SignIn
Kerala Kaumudi Online
Tuesday, 07 July 2026 1.39 PM IST

കനത്തമഴയിൽ വീട്ടുമുറ്റത്തെ മരം കടപുഴകി വീണു; സർക്കാരിനെ അറിയിച്ചതോടെ ലക്ഷപ്രഭുവായി വൃദ്ധൻ

sandalwood
പ്രതീകാത്മക ചിത്രം

ബംഗളൂരു: കനത്തമഴയിൽ മരങ്ങൾ കടപുഴകി വീഴുന്നത് ഒരു സാധാരണ വാർത്തയാണ്. എന്നാൽ അത്തരത്തിൽ ഒരു മരം വീണതിന് പിന്നാലെ ലക്ഷപ്രഭുവായ ഒരു വൃദ്ധന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗളൂരുവിലുള്ള എൻ ജി കേസരി എന്ന 85കാരനാണ് സൗഭാഗ്യം ലഭിച്ചത്. ജൂണിൽ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും 40 വർഷത്തോളം അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് നിന്ന ചന്ദനമരം വേരോടെ വീണിരുന്നു.

വർഷങ്ങൾക്ക് മുൻപാണ് കേസരിയുടെ മുറ്റത്ത് ഒരു ചന്ദനമരം മുളച്ചുവന്നത്. അത് പറിച്ചുകളയുന്നതിന് പകരം കേസരി അതിനെ പരിപാലിക്കാൻ തീരുമാനിച്ചു. മരം വളർന്നപ്പോൾ മോഷ്ടാകളിൽനിന്നും അതിനെ സംരക്ഷിക്കാൻ അതിന് ചുറ്റും ഇരുമ്പ് കൂട് സ്ഥാപിച്ചു. എന്നാൽ ജൂണിലുണ്ടായ കനത്ത മഴയിൽ മരം വീണു. വിലപ്പിടിപ്പുള്ള തടി സ്വയം വിൽക്കാനോ നശിപ്പിക്കാനോ കേസരി ശ്രമിച്ചില്ല.

പകരം അദ്ദേഹം അത് വനംവകുപ്പിന് കെെമാറി. ചന്ദനമരത്തിന് ഏകദേശം ഒരു ടൺ ഭാരമുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നു. മെെസൂരിലെ സർക്കാർ ചന്ദന ഡിപ്പോയിൽനിന്ന് കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ചന്ദനമരം വാങ്ങി. മരത്തിന്റെ വിൽപനയ്ക്ക് ശേഷം സർക്കാർ കേസരിക്ക് 28 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. കൂടാതെ അദ്ദേഹത്തിന് 'Sandalwood Shiromani' അവാർഡും സർക്കാർ നൽകി ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDALWOOD TREE, BENGALURU NEWS, ELDERLY MAN 28 LAKH, CHANDANAMARAM, SANDALWOOD TREE VIRAL STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360