SignIn
Kerala Kaumudi Online
Saturday, 07 November 2026 9.24 PM IST

ദീപാവലി ദിവസം ഈ നക്ഷത്രക്കാർക്ക് നേട്ടം,​ മനസിന് സന്തോഷമുണ്ടാകുന്ന കാര്യങ്ങൾ സംഭവിക്കും

seepavali-
പ്രതീകാത്മക ചിത്രം

റാംസാഗർ തംബുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ : 91+83010 36352, വാട്സാപ്പ് : 91+7907244210, ഇ മെയിൽ: samkhiyarathnam@gmail.com

2026 നവംബർ 8 ( 1202 തുലാം 22 ) ഞായറാഴ്ച. * ദീപാവലി. ( 60 നാഴിക 0 വിനാഴിക വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം ) [ ചതുർദശി തിഥി 10 നാഴിക 29 വിനാഴിക വരെ ശേഷം അമാവാസി തിഥി ] ( രാഹുകാലം 4.30 മണി മുതൽ മണി വരെ )

അശ്വതി: അനുകൂല ദിവസം, വിചാരിക്കാത്ത ഒരാളുടെ ഫോൺ കോൾ മനസിനെ സന്തോഷിപ്പിക്കും, മുടങ്ങിപ്പോയ കാര്യം പെട്ടെന്ന് നടന്നുകിട്ടും.

ഭരണി: പ്രതികൂല ദിവസം, പറയാൻ തോന്നിയ കാര്യം പറയാതെ മനസ്സിൽ വയ്ക്കേണ്ടിവരും. പൈസയുടെ കാര്യത്തിൽ ഒന്ന് കൂടി ആലോചിക്കേണ്ടിവരും.

കാർത്തിക: അനുകൂല ദിവസം, വിചാരിക്കാത്ത ഒരിടത്ത് നിന്ന് സഹായം കിട്ടും, ജോലിയിൽ കുറ്റപ്പെടുത്തിയ ആൾ തന്നെ വന്ന് സഹായം ചോദിക്കും. മനസ്സിൽ കൊണ്ടുനടന്ന പേടി പെട്ടെന്ന് മാറും.

രോഹിണി: അനുകൂല ദിവസം, കാണാത്ത സുഹൃത്തിനെ വഴിയിൽ വെച്ച് കാണും, വീട്ടിൽ പുതിയൊരു സന്തോഷവാർത്ത എത്തും, കഴിക്കാൻ കൊതിച്ച സാധനം കിട്ടും.

മകയിരം: പ്രതികൂല ദിവസം, പറഞ്ഞ വാക്ക് ആരെങ്കിലും തെറ്റായി മനസ്സിലാക്കും, പോകാൻ വിചാരിച്ച യാത്ര മാറ്റിവെക്കേണ്ടിവരും, വീട്ടിൽ ഒരു സാധനം പൊട്ടിപ്പോയത് മനസ്സിനെ വേദനിപ്പിക്കും, പൈസ ചെലവാക്കിയ ശേഷം പശ്ചാത്താപം തോന്നും, ആരോടും അധികം സംസാരിക്കാൻ തോന്നാതിരിക്കും.

തിരുവാതിര: അനുകൂല ദിവസം, മനസ്സിൽ വിചാരിച്ച ആളെ കാണാൻ കഴിയും, ജോലിയിൽ പുതിയൊരു ചുമതല ഏൽപ്പിക്കും, പഴയ ഓർമ്മ വീണ്ടും മനസ്സിൽ വന്ന് സന്തോഷം തരും, രാത്രി മനസിന് വല്ലാത്ത സമാധാനം തോന്നും.

പുണർതം: അനുകൂല ദിവസം, ദൂരെ നിന്നൊരു സന്തോഷവാർത്ത കേൾക്കും, കുടുംബത്തിൽ ആഗ്രഹം സഫലമാകും, വീട്ടിൽ ഇഷ്ടമുള്ള ആൾ വന്ന് കാണും, മനസിലെ ഭാരം ഒഴിയും.

പൂയം: പ്രതികൂല ദിവസം, മനസിൽ വെറുതെ പഴയ കാര്യങ്ങൾ ഓർത്ത് വിഷമം തോന്നും, ജോലിയിൽ ചെയ്ത തെറ്റ് ആരെങ്കിലും ചൂണ്ടിക്കാണിക്കും, വീട്ടിൽ ചെറിയ കാര്യത്തിന് വഴക്കുണ്ടാകും, വീട്ടിലിരിക്കാൻ തോന്നും,

ആയില്യം: പ്രതികൂല ദിവസം, മനസ്സിൽ കരുതിയ രഹസ്യം ആരെങ്കിലും അറിഞ്ഞോ എന്ന് പേടി തോന്നും, ജോലിയിൽ ഒരാൾ പിന്നിൽ നിന്ന് കുത്താൻ നോക്കും, വീട്ടിൽ ആരുടെയെങ്കിലും വാക്ക് മനസ്സിനെ നോവിക്കും, പൈസയുടെ കാര്യത്തിൽ ആരോടും വാക്ക് കൊടുക്കരുത്.

മകം: അനുകൂല ദിവസം, എല്ലാവരുടെയും മുന്നിൽ നിങ്ങളുടെ പേര് പറയപ്പെടും, കുടുംബത്തിൽ നിങ്ങളുടെ തീരുമാനം അംഗീകരിക്കപ്പെടും, മുടങ്ങിക്കിടന്ന പണം കൈയിൽ കിട്ടും, വീട്ടിൽ ഒരു വിശേഷം നടത്താൻ തീരുമാനിക്കും, മനസ്സിന് വലിയ ആത്മവിശ്വാസം തോന്നും.

പൂരം: അനുകൂല ദിവസം, ആഘോഷത്തിന് പോകാൻ ക്ഷണം കിട്ടും, പുതിയ വസ്ത്രം വാങ്ങാൻ തോന്നും, പ്രിയപ്പെട്ട ആളുടെ സ്നേഹം കൂടുതൽ അനുഭവപ്പെടും.

ഉത്രം: അനുകൂല ദിവസം, കൃത്യസമയത്ത് ചെയ്ത കാര്യത്തിന് എല്ലാവരും അഭിനന്ദിക്കും, പഠനത്തിൽ മുടങ്ങിയ ഭാഗം തീർക്കാൻ കഴിയും, വീട്ടിൽ മുതിർന്ന ആളുടെ അനുഗ്രഹം കിട്ടും, പുതിയൊരു ആശയം മനസ്സിൽ തെളിയും.

അത്തം: അനുകൂല ദിവസം, കൈകൊണ്ട് ചെയ്യുന്ന കാര്യത്തിൽ മികവ് തെളിയിക്കും, സഹോദരങ്ങളുമായുള്ള പിണക്കം മാറും, ജോലിയിൽ വേഗത്തിൽ കാര്യങ്ങൾ തീർക്കാൻ കഴിയും, മനസിൽ പുതിയൊരു ലക്ഷ്യം ഉദിക്കും.

ചിത്തിര: പ്രതികൂല ദിവസം, പറഞ്ഞ കാര്യം ആരെങ്കിലും വളച്ചൊടിക്കപ്പെടും, ജോലിയിൽ തിരക്കിനിടയിൽ ഒരു സാധനം മറന്നുപോകും, വീട്ടിൽ ചെറിയ കാര്യത്തിന് മനസ്സ് വേദനിക്കും, യാത്രയിൽ സാധനം സൂക്ഷിക്കാൻ മറക്കരുത്, ആരോടും അധികം തർക്കത്തിന് പോകാതിരിക്കുന്നതാണ് നല്ലത്.

ചോതി: അനുകൂല ദിവസം, സ്വന്തം നക്ഷത്രദിനം ആയതിനാൽ എല്ലാ കാര്യവും അനുകൂലമായി തോന്നും, വീട്ടിൽ എല്ലാവരും നിങ്ങളെ പ്രത്യേകം ശ്രദ്ധിക്കും, ജോലിയിൽ വിചാരിച്ച കാര്യം നടന്നുകിട്ടും, മനസ്സിൽ ആഗ്രഹിച്ച ആൾ വന്ന് സ്നേഹം കാണിക്കും.

വിശാഖം: പ്രതികൂല ദിവസം, രണ്ട് കാര്യങ്ങൾക്കിടയിൽ ഏത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങും, ആരുടെയോ വാക്ക് കേട്ട് മനസ്സ് മടുക്കും, പൈസ ചെലവഴിച്ച ശേഷം ഇത് വേണ്ടായിരുന്നു എന്ന് തോന്നും, ജോലിയിൽ ഒരാൾ സഹായിക്കാമെന്ന് പറഞ്ഞിട്ട് സഹായിക്കാതിരിക്കും, വീട്ടിൽ ഒറ്റയ്ക്കിരിക്കാനാണ് തോന്നുക.

അനിഴം: അനുകൂല ദിവസം, സുഹൃത്തിന്റെ സഹായം കൃത്യസമയത്ത് കിട്ടും, കുടുംബത്തിൽ സന്തോഷം നിറഞ്ഞ അന്തരീക്ഷം ഉണ്ടാകും, ജോലിയിൽ പുതിയൊരു വാതിൽ തുറക്കും.

തൃക്കേട്ട: പ്രതികൂല ദിവസം, വെറുതെ ദേഷ്യം വന്ന് ആരോടെങ്കിലും കയർക്കാൻ തോന്നും, ആരോഗ്യത്തിൽ ചെറിയ തളർച്ച തോന്നും, പഴയൊരു തെറ്റ് ഓർത്ത് മനസ്സ് വിഷമിക്കും, പൈസയ്ക്ക് വേണ്ടി ആരുടെയും മുന്നിൽ കൈ നീട്ടരുത്, വീട്ടിൽ നിന്ന് അല്പനേരം മാറി നിക്കാൻ തോന്നും.

മൂലം: പ്രതികൂല ദിവസം, കുടുംബകാര്യത്തിൽ തിടുക്കം കാണിച്ചാൽ തെറ്റും, ജോലിയിൽ മാറ്റം വരുത്താൻ തോന്നിയാൽ ഒന്ന് കൂടി ആലോചിക്കണം, പൈസയുടെ കാര്യത്തിൽ ആരെയും അധികം വിശ്വസിക്കരുത്, വീട്ടിൽ ആരുടെയും കുറ്റം പറയാതിരിക്കുന്നതാണ് നല്ലത്, രാത്രി നേരത്തെ ഉറങ്ങാൻ ശ്രമിക്കണം.

പൂരാടം: അനുകൂല ദിവസം, മനസ്സിൽ വലിയ സ്വപ്നം വീണ്ടും തളിർത്തുവരും, സുഹൃത്തുക്കളുമായി യാത്ര പോകാൻ പ്ലാൻ ഇടും, ജോലിയിൽ സ്ഥാനം ഉയരാൻ സാധ്യത തെളിയും, വീട്ടിൽ ഒരു സന്തോഷവാർത്ത എത്തും, ആത്മീയ കാര്യങ്ങളിലേക്ക് മനസ്സ് കൂടുതൽ ചായും.

ഉത്രാടം: അനുകൂല ദിവസം, സത്യം പറഞ്ഞതുകൊണ്ട് എല്ലാവരുടെയും വിശ്വാസം കിട്ടും, പുതിയ ബിസിനസ് ആശയം മനസ്സിൽ വരും, വീട്ടിൽ മുതിർന്നവരുടെ സ്നേഹം അനുഭവപ്പെടും, വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും.

തിരുവോണം: അനുകൂല ദിവസം, സമൂഹത്തിൽ നിങ്ങളുടെ പേര് ഉയർന്ന് കേൾക്കും, ജോലിയിൽ ചെയ്ത മികവിന് എല്ലാവരും കൈയടിക്കും, വീട്ടിൽ മംഗളകരമായ കാര്യം നടക്കും, സാമ്പത്തികമായി നല്ല മാറ്റം വരും, മനസ്സിന് ശാന്തി തോന്നും.

അവിട്ടം: പ്രതികൂല ദിവസം, അമിത ആത്മവിശ്വാസം കാരണം ചെറിയ അബദ്ധം പറ്റും, പൈസയുടെ കാര്യത്തിൽ വാക്ക് കൊടുക്കുമ്പോൾ സൂക്ഷിക്കണം, ജോലിയിൽ അനാവശ്യ തർക്കത്തിൽ ചെന്ന് പെടാതിരിക്കണം, ആരോഗ്യത്തിൽ ചെറിയ ശ്രദ്ധക്കുറവ് വന്നാലും അവഗണിക്കരുത്, വീട്ടിൽ എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കണം.

ചതയം: അനുകൂല ദിവസം, പുതിയ കാര്യം പഠിക്കാൻ വല്ലാത്ത താൽപര്യം തോന്നും, സുഹൃത്തുക്കളിൽ നിന്ന് പ്രതീക്ഷിക്കാത്ത സഹായം കിട്ടും, ജോലിയിൽ വ്യത്യസ്തമായ ആശയം പറഞ്ഞ് എല്ലാവരെയും ഞെട്ടിക്കും, വീട്ടിൽ ചിരി നിറഞ്ഞ നിമിഷങ്ങൾ ഉണ്ടാകും, മനസ്സിന് ഉന്മേഷം തരുന്ന കാര്യം ചെയ്യും.

പൂരുരുട്ടാതി: അനുകൂല ദിവസം, ആരെയെങ്കിലും സഹായിക്കാൻ മനസ് തോന്നും, പഴയ സുഹൃത്തിനെ വീണ്ടും കണ്ട് സന്തോഷിക്കും, ജോലിയിൽ ശാന്തതയോടെ കാര്യങ്ങൾ ചെയ്യാൻ കഴിയും, വീട്ടിൽ സമാധാനപരമായ അന്തരീക്ഷം ഉണ്ടാകും, ആത്മീയ പുസ്തകം വായിക്കാൻ തോന്നും.

ഉത്രട്ടാതി: അനുകൂല ദിവസം, മനസ്സിലെ പേടി പെട്ടെന്ന് മാറി ധൈര്യം വരും, കുടുംബത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും, ജോലിയിൽ പുതിയ സാധ്യത തുറന്നുവരും, സാമ്പത്തികമായി ചെറിയ ലാഭം കിട്ടും, സന്ധ്യയ്ക്ക് കുടുംബത്തോടൊപ്പം പ്രാർത്ഥിക്കാൻ തോന്നും.

രേവതി: അനുകൂല ദിവസം, യാത്ര പോകാൻ മനസ് തോന്നും, മനസിന് സന്തോഷം തരുന്ന കാഴ്ച കാണും, കുടുംബത്തിൽ സ്നേഹം കൂടുതൽ തോന്നും, ജോലിയിൽ ചെയ്ത കാര്യത്തിന് നല്ല ഫലം കിട്ടും, ദിവസത്തിന്റെ അവസാനം മനസ്സ് നിറഞ്ഞ സംതൃപ്തി തോന്നും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO