ബംഗളൂരു: പതിനാലുകാരിയെ മദ്യം കുടിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്‌ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ബംഗളൂരുവിലെ ദേവനഹള്ളിയിലായിരുന്നു സംഭവം. പെൺകുട്ടിയുടെ അയൽക്കാരി, ഓട്ടോ ഡ്രൈവറായ നവീൻ, സുഹൃത്ത് വെങ്കിട്ടരമണ എന്നിവരാണ് അറസ്റ്റിലായത്.
ക്ഷേത്രദർശനത്തിനെന്ന പേരിലാണ് അയൽക്കാരി പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ട് പോയത്. നവീനിന്റെ ഓട്ടോയിൽ വെങ്കിട്ടരമണയും സ്‌ത്രീയും കുട്ടിയുമായി ആളൊഴിഞ്ഞ സ്ഥലത്തേക്കുപോയി. അവിടെവച്ച് നിർബന്ധിച്ച് കുട്ടിയെക്കൊണ്ട് മദ്യം കുടിപ്പിച്ചു. മദ്യപിച്ച് വീട്ടിൽ പോയാൽ പ്രശ്‌നമാകുമെന്ന് പറഞ്ഞ് നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നവീനാണ് കുട്ടിയെ പീഡിപ്പിച്ചത്. അയൽക്കാരിയും വെങ്കിട്ടരമണയും ഇതിന് കൂട്ടുനിൽക്കുകയായിരുന്നു. ശേഷം കുട്ടിയെ ഇവർ വീട്ടിൽ വിട്ടു.
പീഡനം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Three individuals, including a woman, have been arrested in Devanahalli, Bengaluru, for sexually assaulting a 14-year-old girl. The victim was lured by her neighbor, then taken to a secluded spot by an auto driver and his friend. She was forced to drink alcohol before being sexually assaulted. Police made arrests following the parents' complaint.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |