
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജൂൺ 17 മിഥുനം 3 ബുധനാഴ്ച. (18 നാഴിക 44 വിനാഴിക വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം)
[തൃതീയ തിഥി 36 നാഴിക 49 വിനാഴിക വരെ] (രാഹുകാലം 12 മണി മുതൽ 1.30 മണി വരെ)
അശ്വതി: ജീവിത ചുറ്റുപാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും, ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭ്യത. അധിക്ഷേപങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാൻ സാധിക്കും. ജന്മനാട്ടിലേക്ക് സ്ഥാനമാറ്റം.
ഭരണി: സന്താനങ്ങൾ നേട്ടങ്ങൾ കൈവരിക്കും. സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും,ധനപരമായ കാര്യങ്ങളിൽ നേട്ടം.
കാർത്തിക: വാഹനം വാങ്ങാൻ അനുകൂലമായ സമയം, വിദേശവാസം ഗുണം ചെയ്യും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, ഭൂമി ക്രയവിക്രയങ്ങൾ നടക്കും.
രോഹിണി: കുടുംബചുമതലകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റും, എല്ലാ രംഗത്തും അഭിവൃദ്ധി. പ്രത്യേകാഭിലാഷങ്ങൾ നടപ്പിലാകും, പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും.
മകയിരം: രാഷ്ട്രീയരംഗത്തുള്ളവർക്കും കലാരംഗത്തുള്ളവർക്കും ധനസമൃദ്ധി. ശത്രുക്കളുടെ ഉപദ്രവം കുറയും.
തിരുവാതിര: ധനാഭിവൃദ്ധി, കുടുംബസുഖം, വിവാഹം മൂലം ഉയർച്ച. ദീർഘദൃഷ്ടിയോടെ കാര്യങ്ങൾ ചെയ്യും, ഉയർച്ച കൈവരിക്കാൻ സാധിക്കും.
പുണർതം: ഗൃഹത്തിൽ സന്തുഷ്ടിയും സ്വസ്ഥതയും, ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും. ജോലിയിൽ അനുകൂലമായ രീതിയിൽ മാറ്റം, ഉന്നത സ്ഥാന ലഭ്യത.
പൂയം: സ്ത്രീ സംബന്ധ വിഷയങ്ങളിൽ നല്ല കരുതൽ വേണം,പലവിധ ക്ലേശങ്ങൾക്കും സാദ്ധ്യത. അയൽക്കാരുമായി കലഹം, ഏതുകാര്യവും ദീർഘദൃഷ്ടിയോടെ ചെയ്യുക.
ആയില്യം: കുടുംബത്തിൽ പലവിധ അസ്വസ്ഥതകൾ ഉണ്ടാകും, എല്ലാ കാര്യത്തിലും പരാജയസാദ്ധ്യത. രോഗങ്ങളാൽ ദുരിതം, ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടിവരും.
മകം: ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കാൻ വിഷമിക്കും. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ നൽകുക.
പൂരം: ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങൾക്ക് വഴിയൊരുക്കും. പണം കൈകാര്യം ചെയ്യമ്പോൾ സൂക്ഷ്മതപാലിക്കുക. രോഗസാദ്ധ്യത.
ഉത്രം: സ്ത്രീകളുമായി കലഹത്തിന് നിൽക്കരുത്, ദാമ്പത്യസുഖക്കുറവ്. നിസാരമായി കരുതുന്ന കാര്യങ്ങൾ വല്ലാതെ കുഴക്കും, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.
അത്തം: സുഹൃദ്ബന്ധങ്ങൾക്ക് പ്രാമുഖ്യം. കർമരംഗത്ത് നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും, സന്തോഷകരമായ അനുഭവങ്ങൾ.
ചിത്തിര: വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും.യാത്രയിൽ വളരെ കരുതൽ വേണം.പ്രേമകാര്യങ്ങളിൽ സമാധാനക്കുറവ്, ആരോഗ്യപ്രശ്നങ്ങൾ.
ചോതി: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ബിസനസ് പുനരാരംഭിക്കും. വ്യാപാര രംഗത്തുള്ളവർക്ക് വളരെ നേട്ടം, സർവാഭീഷ്ടസിദ്ധി.
വിശാഖം: ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു അപൂർവ ആത്മബന്ധം ലഭിക്കും. നല്ല മുന്നേറ്റം, അന്യരാജ്യത്ത് വിജയം, സ്‌നേഹശീലം.
അനിഴം: സാഹിത്യകാരൻമാർക്ക് കൂടുതൽ അവസരങ്ങൾ, ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങും. സർവഐശ്വര്യങ്ങളും ലഭിക്കും.
തൃക്കേട്ട: വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, സഹോദര ഗുണം, നല്ല കാര്യശേഷി, യാത്രാഗുണം, സുഖജീവിതം.
മൂലം: ധനവരവ്, കലാപരമായി നല്ലസമയം, കൂർമ്മ ബുദ്ധി. സ്ത്രീ ഗുണം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി, കുടുംബസുഖം, യാത്രയിൽ നേട്ടം, കടബാദ്ധ്യതകൾ കുറയും.
പൂരാടം: അപ്രതീക്ഷിതമായ പല നേട്ടങ്ങൾ ഉണ്ടാകും, ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കുന്നത് നന്നല്ല. ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകൾ കാരണം സുഖവും സമാധാനവും.
ഉത്രാടം: ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കുക. തൊഴിൽരംഗത്ത് അപ്രതീക്ഷിത തടസങ്ങൾ. സംസാരവും പ്രവർത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും.
തിരുവോണം: സ്വന്തം മണ്ടത്തരങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തും,കഠിനമായ പരിശ്രമം വേണ്ടി വരും, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും,ശത്രുക്കളിൽ നിന്നും ആപത്ത്.
അവിട്ടം: ജോലിയിൽ അനുകൂലമായ മാറ്റം,ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും. ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കണം.
ചതയം: സഹോദര സഹായം, ബിസിനസിൽ നേട്ടം, ശത്രു ജയം. കുടുംബ ചുമതലകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റും, കുടുംബസുഖം.
പൂരുരുട്ടാതി: യാത്രയിൽ ധന നേട്ടം, ഏറ്റെടുത്ത ദൗത്യം നിർവഹിക്കും. ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തിൽ വന്നുചേരും. സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ.
ഉത്തൃട്ടാതി: സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും, കുടുംബത്തിൽ ശാന്തിയും സമാധാനവും.സർവ്വ വിഘ്നങ്ങളും അകലും, വിദേശനിർമിതമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും.
രേവതി: തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കും, ഗൃഹത്തിൽ നിർമാണപ്രവർത്തനങ്ങൾ നടക്കും, നൂതനസംരംഭങ്ങൾ തുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |