SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.48 PM IST

ലോട്ടറി, ചിട്ടി പോലെയുള്ളവ കിട്ടാൻ ഇവർക്ക്‌ മികച്ച സമയമാണ്, ഏറ്റവും സൗന്ദര്യമുള്ളവരും ഈ നക്ഷത്രക്കാരാണ്

wealth-chits

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂൺ 25 മിഥുനം 11 വ്യാഴാഴ്ച. (25 നാഴിക 50 വിനാഴിക വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം)

(ഏകാദശി 35 നാഴിക 0 വിനാഴിക വരെ) (രാഹുകാലം 1.30 മണി 3 മണി വരെ)

അശ്വതി: കുടുംബപരമായ കാര്യങ്ങളിൽ ശ്രദ്ധചെലുത്തേണ്ടി വരും. അപകീർത്തിപ്പെടുത്താൻ മറ്റുള്ളവർ ശ്രമിക്കും, സൂക്ഷിക്കുക, പുതിയബന്ധങ്ങൾ ഉടലെടുക്കും, കുടുംബസുഖം, വസ്ത്രാഭരണാദി നേട്ടം.

ഭരണി: പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. നിദ്രാഭംഗം, ബന്ധുജനങ്ങളുമായി കലഹം, ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടേണ്ടി വരും, ഈശ്വരാധീനം കുറയും.

കാർത്തിക: ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. പ്രണയത്തിന് കുടുംബത്തിൽ നിന്നും അനുകൂലമായ നിലപാട്, എഴുത്തുകുത്തുകൾ അനുകൂലമാകും, രോഗശാന്തി, യാത്രാഗുണം.

രോഹിണി: പ്രണയബന്ധങ്ങളിൽ ബഹുമാനം ലഭിക്കും. പുതിയ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കലാരംഗത്ത് വിജയം, വിദേശത്ത് ജോലിചെയ്യുന്നവർക്ക് ഗുണകരമായ സമയം, ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം, ഭാഗ്യവർദ്ധന.

മകയിരം: ജോലിയിൽ ഇടവേളകൾ ലഭിക്കും. സുഖപ്രദമായ കുടുംബജീവിതം, സുഹൃത്തുക്കളെ കൊണ്ട് സഹായം, മനസാക്ഷിക്ക് അനുസരിച്ച് പെരുമാറും, സ്ത്രീകൾക്ക് നല്ലസമയം, സ്വദേശത്ത് തിരിച്ചെത്തും.

തിരുവാതിര: മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കും. മാനസികനിലയിൽ ശാന്തത, ആപത്തുകൾ മാറും, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ഈശ്വരാരാധന നടത്തും, അംഗീകാരവും ആദരവും ഉണ്ടാകും.

പുണർതം: പ്രണയബന്ധങ്ങളിൽ പുതിയ ഊർജ്ജം നിറയും. ആത്മവിശ്വാസം കൂടും, തൊഴിലിൽ മേന്മകൾ, ആരോഗ്യസ്ഥിതി മെച്ചപ്പെടും, ജീവിതത്തിൽ മുന്നേറണമെന്ന് മോഹം ജനിക്കും, വിദ്യാവിജയം.

പൂയം: ശത്രുക്കൾപോലും ഗുണകാംക്ഷികളായി മാറും. വിശേഷ വസ്തുക്കൾ ലഭിക്കും, വിദ്യാപരമായി അനുകൂല സാഹചര്യം, ആഡംബര വസ്തുക്കൾ ശേഖരിക്കും, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും.

ആയില്യം: കൂട്ടുകാരുടെ സഹായത്താൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികൾ സൗമ്യമായ രീതിയിൽ ഇടപെടും, ജീവിതം സുഖകരം ആയിരിക്കും, എതിർപ്പുകളെ അതിജീവിക്കും.

മകം: ബിസിനസ്സിൽ കയറ്റിറക്കങ്ങൾ ഉണ്ടാകുമെങ്കിലും ലാഭം നേടാൻ സാദ്ധ്യതയുണ്ട്. ഇഷ്ടഭക്ഷണം ആസ്വദിക്കുവാൻ ഇടവരും, നിദ്രാസുഖം,എല്ലാവരെയും ആകർഷിക്കും, മറ്റുള്ളവരെ സഹായിക്കും, എല്ലാവരോടും നീതി പുലർത്തും.

പൂരം: ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നാൽ ഭാവിയിൽ ലാഭം ലഭിക്കും. സാമ്പത്തിക പുരോഗതി, ദൈവാധീനം, ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യും, ധനനേട്ടം, കുടുംബ സമാധാനം, മറ്റുള്ളവരെ സഹായിക്കും.

ഉത്രം: മതപരമായ കാര്യങ്ങളിൽ സമയം ചിലവഴിക്കും. ദാമ്പത്യ സുഖം, സ്ത്രീകൾ മൂലം നേട്ടം, നല്ല ആരോഗ്യം, ഇഷ്ടഭക്ഷണ ലഭ്യത, ദാമ്പത്യസുഖം, തർക്കങ്ങൾക്ക് പരിഹാരമാകും, വാഹനലാഭം, ബിസിനസ്സിൽ പുരോഗതി.

അത്തം: സഹോദരങ്ങളുടെ വിവാഹത്തിലെ തടസ്സങ്ങൾ മാറും. പൂർവ്വിക സ്വത്ത് ലഭിക്കും, സ്വാർത്ഥത ഒഴിവാക്കുക, ധനലാഭം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.

ചിത്തിര: വിവാഹവുമായി ബന്ധപ്പെട്ട് സന്തോഷവാർത്ത കേൾക്കാൻ സാദ്ധ്യതയുണ്ട്. ഭൂമിലാഭം, കുടുംബത്തിൽ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നത, ആവേശപൂർവ്വം ജോലികൾ ചെയ്തു തീർക്കും.

ചോതി: ആരോഗ്യ സംരക്ഷണത്തിൽ അതീവ ജാഗ്രത. വ്യവഹാര നഷ്ടം, ശത്രുഭയം, സഹോദരസ്ഥാനീയരുമായി കലഹം ഉണ്ടാകാൻ ഉള്ള സാദ്ധ്യത, വരവിനേക്കാൾ ചെലവ് അധികരിച്ച് നിൽക്കും.

വിശാഖം: പങ്കാളിത്ത ബിസിനസ്സിൽ ലാഭം ലഭിക്കും. വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും മറ്റുള്ളവരുടെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, ദുർവാശി ഒഴിവാക്കുക.

അനിഴം: തൊഴിൽ രംഗത്ത് ധൃതി കാണിക്കരുത്. കുടുംബാംഗങ്ങളുടെ പെരുമാറ്റം കാരണം ശാന്തമായ അന്തരീക്ഷം, രോഗശാന്തി, കലഹം പരിഹരിക്കാൻ സാധിക്കും, വൃഥാപവാദങ്ങളിൽ നിന്നും മോചനം, അദ്ധ്യാപകർക്ക് അനുകൂലസമയം, വേഷഭൂഷണാദികളിൽ താൽപ്പര്യം.

കേട്ട: പണം സമ്പാദിക്കാൻ പാർട്ട് ടൈം ജോലി ചെയ്യാൻ സമയം കണ്ടെത്തും. കർമ്മങ്ങൾ വിജയകരമായി പൂർത്തിയാക്കും, വിശകലനബുദ്ധി, ഗുരുഭക്തിയും വിനയശീലവും, ധനനേട്ടം, ബസിനസ്സിൽ ധനവർദ്ധനവ്, ഇഷ്ടമംഗല്ല്യയോഗം.

മൂലം: കുട്ടികളോടൊപ്പം സമയം ചിലവഴിക്കും. വിദൂരവാസം, പൊതുരംഗത്ത് നേട്ടം, കുടുംബത്തിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾക്ക് ശമനം, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ, അകന്നു നിന്നവർ അനുകൂലികളാകും.

പൂരാടം: ഓഫീസിൽ കാര്യങ്ങൾ അനുകൂലമാകും. സഹോദരങ്ങളുമായി നല്ല സമയം പങ്കിടും. ധനാഢ്യനായ സുഹൃത്തിനെ ലഭിക്കും, കീർത്തി ലഭിക്കും, വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനഃരാരംഭിക്കും.

ഉത്രാടം: പ്രണയബന്ധങ്ങളിൽ സന്തോഷം നിറയും, തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും, വാഹനഭാഗ്യം, ഭാര്യാഗുണം, ധനലഭ്യത, കുടുംബപരമായി സ്വസ്ഥതയും സമാധാനവും, ശത്രുഭയം മാറിക്കിട്ടും, പുതിയ അവസരങ്ങൾ, പലതരത്തിൽ ധനനേട്ടം.

തിരുവോണം: സമൂഹത്തിൽ യശസ്സ് വർദ്ധിക്കും. പങ്കാളിയുമായി ദൂരയാത്രകൾക്ക് സാദ്ധ്യതയുണ്ട്. കർമ്മ രംഗത്ത് നേട്ടം, ദൈവാനുകൂല്ല്യം, വാഗ്ദാനങ്ങൾ പാലിക്കപ്പെടും, യാത്രയിൽ ഗുണാനുഭവങ്ങൾ, മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം.

അവിട്ടം: കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പണം ചെലവഴിക്കും. കേസുകളിൽ നിന്നും രക്ഷ, വ്യവഹാര വിജയം, കർമ്മപുഷ്ടി, കുടുംബാംഗങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.

ചതയം: പുതിയ പ്രോജക്‌ടുകളിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും. പ്രശസ്‌തി, പണമിടപാടുകളിൽ നേട്ടം, പാർട്‌ണർഷിപ്പ് ബിസിനസ്സുകളിലൂടെ നേട്ടം, കർമ്മ രംഗത്തും വ്യക്തി ബന്ധത്തിലും കെട്ടുറപ്പ് വർദ്ധിക്കും, ആഗ്രഹങ്ങൾ സഫലമാകും.

പൂരുരുട്ടാതി: പുറത്തു നിന്നുള്ളവരുമായി തർക്കങ്ങൾ ഉണ്ടാകാം, വേണ്ടാത്ത‌ വിവാദങ്ങളിൽ ഏർപ്പെടാതിരിക്കുക.അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാകും, കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അശുഭകരമായ വാർത്തകൾ ശ്രവിക്കേണ്ടി വരും.

ഉത്തൃട്ടാതി: തൊഴിൽരംഗത്തെ ശത്രുക്കളെ ശ്രദ്ധ വേണം. സന്താനസുഖം, സൗന്ദര്യബോധം വർദ്ധിക്കും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും.

രേവതി: സർക്കാർജോലി ചെയ്യുന്നവർ സത്യസന്ധമായി പ്രവർത്തിക്കണം. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുക. ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക, പരാജയ ഭീതി, പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല, സ്ത്രീവിഷയങ്ങളിൽ പെട്ട് കലഹം, പലവിധ കുഴപ്പങ്ങളിൽപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY, CHITS, BEAUTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY