
തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ആശ്വാസിലൂടെ കൂടുതൽ പലിശ ഇളവുകൾ അനുവദിച്ചു. ഇതുസംബന്ധിച്ച സർക്കുലർ സഹകരണ സംഘം രജിസ്ട്രാർ കെ. ഇമ്പശേഖർ പുറത്തിറക്കി.
അഞ്ചു വർഷത്തിലേറെയായി കുടിശികയായ 50,000 രൂപ വരെയുള്ള വായ്പകൾക്ക് പലിശ പൂർണമായും ഒഴിവാക്കും. അഞ്ചു വർഷത്തിൽ താഴെയുള്ള ഇതേ തുകയുടെ കുടിശികയ്ക്ക് 50 ശതമാനം പലിശ ഇളവും ലഭിക്കും. 50,000 മുതൽ 25 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സംഘം, താലൂക്ക്, ജില്ലാ, സംസ്ഥാന തല സമിതികൾ വഴി വിവിധ തോതിൽ പലിശ ഇളവ് അനുവദിക്കും.
ഗുരുതര രോഗം ബാധിച്ചവർക്കും പരമാവധി ഇളവ് നൽകി വായ്പാ ബാധ്യത അവസാനിപ്പിക്കാനും സർക്കുലറിൽ നിർദേശിക്കുന്നു. താലൂക്ക് തല സമിതിയിൽ എം.എൽ.എമാരെയും ജില്ലാ തല സമിതിയിൽ എം.എൽ.എമാരെയും എം.പിമാരെയും ഉൾപ്പെടുത്തും. സംസ്ഥാന തല സമിതിയുടെ അദ്ധ്യക്ഷൻ സഹകരണ വകുപ്പ് മന്ത്രിയായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |