SignIn
Kerala Kaumudi Online
Monday, 14 September 2026 4.38 PM IST

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പൊലീസ് വാഹനത്തിൽ നിന്ന് ചാടി മരിച്ചു

ramanuj-goswami
റിയ താലൂക്‌ദാറും രാമാനുജ് ഗോസ്വാമിയും

ദിസ്‌പൂർ: ഗുവാഹത്തിയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിമുറിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് പൊലീസ് വാഹനത്തിൽ നിന്ന് ചാടി മരിച്ചു. ഗുവാഹത്തിയിലെ അപ്പാർട്ട്മെന്റിൽ ഇരുപത്തിയഞ്ചുകാരിയെ റിയ താലൂക്‌ദാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുവാഹത്തി മെ‌ഡിക്കൽ കോളേജ് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം ഹതിഗോൺ പൊലീസ് സ്റ്റേഷനിലേയ്ക്ക് രാമാനുജിനെ കൊണ്ടുപോവുകയായിരുന്നു. നരകാസൂർ പഹർ പ്രദേശത്തെത്തിയപ്പോൾ പെട്ടെന്ന് ഇയാൾ പൊലീസുകാരെ ആക്രമിച്ച് പുറത്തേയ്ക്ക് ചാടിയെന്നാണ് പൊലീസിന്റെ വിശദീകരണം. കൊക്കയിലേക്കാണ് രാമാനുജ് വീണത്. വീഴ്‌ചയിൽ ഗുരുതര പരിക്കുകളേറ്റു. ഇയാളെ ഗുവാഹത്തി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സെപ്തംബർ മൂന്നിനാണ് രാമാനുജ് റിയയെ കൊലപ്പെടുത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണം. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു റിയയുടെയും രാമാനുജിന്റെയും വിവാഹം. കുറച്ച് ദിവസമായി ദമ്പതികളെ പുറത്ത് കാണാനില്ലെന്നും ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുട‌ർന്ന് പൊലീസ് സ്ഥലത്തെത്തി അപ്പാർട്ട്മെന്റിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയുടെ വിരലുകൾ പകുതിയോളം മുറിച്ച നിലയിലായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. തല വേർപെട്ട നിലയിലായിരുന്നു മൃതദേഹം. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പോളിത്തീൻ കവറിൽ നിന്ന് യുവതിയുടെ തല കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ ദിവസം രാത്രിയോടെ രാമാനുജ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

English Summary

Ramanuj Goswami, arrested for the murder and dismemberment of his wife Riya Talukdar in Guwahati, died today after reportedly jumping from a police vehicle. The 30-year-old suspect was being transported after a medical examination when he allegedly attacked officers and leaped into a gorge, sustaining fatal injuries. He was accused of killing his wife on September 3rd.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMANUJ GOSWAMI, RIYA TALUKDAR, RIYA TALUKDAR MURDER CASE, ASSAM MURDER CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY