SignIn
Kerala Kaumudi Online
Thursday, 03 September 2026 1.06 PM IST

'ഇറാനെ സഹായിക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും': മോദി ഇറാൻ പ്രസിഡന്റിനെ കണ്ടതിന് പിന്നാലെ അമേരിക്കയുടെ മുന്നറിയിപ്പ്

marco-rubio
മാർക്കോ റൂബിയോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും

വാഷിംഗ്‌ടൺ: സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടുവരുമെന്ന മുന്നറിയിപ്പുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റൂബിയോയുടെ ഭീഷണി.

ഇന്ത്യയും ഇറാനും തമ്മിൽ വ്യാപാര കരാറിലേക്കുള്ള സാദ്ധ്യതകൾ തള്ളിയ മാർക്കോ റൂബിയോ ഇറാന് വരുമാനമുണ്ടാക്കികൊടുക്കാൻ ഏതെങ്കിലും രാജ്യം ശ്രമിച്ചാൽ അവർക്കെതിരെയും കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങൾക്കും ആണവായുധ നിർമാണത്തിനുമായി ഇറാൻ വരുമാനം ഉണ്ടാക്കുന്നതിനെ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന് കീഴിൽ ഇറാനെ ഒരു തരത്തിലും ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യങ്ങൾ തുടരുന്നതിനിടെയാണ് റൂബിയോയുടെ പ്രതികരണം.

English Summary

U.S. Secretary of State Marco Rubio warned that countries helping Iran evade economic sanctions could face serious consequences. The warning came after Prime Minister Narendra Modi met Iranian President Masoud Pezeshkian at the SCO summit in Bishkek.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PM MODI PEZESHKIAN MEETING, IRAN VS AMERICA, MARCO RUBIO, AMERICA WARNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360