SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.11 AM IST

അവിഹിത ബന്ധത്തെ ചൊല്ലി തർക്കം; ഭാര്യയെ ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

-shaving-blade
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഭാര്യയുടെ കഴുത്തിലും മുഖത്തും ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വടക്കുകിഴക്കൻ ഡൽഹിയിലെ സുന്ദർ നഗരിയിലാണ് സംഭവം. മജീദ് ഹുസൈൻ (35) എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ആക്രമണത്തിന് ഉപയോഗിച്ച ഷേവിംഗ് ബ്ലേഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ഇക്കഴിഞ്ഞ ഞായാറാഴ്ച രാത്രി 11.41ഓടെയാണ് യുവതിക്ക് കുത്തേറ്റതായി പൊലീസിന് വിവരം ലഭിക്കുന്നത്. ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. മജീദ് ഹുസൈന്റെ ഭാര്യ സജിയയാണ് ആക്രമണത്തിന് ഇരയായത്.

തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ഇവർ സ്ഥിരമായി വഴക്കിടുകയും തന്നെ മർദ്ദിക്കാറുണ്ടായിരുന്നെന്നും സജിയ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. വഴക്കിനെത്തുടർന്ന് സംഭവത്തിന് 15 ദിവസം മുമ്പ് സജിയ തന്റെ മൂന്ന് കുട്ടികളുമായി ലോണിയിലെ രാം പാർക്കിലുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് പ്രശ്നം ഭർത്താവ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഭവത്തിന് രണ്ടു ദിവസം മുമ്പ് മാത്രമാണ് ഇവർ വീട്ടിൽ തിരിച്ചെത്തിയത്.

13ന് രാത്രി 11 മണിയോടെ ഹുസൈൻ ഭാര്യയുമായി വീണ്ടും വഴക്കിടുകയും, തുടർന്ന് കയ്യിലുണ്ടായിരുന്ന ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് ഭാര്യയയുടെ കഴുത്തിലും മുഖത്തും ആഴത്തിൽ മുറിവേൽപ്പിക്കുകയുമായിരുന്നു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ചോദ്യം ചെയ്യലിൽ ഭർത്താവ് ഹുസൈൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

English Summary

Majid Hussain (35) was arrested in northeast Delhi's Sunder Nagri for allegedly attacking his wife, Sajiya, with a shaving blade on her face and throat during a violent domestic dispute on September 13.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, CRIMES IN DELHI, CRIME, CASEDAIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY