SignIn
Kerala Kaumudi Online
Wednesday, 23 September 2026 10.51 PM IST

വീട്ടമ്മയുടെ മാല പൊട്ടിച്ച് പ്രതികൾ രക്ഷപ്പെട്ടു; പിടികൂടുന്നതിനിടെ പൊലീസുകാരെ ബീയർ കുപ്പികൊണ്ട് കുത്തി

cops-attacked-

കൊച്ചി: വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാർക്ക് ബീയർ കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ് ഐ അരുൾ, എ എസ് ഐ റെജി എന്നിവർക്കാണ് പരിക്കേറ്റത്. ബെെക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ പിടികൂടുമ്പോഴായിരുന്നു ആക്രമണം.

തമിഴ്‌നാട് സ്വദേശികളായ സായ്‌രാജ്, പോൾകണ്ണൻ എന്നിവ ഇന്ന് രാവിലെയാണ് വീട്ടമ്മയുടെ മാല കവ‌ർന്നത്. വീട്ടമ്മ പൊലീസിൽ വിവരം അറിയിച്ചു. പ്രതികൾ എത്തിയ ബെെക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.

പ്രതികളെ കുറിച്ചുള്ള വിവരം ട്രാഫിക് പൊലീസിനുൾപ്പെടെ നൽകിയിരുന്നു. തുടർന്ന് ഇടപ്പള്ളിയിൽനിന്നു പാലാരിവട്ടം ഭാഗത്തേയ്ക്ക് ബെെക്കിൽ പോകുകയായിരുന്ന പ്രതികളെ ട്രാഫിക് പൊലീസ് തിരിച്ചറിഞ്ഞു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പ്രതികളെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, COPS ATTACKED, ATTACK, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY