം. വിദ്യാർത്ഥികൾ പരീക്ഷകളിലും ഇന്റർവ്യുകളിലും വിജയിക്കും. ശുഭദിനം-വെള്ളി
തിരുവോണം
പുതിയ സ്ഥാനപ്രാപ്തിയും അധികാരപ്രാപ്തിയും. വിദ്യാർത്ഥികൾക്ക് അനുകൂലം. പരീക്ഷകളിൽ വിജയിക്കും. ബിസിനസുകളിൽ ലാഭം. നല്ല വിവാഹ ആലോചനകൾ വരും. ഈശ്വരാധീനം ഉണ്ടാകും. സർവ്വീസ് മേഖലയിൽപ് പുരോഗതി. ശുഭദിനം-ബുധൻ
അവിട്ടം
പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ബോണ്ടുകളോ ഷെയറുകളോ വാങ്ങിക്കും. വിദേശവാസികൾക്ക് നല്ല സമയം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ശത്രുക്കളിൽ നിന്ന് ദുഷ്പ്രവർത്തികൾ ഉണ്ടാകാൻ സാദ്ധ്യത. ഭൂമി വാങ്ങും. സന്താനങ്ങൾക്ക് സൗഖ്യം. ശുഭദിനം-വ്യാഴം
ചതയം
യാത്രാസമയത്ത് പുതിയ വ്യക്തികളുമായി ബന്ധപ്പെടാൻ ഇട. കാർഷികാദായം ഉണ്ടാകും. എല്ലാതുറകളിലും പണം ലഭിക്കും. തർക്കങ്ങളിൽ നിന്ന് മാറി നിൽക്കണം. സ്വത്ത് ഭാഗം വച്ച് ലഭിക്കും. വ്യവഹാരങ്ങളിൽ വിജയം. പുതിയ വാഹനം വാങ്ങും. ശുഭദിനം-ഞായർ
പൂരുരുട്ടാതി
തടസങ്ങൾ തരണം ചെയ്യും. കുടുംബജീവിതം സുഖകരമാകും. വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കും. ഉദര സംബന്ധമായ രോഗങ്ങൾക്ക് സാദ്ധ്യത. പുതിയ ചുമതലകൾ ഏറ്റെടുക്കും. സന്താനങ്ങൾ മുഖേന ധനാഗമ മുണ്ടാകും. ലോണുകൾ പെട്ടെന്ന് ലഭിക്കും. ശുഭദിനം-വ്യാഴം
ഉതൃട്ടാതി
വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂലം. വീട് വയ്ക്കാനോ വാങ്ങാനോ സാധിക്കും. ആരോഗ്യനില അഭിവൃദ്ധിപ്പെടും. ചിലവുകൾ വർദ്ധിക്കും. കുടുംബത്തിൽ മുതിർന്നവരുടെ എതിർപ്പുകൾ ഉണ്ടാകും. പരീക്ഷകളിൽ വിജയം. ബിസിനസിൽ ആദായംകിട്ടും. ശുഭദിനം-വെള്ളി
രേവതി
ഗൃഹാന്തരീക്ഷം തൃപ്തികരമായിരിക്കും. തെരഞ്ഞെടുപ്പുകളിൽ വിജയം. പഠനകാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നീങ്ങും. യാത്രാവേളകളിൽ തടസങ്ങൾക്ക് സാദ്ധ്യത. സ്വജനങ്ങളുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട അധിക സമയം ജോലി ചെയ്യേണ്ടിവരും.
ശുഭദിനം-ബുധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |