എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളിൽ രാശിമാറ്റം നടത്താറുണ്ട്. സംക്രമണം എന്നാണ് ജ്യോതിഷത്തിൽ ഇതിനെ പറയുന്നത്. ഈ മാറ്റം എല്ലാ രാശിക്കാരിലും മാറ്റങ്ങളുണ്ടാക്കും. ഇപ്പോൾ ചൊവ്വ കർക്കടക രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. നവംബർ 12 വരെ ഈ രാശിയിൽ തുടരും. ഇത് ചില രാശിക്കാർക്ക് ഗുണംചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ഇതിന്റെ ഫലം ലഭിക്കുന്നതെന്ന് അറിയാം.
ഈ രാശിക്കാർ തൊഴിൽപരമായി ഉന്നതിയിലെത്തും. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ശമ്പളവർദ്ധനവ് പ്രതീക്ഷിക്കാം. എടുക്കുന്ന തീരുമാനങ്ങളെല്ലാം ശരിയായി തീരും. ജീവിതത്തിൽ നല്ല കാര്യങ്ങൾ മാത്രം സംഭവിക്കുന്ന സമയമാണ്.
ഒരിക്കലും കിട്ടില്ലെന്ന് കരുതിയ സ്വത്തും പണവും തിരികെ ലഭിക്കും. നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങളുണ്ടാകും. ബിസിനസുകാർക്ക് അനുകൂല സമയമാണ്. ആരോഗ്യ പ്രശ്‌നങ്ങളും മാനസിക സമ്മർദവും കുറയും. മനസമാധാനം ജീവിതത്തിലേക്ക് തിരികെയെത്തും.
സാമ്പത്തികമായി നേട്ടം കൊയ്യാനാകും. ഭൂമി, വീട്, വാഹനം എന്നിവ വാങ്ങാൻ അനുകൂല സമയം. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാനാകും.
സാമ്പത്തികമായി നല്ല സമയമാണ്. ദീർഘനാളായി പിന്തുടരുന്ന സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം മാറും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും സാദ്ധ്യതയുണ്ട്. അപ്രതീക്ഷിതമായി പണം ലഭിക്കാനിടവരും. ആരോഗ്യപരമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ മാറും.
(ഈ ലേഖനത്തിലെ വിവരങ്ങൾ ജ്യോതിഷവിശ്വാസങ്ങളെയും പൊതുവായ ജ്യോതിഷ വ്യാഖ്യാനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയ്ക്ക് ശാസ്ത്രീയമായി സ്ഥിരീകരിച്ച തെളിവുകളില്ല. അതിനാൽ ഇവയെ ഉറപ്പായ പ്രവചനങ്ങളായി കാണരുത്.)
Mars is currently positioned in Cancer and is expected to remain there until November 12. According to astrology, this transit may bring positive developments for Scorpio, Virgo, Cancer and Taurus. The article highlights possible gains in career, finances, investments, property, education and overall wellbeing for these four zodiac signs.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |