SignIn
Kerala Kaumudi Online
Sunday, 26 July 2026 11.03 AM IST

42കാരന്റെ വീട്ടിൽ 1000 കിലോ നിരോധിക പുകയില ഉത്‌പന്നങ്ങൾ; സൂക്ഷിച്ചിരുന്നത് 52 ചാക്കുകളിലായി

banned-tobacco-
പുകയില ഉത്‌പന്നങ്ങൾ

തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് ആയിരം കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ. തിരുവനന്തപുരം നെല്ലിമൂട് ചുണ്ടവിളാകം സ്വദേശിയായ പ്രസാദിന്റെ (42) വീട്ടിൽ നടത്തിയ പരിശോധനയിലാണ് പുകയില കണ്ടെടുത്തത്. 52 ചാക്കുകളിലായാണ് പുകയില സൂക്ഷിച്ചിരുന്നത്.

തിരുവനന്തപുരം ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പുകയില ചില്ലറ വില്പനയ്ക്കായി സൂക്ഷിച്ചിരുന്നതാണെന്ന് എക്‌സൈസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOBACCO SEIZURE, ILLEGAL TOBACCO STORAGE, TOBACCO RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY