SignIn
Kerala Kaumudi Online
Wednesday, 09 September 2026 6.33 PM IST

ഈ നാളുകാർക്ക് നാളെ മുതൽ രാജയോഗം; ആഗ്രഹിച്ചതെല്ലാം നടക്കും, ഭാഗ്യം കൂടെ നിൽക്കും

astrology
പ്രതീകാത്മകചിത്രം

റാംസാഗർ തമ്പുരാൻ , ഫോൺ : 91+8301036352, വാട്സാപ്പ് : 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com

2026 സെപ്തംബർ 10 (1202 ചിങ്ങം 25 ) വ്യാഴാഴ്ച. ( 19 നാഴിക 25 വിനാഴിക വരെ മകം നക്ഷത്രം ശേഷം പൂരം ) [ ചതുർദശി തിഥി 10 നാഴിക 37 വിനാഴിക വരെ ] ( രാഹുകാലം 1.30 മണി മുതൽ 3 മണി വരെ )


അശ്വതി: യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനഃപ്രയാസം ഉണ്ടാകാം.

ഭരണി: ധനസമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിനു എന്ത് മാര്‍ഗ്ഗം അവലംബിക്കുകയും ചെയ്യും, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും.

കാര്‍ത്തിക: തൊഴില്‍ മേഖലയില്‍ മേന്മ, സന്താനസുഖം, മനസിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും.

രോഹിണി: കോപം നിയന്ത്രിക്കണം, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങള്‍, സ്ത്രീകളെ വിശ്വാസിക്കരുത്, ജോലി ഭാരം അധികരിക്കും.

മകയിരം: പ്രാര്‍ത്ഥനക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി.

തിരുവാതിര: ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവര്‍ത്തികള്‍, ധനചെലവ്, ആപത്തുകള്‍.

പുണര്‍തം: അന്യരെ സഹായിക്കാനുള്ള മനസുണ്ടാകും, സാംസ്കാര സമ്പന്നമായി പെരുമാറും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം.

പൂയം: ജോലി ഭാരം അധികരിക്കും, അന്യദേശവാസം, ദൂരയാത്ര, ആരോഗ്യപരമായി അസ്വസ്ഥതകള്‍, കുടുംബത്തില്‍ സ്വസ്ഥത കുറവ് വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

ആയില്യം: മറ്റുള്ളവര്‍ രഹസ്യങ്ങള്‍ ഏല്‍പ്പിക്കും പിന്നീട് അത്, വിനയാകും, ആദര്‍ശം വിട്ടു ഒന്നും ചെയ്യില്ല, കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, വാക്ക് പാലിക്കാന്‍ സാധിക്കും.

മകം: ആത്മീയത ഉണ്ടാകും, ആഡംഭര വസ്തുക്കള്‍ ശേഖരിക്കും, സ്ത്രീകള്‍ കാരണം ചെലവ് കുടിയിരിക്കും, ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം.

പൂരം: രോഗശാന്തി, കുടുംബാങ്ങള്‍ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെ നോക്കണം, കാര്യ സാദ്ധ്യത്തിനായി യാത്രകള്‍ ചെയ്യും.

ഉത്രം: മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരിലില്‍ നിന്നും സഹായ സഹകരണങ്ങള്‍, ദൈവീക ചിന്ത ഉടലെടുക്കും.

അത്തം: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം , പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും.

ചിത്തിര: സമ്മാനാദി ലാഭം, ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും അംഗീകാരവും, ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം.

ചോതി: ഈശ്വരാനുഗ്രഹം,ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, സ്നേഹകാര്യങ്ങളില്‍ അനുകൂല തീരുമാനം.

വിശാഖം: രോഗമുക്തിലഭിക്കും, സന്താനസുഖം, തുടര്‍ച്ചയായി ഉള്ള പ്രയത്നത്തിനു ഫലം കിട്ടും, സ്ത്രീകള്‍ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും.

അനിഴം: അകന്നു നിന്നവര്‍ അടുക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, കുടുംബത്തില്‍ വിവാഹാദി കര്‍മ്മങ്ങള്‍ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും.

കേട്ട: കുടുംബജീവിതം സന്തോഷപ്രദം, പ്രണയ സാഫല്ല്യം, ദീനാനുകമ്പ പ്രകടിപ്പിക്കും, വിവാദങ്ങളില്‍ വിജയവും, രോഗശാന്തിയും.

മൂലം: സുഹൃത്തുകള്‍ മുഖേനെ അംഗീകാരം, വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും.

പൂരാടം: പണസംബന്ധമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, വിവാഹ ജീവിതത്തില്‍ ചില വിഷമതകള്‍ വന്നുഭവിക്കും, കരുതലോടെയിരിക്കുക.

ഉത്രാടം: പിതാവില്‍നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങള്‍, സ്വദേശം വിട്ടു താമസിക്കാന്‍ താല്‍പര്യം.

തിരുവോണം: പൈതൃക ധനനാശം അനുഭവത്തില്‍ വരും, ബന്ധുക്കള്‍ ശത്രുക്കള്‍ ആകും, വ്യവഹാരങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാകും.

അവിട്ടം: അംഗീകാരം ലഭിക്കും, യാത്രാഗുണം, വ്യവഹാരവിജയം, ദേവാലയ ദര്‍ശനം, അംഗീകാരം, യാത്രാഗുണം, വിശ്വാസപൂര്‍വ്വം ആരെയും ഒന്നും ഏല്പ്പിക്കരുത്.

ചതയം: ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, ശത്രുവര്‍ദ്ധന, ധനനഷ്ടം താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും.

പൂരുരുട്ടാതി: സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല, ബിസിനസില്‍ നേട്ടം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഉത്തൃട്ടാതി: സുഖവും സമാധാനവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

രേവതി: സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം.

English Summary

The horoscope predictions cover various aspects of life for people born under 17 Nakshatras, from Ashwathi to Vishakham. The predictions include career, finances, travel, family relationships, health, spirituality, social recognition and opportunities for progress.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAKSHATRA PREDICTIONS, MALAYALAM ASTROLOGY, ASHWATHI BHARANI KARTHIKA, ROHINI HOROSCOPE, TODAY HOROSCOPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY