മീററ്റ്: കാമുകിക്കൊപ്പം മോമോസ് കഴിക്കാനെത്തിയ ഭർത്താവിനെ കൈയോടെ പൊക്കി ഭാര്യ. പിന്നാലെ കാറിന്റെ ബോണറ്റിൽ ഭാര്യയെ കിടത്തി അപകടകരമായി വാഹനം ഓടിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഭാര്യ സുനിതയുടെ പരാതിയിൽ ഭർത്താവ് മായങ്കിനെതിരെ പൊലീസ് കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പൊലീസ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കാമുകിയായ മാഹിക്കൊപ്പം മായങ്ക് കാറിലിരുന്ന് മോമോസ് കഴിക്കുന്നതിനിടെയായിരുന്നു സുനിത ഇവരെ കണ്ടത്. തുടർന്ന് സുനിത കാറിന്റെ ജനലുകളിൽ തട്ടി ഭർത്താവിനോട് പുറത്തുവരാൻ ആവശ്യപ്പെട്ടു. ഇതിനിടെ പരിഭ്രാന്തനായ മായങ്ക് കാർ ലോക്ക് ചെയ്‌ത് സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.
കാർ മുന്നോട്ടെടുക്കുന്നതിനിടെ സുനിത വാഹനത്തിന് മുന്നിൽ തടസമായി നിൽക്കുകയും തുടർന്ന് കാറിന്റെ ബോണറ്റിൽ കിടക്കുകയുമായിരുന്നു. എന്നാൽ മായങ്ക് വാഹനം മുന്നോട്ടെടുത്ത് സുനിതയെ ഏകദേശം 100 മീറ്ററോളം ബോണറ്റിൽ കിടത്തി ഓടിച്ചെന്നാണ് പരാതി.
'രക്ഷിക്കണേ... സഹായിക്കണേ' എന്ന് നിലവിളിച്ച് സുനിത വഴിയാത്രക്കാരോട് സഹായം അഭ്യർഥിച്ചു. സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് മായങ്ക് വാഹനം നിർത്തിയത്. ഭർത്താവിനെതിരെ വധശ്രമം, സ്ത്രീധന പീഡനം, അവിഹിത ബന്ധം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് സുനിത പൊലീസിൽ പരാതി നൽകുകയായിരുന്നു.
സുനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മായങ്കിനെയും മാഹിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
A man in Meerut, Uttar Pradesh, was arrested for allegedly driving his car with his wife, Sunitha, on the bonnet for approximately 100 meters. The incident happened when Sunitha caught her husband, Mayank, with his girlfriend. Mayank and the girlfriend, Mahi, were arrested on charges including attempted murder, following Sunitha's complaint.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |