
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജൂൺ 5 - 1201 ഇടവം 22 വെള്ളിയാഴ്ച. ( 59 നാഴിക 53 വിനാഴിക വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം)[ പഞ്ചമി തിഥി 48 നാഴിക 6 വിനാഴിക വരെ] (രാഹുകാലം 10.30 മണി മുതൽ 12 മണി വരെ)
അശ്വതി: കാര്യങ്ങൾക്ക് അപ്രതീക്ഷിത തടസം നേരിടും. കച്ചവട രംഗത്ത് ധനനഷ്ടം ഉണ്ടാകാനിടയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയമല്ല.
ഭരണി: വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ ശ്രദ്ധക്കുറവ് അനുഭവപ്പെടും. ധനനഷ്ടങ്ങൾ, ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങൾ ഉണ്ടാകും.
കാര്‍ത്തിക: വിവാഹകാര്യത്തിൽ തീരുമാനമാകും. മംഗള കർമ്മത്തിൽ പങ്കെടുക്കും. സന്തോഷം നൽകുന്ന വാർത്തകൾ വിദേശത്ത് നിന്ന് ലഭിക്കും. ദിനമദ്ധ്യത്തിന് ശേഷം ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.
രോഹിണി: കാര്യവിജയം, സന്തോഷം, നൂതന സംരംഭങ്ങളുടെ തുടക്കം ഇവ ഉണ്ടാകും. ദീർഘനാളായി ചിന്തിക്കുന്ന കാര്യങ്ങൾ സാധിക്കുന്നതാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ വിവരങ്ങൾ ലഭിക്കും.
മകയിരം: സന്താനങ്ങൾ കാരണം സന്തോഷിക്കാനുള്ള അവസരം ഉണ്ടാകും. കുടുംബസമേതം ഉല്ലാസ യാത്രകൾക്ക് തയ്യാറെടുക്കും. പ്രണയ ജീവിതത്തിൽ സമ്മാനങ്ങൾ കൈമാറും. ഉദ്ദിഷ്ടകാര്യസിദ്ധി.
തിരുവാതിര: സകലകാര്യവിജയം, കീർത്തി, ബഹുമതികൾ, സുഹൃദ്‌സമാഗമം, ധനപരമായ നേട്ടങ്ങൾ എന്നിവ ഉണ്ടാകുന്നതാണ്. വളരെക്കാലമായി കാണാതിരുന്ന ഒരു സുഹൃത്തിനെ കാണാനിടയാകും.
പുണര്‍തം: യാത്രാസുഖം, ലക്ഷ്യപ്രാപ്‌തി, ഉന്നതസ്ഥാനലബ്‌ദ്ധി. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രതം. പല കാര്യങ്ങളും പ്രതീക്ഷിച്ചതിനേക്കാൾ എളുപ്പത്തിൽ നടക്കും.
പൂയം: വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭാഗ്യാനുഭവങ്ങള്‍, ധനലാഭം വസ്ത്രലാഭം പുരസ്ക്കാരങ്ങള്‍ എന്നിവ ലഭിക്കും, ജലയാത്ര നടത്താന്‍ യോഗം.
ആയില്യം: മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. കർമ്മ രംഗത്ത് ഉണ്ടായിരുന്ന പ്രതികൂല സാഹചര്യങ്ങൾ മാറി കാര്യങ്ങൾ മെച്ചപ്പെടും.
മകം: സർവ്വകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചിൽ, ഉദരവൈഷമ്യങ്ങൾ എന്നിവ ഉണ്ടാകും. മദ്ധ്യാഹ്നശേഷം മാറ്റം വരുന്നതാണ്. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനിടവരും. യാത്രയിൽ ധനനഷ്ടത്തിന് സാദ്ധ്യത.
പൂരം: അപകടഭീതി, ധനനഷ്ടം, എന്ത് കാര്യം ചെയ്യാനും ഒരു ഭയം നിലനിൽക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം, അശ്രദ്ധ കാണിക്കരുത്. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ശ്രദ്ധക്കുറവ് കാണിക്കരുത്.
ഉത്രം: സന്തോഷം ഇല്ലാതാക്കുന്ന വാർത്തകൾ കേൾക്കാനിടയാകും. യാത്രയ്ക്ക് തടസങ്ങൾ നേരിടും. കർമ്മ മേഖലയിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകും. എന്നിരുന്നാലും ജോലി ഉപേക്ഷിക്കുന്നത് ബുദ്ധി പരമായ നീക്കമല്ല.
അത്തം: കുടുംബകലഹം, മനഃക്ലേശങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ എന്നിവ വന്നുഭവിക്കും. ബിസിനസിലെ നഷ്ടം കൂടുതൽ പിരിമുറുക്കം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. സർവ്വ കാര്യങ്ങൾക്കും തടസങ്ങൾ, സ്വസ്ഥതക്കുറവ്, ശിരോരോഗം.
ചിത്തിര: രോഗവിഷമതകൾ കാരണം ഔഷധസേവ ആവശ്യമായി വന്നേക്കാം. വിവാഹകാര്യങ്ങളിൽ തീരുമാനം ഉണ്ടാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും. സന്താനങ്ങൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.
ചോതി: പ്രണയ ജീവിതത്തിൽ സന്തോഷം നിറയും. ഉച്ചയ്ക്കുശേഷം ഗുണാത്മകമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. ഉച്ചയ്ക്ക് ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിൽ നിന്ന് സാമ്പത്തിക ലാഭം.
വിശാഖം: തൊഴില്‍പരമായി മുന്നേറ്റം, സാമ്പത്തിക വിഷമങ്ങള്‍ക്ക് ശമനമുണ്ടാകും, ജീവിത പങ്കാളിയില്‍ നിന്നും ഉറച്ചപിന്തുണ, ഇഷ്‌ടജനത്തില്‍ നിന്നും ഗുണാനുഭവം.
അനിഴം: അംഗീകാരം, പ്രണയസാഫല്യം, ക്ഷേത്രദർശന ഭാഗ്യം ഉണ്ടാകും. സർവ്വകാര്യവിജയം, സന്തോഷം, വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായി കാര്യങ്ങൾ നടക്കും.
കേട്ട: കലാകാരന്മാരെ തേടി നല്ല അവസരങ്ങളെത്തും. ദീർഘനാളായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ഇന്ന് നടക്കാൻ സാദ്ധ്യതയുണ്ട്. ദാമ്പത്യത്തിൽ സന്തോഷം നിലനിൽക്കും. അഭീഷ്ടസിദ്ധി, മനഃസന്തോഷം.
മൂലം: ധനപരമായ നേട്ടങ്ങൾ, ഉദ്ദിഷ്ടകാര്യസിദ്ധി, ബന്ധുസമാഗമം ഇവ ഫലമാകുന്നു. സ്വപ്രയത്നത്താൽ ഉയർച്ച ഉണ്ടാകുന്നതാണ്. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനലാഭം ഉണ്ടാകും.
പൂരാടം: മനസിന് സന്തോഷം, സാമ്പത്തിക പുരോഗതി, വിദ്യാർത്ഥികൾ പരീക്ഷകളിൽ നല്ല വിജയം കരസ്ഥമാക്കും. യാത്രകൾ സഫലമാകും. രോഗങ്ങൾ മാറും. ഭക്ഷണപ്രിയർക്ക് ഇഷ്ട ഭക്ഷണയോഗം കാണുന്നു.
ഉത്രാടം: പൊതുവെ സർവ്വകാര്യവിജയം. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത. വിദേശത്ത് നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ, പുതിയ തൊഴില്‍ പരിശീലിക്കും, രോഗങ്ങളില്‍ നിന്നും മുക്തി നേടും.
തിരുവോണം: ദാമ്പത്യജീവിതം സുഖകരമാകും. പുതിയ വീടുപണിയാനുള്ള സാഹചര്യം ഒത്തുചേരും. ഇഷ്ടപ്പെട്ട വസ്തുക്കൾ കൈമോശം വരാതെ സൂക്ഷിക്കണം. സമ്മാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
അവിട്ടം: ഔദ്യോഗികരംഗത്ത് ചില പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാം. ജോലിയിൽ സ്ഥലംമാറ്റത്തിന് സാദ്ധ്യതയുണ്ട്. ചില പ്രധാനപ്പെട്ട രേഖകൾ കൈവശം വന്നുചേരും, അവ കൃത്യമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.
ചതയം: മനഃക്ലേശം ഉണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടാകാം. പങ്കാളിയുടെ മോശം ആരോഗ്യം മനസിനെ അസ്വസ്ഥപ്പെടുത്തും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ദാമ്പത്യത്തിൽ സംഘർഷങ്ങൾ ഉണ്ടാകാൻ സാദ്ധ്യത.
പൂരുരുട്ടാതി: കൂട്ടുബിസിനസിൽ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല. കലാകാരന്മാർക്ക് പല രീതിയിലുള്ള അസ്വസ്ഥതകൾ ഉണ്ടാകും. രോഗങ്ങൾ വിട്ടുമാറുന്നില്ല എന്ന തോന്നൽ കൂടുതലാകും. സ്വസ്ഥതക്കുറവ്, ധനനഷ്ടങ്ങൾ.
ഉത്തൃട്ടാതി: മനോമാന്ദ്യം, പല കാര്യങ്ങൾക്കും തടസം നേരിടും. മുൻകൂട്ടി തീരുമാനിച്ച ചില യാത്രകൾ പലവിധ കാരണങ്ങളാൽ മുടങ്ങാൻ സാദ്ധ്യതയുണ്ട്. സാമ്പത്തികക്ലേശം അനുഭവപ്പെട്ടേക്കാം.
രേവതി: അഭിമാനനഷ്ടങ്ങൾ, അനാരോഗ്യം, യാത്രാക്ലേശം, ഇച്ഛാഭംഗം, ബന്ധുജന വിയോഗം മനസിന് വിഷമമുണ്ടാക്കും. ജോലിസ്ഥലത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |