ബംഗളൂരു: ബംഗളൂരുവിൽ വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ യുവാവ് അറസ്റ്റിൽ. ചല്ലഘട്ട സ്വദേശി ബോരേ ഗൗഡയുടെ ഭാര്യ ജയമ്മയാണ് (61) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ അയൽവാസിയായ 21കാരൻ ഗഗൻ ആർ ആണ് അറസ്റ്റിലായത്. സ്വർണാഭരണങ്ങൾ കവർച്ചചെയ്യുന്നതിനാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ജൂലായ് 15 മുതൽ ജയമ്മയെ കാണാനില്ലെന്ന് കാണിച്ച് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെ രാമോഹള്ളിയിലെ തിമ്മപ്പ തടാകത്തിൽ നിന്നാണ് ചുവന്ന സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ ജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
ജയമ്മയെ പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇവരുടെ സ്വർണമാലയും കമ്മലും കവർന്ന പ്രതി തെളിവ് നശിപ്പിക്കാനായി മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കി ബൈക്കിൽ തടാകക്കരയിലെത്തിച്ച് വെള്ളത്തിലേയ്ക്ക് തള്ളുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കേസിൽ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ച് വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.
A 21-year-old man was arrested for allegedly murdering an elderly woman by suffocation, placing her body in a suitcase, and dumping it into a lake. Police arrested the suspect after investigating the case and gathering evidence.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |