പത്തനംതിട്ട : നഗരഹൃദയത്തിലെ മാക്കാംകുന്ന് പള്ളിയിൽ ആദ്യമായി പഞ്ചമുഖ രുദ്രാക്ഷ മരം കായ്ച്ചു. മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ആറ് വർഷം മുമ്പ് പള്ളിയുടെ കൂദാശയുമായി ബന്ധപ്പെട്ടാണ് രുദ്രാക്ഷമരം നട്ടത്. വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ് മർത്ത മറിയം വനിതാ സമാജത്തിന് നൽകിയതാണ് രുദ്രാക്ഷ മരം. പുതിയ പള്ളിയുടെ കൂദാശ സമയത്ത് വനിതാ സമാജം മാക്കാംകുന്ന് പള്ളിയിൽ തൈ നടുകയായിരുന്നു.
പരമശിവന്റെ കണ്ണുനീരിൽ നിന്ന് ഉണ്ടായതാണ് രുദ്രാക്ഷമെന്നാണ് പുരാണ കഥകളിൽ പറയുന്നത്. രുദ്രന്റെ കണ്ണ് എന്ന സങ്കൽപത്തിലാണിത്. നിർമ്മാണ ചാരുത കൊണ്ട് മനോഹരമായ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി കാണാൻ നിരവധിയാളുകൾ എത്താറുണ്ട്. കൗതുകമായി മാറുകയാണ് പള്ളിക്ക് മുന്നിലെ രുദ്രാക്ഷ മരം.
A Panchamukhi Rudraksha tree has borne fruit for the first time at Makkamkunnu Church in the heart of the town. The tree was planted six years ago at St. Stephen's Orthodox Church, Makkamkunnu, as part of the church's consecration (Koodasha) celebrations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |