
ബംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഭർത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. കട്ടഗേരിയിലുള്ള ഒരു സ്‌കൂളിലെ പാചകക്കാരി ശോഭ പർഗുണ്ട സരവാദ് (35) ആണ് കൊല്ലപ്പെട്ടത്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ശോഭ രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ഭർത്താവ് പർഗുണ്ട സരവാദ് മാരകായുധവുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പ്രതിയുടെ അമിതമായ മദ്യപാനവും ഭാര്യയുടെ സ്വഭാവത്തെക്കുറിച്ചുള്ള സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വ്യക്തമാകുന്നത്.
15 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. സംഭവത്തെത്തുടർന്ന് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതി പർഗുണ്ട സരവാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ കൊല്ലപ്പെടുകയും പിതാവ് പൊലീസ് പിടിയിലാകുകയും ചെയ്തതോടെ കുട്ടികൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബെലഗാവി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |