SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.20 AM IST

ബലാത്സംഗത്തിനിരയായ യുവതിയെക്കൊണ്ട് സ്വന്തം തുപ്പൽ നക്കിപ്പിച്ചു; പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്‌

bihar-police

പ്രതീകാത്മക ചിത്രം

ബെഗുസരായി (ബീഹാർ): ബലാത്സംഗത്തിനിരയായ യുവതിയെ ക്രൂരമായി അപമാനിച്ച് പഞ്ചായത്ത് കൂട്ടം. ബീഹാറിലെ ബെഗുസരായിയിലാണ് സംഭവം . യുവതിയെക്കൊണ്ട് സ്വന്തം തുപ്പൽ നക്കിപ്പിച്ചെന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂൺ രണ്ടിനും നാലിനും ഇടയിൽ അയൽവാസി തന്നെ രണ്ടുതവണ ബലാത്സംഗം ചെയ്തതായി മുപ്പതുകാരിയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതി നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഗ്രാമത്തിൽ പഞ്ചായത്ത് വിളിച്ചുകൂട്ടി കുറ്റം യുവതിയുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. അതിനുശേഷം സ്വന്തം തുപ്പൽ നക്കാൻ പഞ്ചായത്ത് കൂട്ടം യുവതിയെ നിർബന്ധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

സംഭവസമയത്ത് അന്യസംസ്ഥാനത്ത് കൂലി പണിക്ക് പോയിരുന്ന യുവതിയുടെ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. ഭർത്താവ് തിരിച്ചെത്തിയ ശേഷമാണ് യുവതി പൊലീസിനെ സമീപിക്കാനുള്ള ധൈര്യം കാട്ടിയത്. ജൂൺ നാലിന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയെ നാട്ടുകാർ പിടികൂടുകയും പഞ്ചായത്ത് കൂടുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും ബെഗുസരായി ഡിഎസ്പി നിഖിൽ കുമാർ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡിഎസ്പി സുബോധ് കുമാറും ബന്ധപ്പെട്ട സ്റ്റേഷനിലെ എസ്എച്ച്ഒയും സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A 30-year-old mother of three in Begusarai, Bihar, was allegedly raped twice by her neighbor between June 2 and 4. Following the incident, a village panchayat convened, falsely blamed the woman for the crime, and forced her to lick her own spit as a form of humiliation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE CASE, RAPE SURVIVOR, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY