SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.10 AM IST

വീട്ടിൽ ഈ മരം ഉണ്ടോ? കെെനിറയെ വരുമാനം ലഭിക്കും, ഇങ്ങനെ ചെയ്താൽ മാത്രം മതി

lemon-tree

വീട്ടുകളിൽ ചെടികളും മരങ്ങളും നടുമ്പോൾ അതിനെ ചുറ്റിപ്പറ്റി പല വിശ്വാസങ്ങളും നിലനിൽക്കുന്നു. അത്തരത്തിൽ നാരകം നടുമ്പോഴും നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നു. വീട്ടിൽ നാരകം വയ്ക്കുന്നത് പോസിറ്റീവിറ്റിയും ഐശ്വര്യവും വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. എന്നാൽ ഇതിന്റെ ഗുണം ലഭിക്കാൻ ശരിയായ ദിശയിൽ നാരകം നടാൻ മറക്കേണ്ട.

വീടിന്റെ മുൻവാതിലിന് നേരെ മുന്നിലോ വീടിനോട് വളരെ ചേർന്നോ നടരുത്. പകരം പറമ്പിൽ അതിരുകളിൽ നടുന്നതാണ് നല്ലത്. പ്രത്യേകിച്ച് വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്കുകിഴക്ക് (ഈശാനകോൺ) ഭാഗത്ത് വേണം നാരകം നടാൻ. ഇത് നടുന്നത് വീട്ടിലെ ഐക്യം നിലനിർത്തുന്നതിനും സമാധാനത്തിനും സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കുന്നതിനും സാമ്പത്തിക പ്രശ്നങ്ങൾ മാറ്റുന്നതിനും നാരകം നല്ലതാണെന്ന് വിശ്വസിക്കുന്നു.

അതുപോലെ പപ്പായ മരത്തിന്റെ സ്ഥാനത്തെ ചുറ്റിയും നിരവധി വിശ്വാസങ്ങളുണ്ട്. പലരും വീടിന്റെ മുറ്റത്തോ മുന്നിലോ പപ്പായ നടാറുണ്ട്. എന്നാൽ വീടിന്റെ മുറ്റത്ത് പപ്പായ നടുന്നത് അത്ര നല്ലതല്ലെന്നാണ് വിശ്വാസം. അത് അശുഭമായാണ് കണക്കാക്കുന്നത്. വീടിന് മുന്നിൽ പപ്പായ മരം വളർന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കുടുംബത്തിൽ സമാധാനവും സമൃദ്ധിയും ഇത് കുറയ്ക്കുമെന്നും ജ്യോതിഷികൾ പറയുന്നു. അതിനാൽ ഒരു കാരണവശാലും വീട്ടിന് മുന്നിൽ പപ്പായ മരം വളരാൻ അനുവദിക്കരുത്. വീടിന്റെ പിൻഭാഗത്തോ അല്ലെങ്കിൽ വശങ്ങളിലോ പപ്പായ നടുന്നതാണ് നല്ലത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOME, TREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY