SignIn
Kerala Kaumudi Online
Wednesday, 05 August 2026 9.11 PM IST

ധാരാളം പണം കൈവന്ന് ജീവിതം രക്ഷപ്പെടാൻ പോകുന്നത് ഇവരാണ്, ലോണുകൾ എളുപ്പത്തിൽ ലഭിക്കും

money
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 ഓഗസ്റ്റ് 6 കർക്കടകം 21 വ്യാഴാഴ്ച .രാമായണമാസം ദിനം 21. (34 നാഴിക 49 വിനാഴിക വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം)
(അഷ്ടമി തിഥി 31 നാഴിക 27 വിനാഴിക വരെ) (രാഹുകാലം 9 മണി മുതൽ 10.30 മണി വരെ )


അശ്വതി: വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, പരീക്ഷകളിൽ ജയം, വിവാഹ നിശ്ചയ സാദ്ധ്യത, ചികിത്സാരംഗത്ത് നേട്ടം, അഭിനയ രംഗത്ത് മികവ്, ആരോപണങ്ങൾ തണുക്കും.

ഭരണി: സഹോദര സഹായം, മാന്യത, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിക്കും, രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, സർക്കാർ ജീവനക്കാർക്ക് ധനലാഭം.

കാർത്തിക: വാഹന വായ്പ ലഭിക്കും, സ്ഥിര വരുമാനം കൂടും, സ്ഥാനക്കയറ്റ തടസം മാറും, വിദ്യാർഥികൾക്ക് അനുകൂലമായ സമയം, സുഹൃത്തുക്കളെ സഹായിക്കും, പണച്ചെലവ് വർദ്ധിക്കും.

രോഹിണി: അകന്നു കഴിഞ്ഞവർ അടുത്തുവരും, ഭൂമിയിടപാടുകൾ, ജോലി ലാഭം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുംബസുഖം, യാത്രയിൽ നേട്ടം, പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയം.

മകയിരം: സന്താനസുഖം, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും, കാര്യങ്ങൾ അനുകൂലമാകും, പ്രയത്നങ്ങൾ സഫലമാകും, നുതന പദ്ധതികൾ ആസൂത്രണം ചെയ്യും.

തിരുവാതിര: വിവാഹാലോചന പുരോഗമിക്കും, കുടുംബസുഖം, മാതാപിതാക്കൾക്ക് ആരോഗ്യ കാര്യത്തിൽ പുരോഗതി, സുഖാനുഭവങ്ങൾ, ദാമ്പത്യത്തിൽ പുത്തനുണർവ് അനുഭവപ്പെടും.

പുണർതം: രാഷ്ട്രീയ രംഗത്ത് നേട്ടം, സുഹൃത്‌സമാഗമം, ധനനേട്ടം, നിർബന്ധ ബുദ്ധി ഉണ്ടാകും, ദീനാനുകമ്പ കാണിക്കും, ദാമ്പത്യത്തിൽ സംതൃപ്തിയും സമാധാനവും നേടാൻ സാധിക്കുന്നതാണ്.

പൂയം: വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി, പ്രണയത്തിൽ പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, സഹോദര ഗുണം, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും.

ആയില്യം: വിവാഹകാര്യങ്ങളിൽ തീരുമാനം, മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും. ഔഷധസേവ നിർത്താൻ സാധിക്കും, തൊഴിൽ മേഖലയിൽ സാമ്പത്തിക ചെലവ് വരും.

മകം: അസുഖങ്ങൾ വരാം, ശത്രുക്കളിൽ നിന്നും ആപത്ത് വരാം, തൊഴിൽ രംഗത്ത് അപവാദം, ആരോപണങ്ങൾ രൂക്ഷമാകാതെ നോക്കണം, കുടുംബപരമായി ക്ലേശങ്ങൾ വന്ന് ഭവിക്കാം.

പൂരം: സന്മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണ ഉണ്ടാകും സൂക്ഷിക്കുക, അനാവശ്യമായി സാമ്പത്തിക ഇടപാടിൽ ചെന്ന് ചാടരുത്, വിദേശയാത്രകൾക്ക് മാറ്റം വന്നേക്കാം, സൽകീർത്തിക്ക് കോട്ടം തട്ടും.

ഉത്രം:ശിക്ഷണ നടപടികൾക്ക് വിധേയനാകും, സ്ഥാനഭ്രംശം, ജോലിമാറ്റം,ധനനഷ്ടം, അശുഭകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും, രോഗാവസ്ഥ, ശത്രു ഭീതിയും പരാജയവും, പലരംഗത്ത് നിന്നും ആപത്ത്.

അത്തം: ക്ഷമക്കുറവ്, സന്താനങ്ങൾക്ക് ദുരിതങ്ങൾ വർദ്ധിക്കും, തസ്‌കര ഭയം ഉണ്ടാകും, അപവാദങ്ങളിൽ പെടാതെ നോക്കണം, പരിശ്രമങ്ങൾക്ക് തടസം നേരിടും, ശത്രുക്കൾ കൂടുതൽ ശക്തരാകും.

ചിത്തിര: ധനപരമായി അനിശ്ചിതത്വം, സ്ത്രീകളുമായി കലഹത്തിന് നിൽക്കരുത്, തൊഴിൽ രംഗത്ത് പ്രയാസങ്ങൾ കൂടും, പൊതുജന പിന്തുണ കുറയും, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും.

ചോതി: ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ വർദ്ധിക്കും, ജോലി ഭാരം കൂടും, ദുർവ്വാശിയും ദുരഭിമാനവും കാരണം കുടുംബസമാധാനം നഷ്ടപ്പെടും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.

വിശാഖം: ഉദ്യോഗസ്ഥർക്ക് ജോലിയിൽ അനുകൂലമായ മാറ്റം, രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത, സംസ്‌കാര സമ്പന്നമായി പെരുമാറും, ശത്രുക്കളുടെ മേൽ വിജയം, വിനോദ യാത്രകൾ നടത്തും.

അനിഴം: അന്യദേശത്ത് വാഗ്ദാനം ചെയ്യപ്പെട്ട ജോലിക്ക് ഭാഗ്യം, മംഗള കാര്യങ്ങളിൽ തടസം മാറും, തൊഴിൽരംഗം പുഷ്ടിപ്പെടും, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുംബത്തിലുണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, ധനവരവ് വർദ്ധിക്കും.

കേട്ട: നിറവോടുകൂടി കാര്യങ്ങൾ നടത്തും,സന്താനത്തിന് അന്യസ്ഥലത്ത് ഉപരിപഠന യോഗം, വിദ്യാഭ്യാസ നേട്ടം, ആരോഗ്യനില തൃപ്തികരം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം, ശിക്ഷണ നടപടികൾ ഒഴിഞ്ഞ് പോകും.

മൂലം: ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും, സ്ത്രീസുഖം ലഭിക്കും, ഔദ്യോഗികമായിദൂരയാത്രകൾ, വിദേശവാസം ഗുണംചെയ്യും, അകലെനിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.

പൂരാടം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, സമാധാനവും സ്വസ്ഥതയും നിലനിൽക്കും, ചെലവിനോടൊപ്പം വരവും വർദ്ധിക്കും, ജീവിത ചുറ്റുപാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും.

ഉത്രാടം: പുതിയ കൂട്ടുകെട്ടുകൾ, സ്ത്രീകൾ മൂലം സുഖവും സമാധാനവും ആഗ്രഹസാഫല്ല്യവും, ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും, വിദേശത്ത് നിന്നും ശുഭവാർത്തകൾ ശ്രവിക്കും, ഭാവികരുപ്പിടിപ്പിക്കും.

തിരുവോണം: ധനാഗമത്തിന് അനുകൂലമായ സാഹചര്യം, മേലധികാരികളിൽ നിന്നും സഹായം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, സന്താന ഗുണം, ദേവാലയദർശന യോഗം, ധനാഗമമാർഗ്ഗങ്ങൾക്ക് പുതിയ വഴികൾ തുറന്ന് കിട്ടും.

അവിട്ടം: വിലപിടിച്ച സംഗതികൾ മോഷണം പോകും, കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ചതിവുകൾ പറ്റരുത്, ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, ശത്രു ദോഷം, യാത്രകളിൽ അപകട സാദ്ധ്യത.

ചതയം: ദാമ്പത്യ സുഖക്കുറവ്, സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, വിദ്യാഭ്യാസ തടസം, ഏല്ലാരംഗത്തു നിന്നും ഏതിർപ്പുകൾ ഉണ്ടാകും, ദാമ്പത്യ ദുരിതം, കള്ളൻമാരെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കും.

പൂരുരുട്ടാതി: സ്ത്രീകൾ മുഖേനെ നഷ്ടം, സുഹൃദ്ബന്ധങ്ങൾക്ക് കോട്ടം തട്ടാതെ നോക്കണം, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാലതാമസം നേരിടും, കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകും.

ഉത്തൃട്ടാതി: ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും, ലോണുകൾ എളുപ്പത്തിൽ കിട്ടും, പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും.

രേവതി: സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, തൊഴിൽ രംഗത്ത് കാര്യവിജയം.

English Summary

This period appears favorable for financial and career-related matters. There are good chances of securing a vehicle loan, enjoying a stable income, and overcoming obstacles to a promotion. Students are likely to experience positive progress in their studies. You may also find opportunities to support friends when needed. However, increased expenses are also indicated, so careful financial planning is advisable.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONEY, WEALTH, LOAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY