SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.14 AM IST

15കാരിയെ മൂന്ന് ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം; വരനും പിതാവും അടക്കം നാലുപേർ അറസ്റ്റിൽ

police
പൊലീസ്

ഇൻഡോർ : പതിനഞ്ചുകാരിയെ മൂന്ന് ലക്ഷം രൂപയ്ക്ക് വിവാഹം കഴിപ്പിച്ചു നൽകാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പെൺകുട്ടിയെ കാണാതായെന്ന് കാണിച്ചുള്ള ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സംഘം പിടിയിലായത്. പെൺകുട്ടിയുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

പെൺകുട്ടിയുടെ വയസ് 21 എന്ന് കാണിച്ച് തിരിച്ചറിയൽ രേഖയിൽ കൃത്രിമം വരുത്തിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മുതലെടുത്ത്, പണം സമ്പാദിക്കാമെന്നും വീട് വാങ്ങിത്തരാമെന്നും വാഗ്ദാനം ചെയ്താണ് പ്രതികൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ചത്.

കുട്ടിയുടെ ബന്ധുക്കളെന്ന വ്യാജേനയാണ് പ്രതികൾ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയതും. ഇതിന് പ്രതിഫലമായി വരന്റെ കുടുംബത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. സംഭവത്തിൽ വരനെയും പിതാവിനെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഘത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

English Summary

The human trafficking ring was uncovered after police investigated a missing person report filed by the girl's relatives. Based on the victim's statement, police found that the accused had forged her identity documents to show her age as 21.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST, LATESTNEWS, INDORE, CASEDIARY, CHILD MARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY