SignIn
Kerala Kaumudi Online
Thursday, 30 July 2026 3.39 AM IST

കോമൺവെൽത്ത് ഗെയിംസ്: ലോം​ഗ്ജ​മ്പി​ൽ ശ്രീശങ്കറിന് വെള്ളി

sreesankar-
ശ്രീശങ്കർ

ഗ്ളാ​സ്‌​ഗോ​:​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി.​ 8.09​ ​മീ​റ്റ​ർ​ചാ​ടി​യാ​ണ് ​ശ്രീ​ശ​ങ്ക​ർ​ ​വെ​ള്ളി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ 2022​ലെ​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ലും​ ​ശ്രീ​ശ​ങ്ക​ർ​ ​വെ​ള്ളി​ ​നേ​ടി​യി​രു​ന്നു.​ ​അ​ന്ന് 8.08​ ​മീ​റ്റ​ർ​ ​താ​ണ്ടി​യാ​യി​രു​ന്നു​ ​ശ്രീ​ശ​ങ്ക​ർ​ ​വെ​ള്ളി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ 8.15​മീ​റ്റ​ർ​ ​ചാ​ടി​യ​ ​ജ​മൈ​ക്ക​യു​ടെ​ ​താ​ജെ​ ​ഗെ​യി​ലി​നാ​ണ് ​ഇ​ത്ത​വ​ണ​ ​സ്വ​ർ​ണം.​ 8.08​ ​മീ​റ്റ​ർ​ ​ചാ​ടി​യ​ ​സ്‌​കോ​ട്ട്ലാ​ൻ​ഡി​ന്റെ​ ​സ്റ്റീ​ഫ​ൻ​ ​മ​ക്കെ​ൻ​സി​ക്കാ​ണ് ​വെ​ങ്ക​ലം.​ ​ര​ണ്ടാം​ ​ശ്ര​മ​ത്തി​ൽ​ ​ത​ന്നെ​ 8.09​ ​മീ​റ്റ​റി​ലേ​ക്ക് ​ചാ​ടി​യെ​ത്തി​യ​ ​ശ്രീ​ശ​ങ്ക​റി​ന് ​പ​ക്ഷേ​ ​അ​വ​സാ​ന​ ​ജ​മ്പു​ക​ളി​ൽ​ ​ആ​ ​മി​ക​വ് ​തു​ട​രാ​നാ​യി​ല്ല.​ ​നാ​ലാം​ ​ശ്ര​മ​ത്തി​ലാ​ണ് ​ത​ജാ​യ് ​ഗെ​യ്ൽ​ 8.15​ ​മീ​റ്റ​ർ​ ​ചാ​ടി​ ​ശ്രീ​ശ​ങ്ക​റി​നെ​ ​മ​റി​ക​ട​ന്ന് ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത് ​എ​ത്തി​യ​ത്.​ ​മ​റ്റൊ​രു​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​ലോ​കേ​ഷ് ​സ​ത്യ​നാ​ഥ​ൻ​ ​(7.97​ ​മീ​റ്റ​ർ​)​ ​അ​ഞ്ചാം​ ​സ്ഥാ​ന​ത്താ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COMMONWEALTH GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360