ചെന്നൈ: വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കാണിച്ച് സോഷ്യൽ മീഡിയയിൽ റീൽ പങ്കുവച്ചതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം. നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസക്കാരായ യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. 118 പവൻ സ്വർണവും പണവും മോഷ്ടാക്കൾ കവർന്നതായാണ് വിവരം.
കഴിഞ്ഞദിവസം മധുമിത പൂജാമുറിയിൽ പണവും സ്വർണവും പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് മോഷണം നടന്നത്. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. സംഭവത്തിൽ രാജമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിസിടിവിയും ഫോൺകോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
A Nagercoil YouTuber couple, Vinod Kumar and Madhumitha, had their home robbed of 118 sovereign gold and cash. The theft occurred shortly after Madhumitha posted a viral social media reel displaying their valuables. Thieves gained entry by breaking the back door. Rajamangalam police have registered a case and are investigating, focusing on CCTV and phone records.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |