SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

കശുഅണ്ടി അഴിമതിക്കേസിൽ ഹൈക്കോടതി: 'വ്യ​വ​സാ​യ​ ​സെ​ക്ര​ട്ട​റി​ ​തുടരാൻ യോഗ്യനല്ല"

court

കൊ​ച്ചി​:​ ​ക​ശു​അ​ണ്ടി​ ​ഇ​റ​ക്കു​മ​തി​ ​അ​ഴി​മ​തി​ക്കേ​സി​ൽ​ ​വ്യ​വ​സാ​യ​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ ​കെ.​ ​ബി​ജു​ ​ജു​‌​ഡി​ഷ്യ​റി​യെ​ ​അ​വ​ഹേ​ളി​ച്ചെ​ന്ന് ​വി​മ​ർ​ശി​ച്ച​ ​ഹൈ​ക്കോ​ട​തി​ ​കോ​ട​തി​യ​ല​ക്ഷ്യ​ ​നോ​ട്ടീ​സ​യ​ച്ചു.​ ​കേ​സെ​ടു​ക്കാ​തി​രി​ക്കാ​ൻ​ ​കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​നേ​രി​ട്ട് ​ഹാ​ജ​രാ​യി​ ​ബോ​ധി​പ്പി​ക്ക​ണം.​ ​മാ​പ്പ​പേ​ക്ഷ​ ​സ്വീ​കാ​ര്യ​മ​ല്ല. തുടരാൻ യോഗ്യനല്ലെന്നും വിമർശിച്ചു.

മു​ഖ്യ​പ്ര​തി​യാ​യ​ ​ഐ.​എ​ൻ.​ടി.​യു.​സി​ ​നേ​താ​വ് ​ആ​ർ.​ ​ച​ന്ദ്ര​ശേ​ഖ​ര​നെ​ ​വി​ചാ​ര​ണ​ ​ചെ​യ്യാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​ ​ബി​ജു​ ​ഇ​റ​ക്കി​യ​ ​ഉ​ത്ത​ര​വി​ൽ​ ​കോ​ട​തി​യെ​ ​കു​റ്റ​പ്പെ​ടു​ത്തു​ന്ന​ ​പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ​ഇ​താ​ണ് ​ചൊ​ടി​പ്പി​ച്ച​ത്.​ ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​ത് ​കോ​ട​തി​യു​ടെ​ ​നി​ർ​ബ​ന്ധം​ ​കൊ​ണ്ടാ​ണെ​ന്നും​ ​പ്ര​തി​ക​ൾ​ക്ക് ​അ​പ്പീ​ലി​ന് ​അ​വ​സ​ര​മു​ണ്ടെ​ന്നും​ ​ഉ​ത്ത​ര​വി​ലു​ണ്ടാ​യി​രു​ന്നു.​ ​മ​ന​സി​രു​ത്തി​യ​ല്ല​ ​ഉ​ത്ത​ര​വെ​ന്നും​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ആ​ർ.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​ഉ​ട​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​വും​ ​ന​ട​ത്തി. പ്രോ​സി​ക്യൂ​ഷ​ന് ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ​കോ​ട​തി​ ​പ​റ​ഞ്ഞു.​ ​സി.​ബി.​ഐ​യു​ടെ​ ​അ​പേ​ക്ഷ​ ​പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ​ഉ​ത്ത​ര​വി​ട്ട​ത്.​ ​അ​പ്പീ​ലി​നു​ള്ള​ ​അ​വ​കാ​ശം​ ​ത​ട​ഞ്ഞി​ട്ടു​മി​ല്ല.​ ​എ​ന്നി​ട്ടും​ ​വ്യ​വ​സാ​യ​ ​സെ​ക്ര​ട്ട​റി​ ​അ​നാ​വ​ശ്യ​മെ​ഴു​തി.​ ​അ​ത് ​പ്ര​തി​ക​ളെ​ ​സ​ഹാ​യി​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ്. വി​വാ​ദ​ ​ഉ​ത്ത​ര​വ് ​റ​ദ്ദാ​ക്ക​ണ​മെ​ന്നും​ ​കെ.​ ​ബി​ജു​വി​നെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​കേ​സി​ലെ​ ​പ​രാ​തി​ക്കാ​ര​നാ​യ​ ​ക​ട​കം​പ​ള്ളി​ ​മ​നോ​ജ് ​ഉ​പ​ഹ​ർ​ജി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​താ​ണ് ​പ​രി​ഗ​ണി​ച്ച​ത്.

 വകുപ്പ് ഭരിക്കുന്നത് പ്രതിയോ?

ഉദ്യോഗസ്ഥനിലൂടെ പ്രതിയാണ് വ്യവസായ വകുപ്പിന്റെ ഭരണം നടത്തുന്നതെന്ന് കോടതി വിമർശിച്ചു. സ‌ർക്കാർ ഉത്തരവിന്റെ പകർപ്പ് പരാതിക്കാരനേക്കാൾ മുമ്പ് പ്രതിക്ക് നൽകി. പ്രതി എഴുതി നൽകിയ പരാമർശങ്ങളാണോ ഉൾപ്പെടുത്തിയതെന്ന് സംശയിക്കണം. ഈ മണ്ടത്തരം പുതിയ സർക്കാരും മുഖ്യമന്ത്രിയും അറിഞ്ഞിരിക്കണമെന്നില്ല. ഇത്തരം ഉദ്യോഗസ്ഥരെ തുടരാൻ അനുവദിക്കരുത്. അച്ചടക്ക നടപടിയുണ്ടാകണം. പ്രോസിക്യൂഷൻ അനുമതി മൂന്നുവട്ടം നിരസിച്ച പ്രിൻസിപ്പൽ സെക്രട്ടറി ചെയ്തതിനേക്കാൾ വഷളായ കാര്യമാണ് ബിജു ചെയ്തത്.

 വിവാദ ഉത്തരവ് റദ്ദാക്കി

ജൂലായ് രണ്ടിലെ ഉത്തരവ് റദ്ദാക്കിയതായി അഡ്വക്കേറ്റ് ജനറൽ ജാജു ബാബു അറിയിച്ചു. വിവാദ പരാമർശങ്ങൾ നീക്കി ജൂലായ് 6നിറക്കിയ പുതിയ ഉത്തരവും ഹാജരാക്കി. മുമ്പ് കേസ് പരിഗണിച്ചപ്പോൾ ഉത്തരവ് ഹാജരാക്കാൻ സമയം തേടിയിരുന്നു. നാലു ദിവസം കൊണ്ട് മനസിരുത്തിയ ഉത്തരവുണ്ടായതെങ്ങനെയെന്ന് കോടതി ചോദിച്ചു. തന്റെ ഇടപെടലുണ്ടായെന്ന് എ.ജി. അറിയിച്ചു. ജൂലായ് രണ്ടിലെ ഉത്തരവ് കോടതി അലക്ഷ്യ, അച്ചടക്ക നടപടികൾക്കല്ലാതെ ഉപയോഗിക്കുന്നത് കോടതി വിലക്കി. എ.ജിയുടെ ഇടപെടൽ സത്യസന്ധമാണെന്നും രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASHEW CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA