SignIn
Kerala Kaumudi Online
Thursday, 09 July 2026 7.53 PM IST

നാളെ ധനനേട്ടം ഉണ്ടാകുന്ന നക്ഷത്രക്കാർ ഇവരാണ്,​ വരുമാനത്തിന്  പുതിയ  വഴികൾ  തുറന്നുവരും

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂലായ് 10 മിഥുനം 26 വെള്ളിയാഴ്ച. ( 17 നാഴിക 36 വിനാഴിക വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം ) [ ദശമി തിഥി 05 നാഴിക 09 വിനാഴിക വരെ ശേഷം ഏകാദശി ]

( രാഹുകാലം 10.30 മണി മുതൽ 12 മണി വരെ )


അശ്വതി: തിരക്കിനിടയിലും പ്രണയബന്ധങ്ങൾക്കായി സമയം കണ്ടെത്താൻ സാധിക്കും. ഭാഗ്യം അനുകൂലമായി നിൽക്കുന്നു, ഉത്തരവാദിത്വത്തോടെ ജോലി ചെയ്തു തീർക്കും.

ഭരണി: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ നല്ല ദിവസമാണ്. കലാപരമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും, ജോലിക്കുള്ള അറിയിപ്പുകൾ കിട്ടും.

കാർത്തിക : വരുമാനത്തിന് പുതിയ വഴികൾ തുറന്നുവരും. ബിസിനസിൽ പുതിയ കരാറുകൾ ഉറപ്പിക്കാൻ സാദ്ധ്യതയുണ്ട്. ദാമ്പത്യ സുഖകൂടുതൽ, രോഗശാന്തിയും, മനഃസമാധാനഭഡവും.

രോഹിണി: ജോലികൾ സമയബന്ധിതമായി പൂർത്തിയാകും. സുഖസൗകര്യങ്ങൾക്കായി പണം ചെലവഴിക്കാൻ സാദ്ധ്യതയുണ്ട്.

മകയിരം: മകൾക്ക് വിവാഹത്തിനുണ്ടായിരുന്ന തടസ്സങ്ങൾ അകലും, വാഹനഭാഗ്യം സിദ്ധിക്കും. തിരുവാതിര: സ്ത്രീകൾക്ക് തൊഴിൽ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങൾ കിട്ടും.

പുണർതം: അപ്രതീക്ഷിത ധനനേട്ടം, അസ്ഥി വേദനയ്ക്ക് നേരിയതോതിൽ ശമനം.

പുയം: വാഹന ക്രയവിക്രയങ്ങളിൽ ലാഭവും നേട്ടവും, സർക്കാർ ആനുകൂല്യം കിട്ടും.

ആയില്യം: സ്വന്തം കൗശലം കൊണ്ടി ദുഷ്‌കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികൾ വരുതിയിലാകും.

മകം: സമ്മാനാദികൾ ലഭിക്കും, ആഡംബര വസ്തുക്കളുടെ ശേഖരം വർദ്ധിപ്പിക്കും.

പൂരം: സന്താനങ്ങൾക്ക് അസുഖം, ജോലിക്കൂടുതൽ അനുഭവപ്പെടും.

ഉത്രം: രോഗം മൂലമുള്ള കഷ്ടപ്പാട് വർദ്ധിക്കും, പങ്കാളിയെ തൊഴിൽ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും.

അത്തം: പണയത്തിലിരിക്കുന്ന ഉരുപ്പടികൾ നഷ്ടപ്പെടാതെ നോക്കണം, വിവാഹക്കാര്യത്തിൽ അന്യരുടെ ഇടപെടൽ മൂലം അസ്വസ്ഥതകൾ.

ചിത്തിര: അന്യദേശത്ത് തൊഴിലിൽ കുഴപ്പങ്ങൾ, ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും.

ചോതി: ദാമ്പത്യ സുഖം, ഇഷ്ടഭക്ഷണ ലബ്ധി, വിനോദയാത്ര.

വിശാഖം: കരാറുകളിലൂടെ ധനപ്രാപ്തി, ആരോപണങ്ങൾ അടിസ്ഥാന രഹിതമായിരിക്കും.

അനിഴം: ആപത്തുകളിൽ നിന്നും അത്ഭുഭകരമായി രക്ഷപ്പെടും, ചതിയിൽ അകപ്പെടും.

കേട്ട: ജോലിഭാരം കുറയും, മറ്റുള്ളവരുടെ സഹായത്താൽ കാര്യങ്ങൾ അനുകൂലമാക്കും.

മൂലം: പിതാവിൽനിന്നും അനുകൂല നിലപാട്, മനസ്സുഖം അനുഭവത്തിൽ വരും.

പൂരാടം: അന്യരുടെ പ്രയാസത്തിൽ സമാശ്വാസം കൊടുക്കും,യാത്രയിൽ നേട്ടം.

ഉത്രാടം: പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിദ്ധാരണകൾ മാറിക്കിട്ടും.

തിരുവോണം: ദാനകർമ്മങ്ങൾ നടത്തും, ഇന്റർവ്യുകളിൽ ജയം.

അവിട്ടം: തീരുമാനങ്ങളിൽ കർക്കശ നിലപാടെടുക്കും, വർദ്ധിച്ച ധനചിലവ്.

ചതയം: കുടുംബ ഭദ്രത കൈവരിക്കും, ജോലിയിൽ നിന്നും കൂടുതൽ വരുമാനം.

പൂരുരുട്ടാതി: ധനം സമ്പാദിക്കാൻ നന്നേ ബുദ്ധിമുട്ടും, കർമ്മരംഗത്ത് പ്രയാസങ്ങൾ.

ഉത്തൃട്ടാതി: കുടുംബത്തിൽ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവത്തികൾ കാഴ്ചവയ്ക്കും, ധനനേട്ടം.

രേവതി: ലഹരിയുടെ ഉപയോഗം മൂലം തൊഴിലിൽപ്രശ്നങ്ങൾ, അനാവശ്യമായ കലഹങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASH, ASTRO, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY