SignIn
Kerala Kaumudi Online
Tuesday, 26 May 2026 6.46 PM IST

ശബരിമലയിൽ ഭക്തർ സമർപ്പിച്ച അരിയോടൊപ്പമുള്ള പണം മോഷ്‌ടിച്ച് നാട്ടിലേക്കയച്ചു, അഞ്ച് താൽക്കാലിക ജീവനക്കാർ അറസ്റ്റിലാകും

rice-money

ശബരിമല: സന്നിധാനത്തിൽ ഭക്തർ സമർപ്പിക്കുന്ന അരി ശേഖരിക്കുന്നതിനിടെ, അരിയോടൊപ്പം വീഴുന്ന പണം മോഷ്ടിച്ച് പോസ്റ്റ് ഓഫീസിലൂടെ നാട്ടിലേക്ക് അയച്ചെന്ന കേസിൽ അഞ്ച് താത്കാലിക ജീവനക്കാരുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്ന് സൂചന. അടൂർ ചൂരക്കോട് സ്വദേശി ആർ. പ്രദീപ്, തിരുവനന്തപുരം വിതുര സ്വദേശി ബിജുകുമാർ, കൊല്ലം നെടുവത്തൂർ സ്വദേശി എസ്. ബൈജു, പുനലൂർ കരവാളൂർ സ്വദേശികളായ ആർ. അജിമോൻ, അരുൺ കൃഷ്ണൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞമണ്ഡലകാലത്താണ് സംഭവം നടന്നത്. സന്നിധാനത്തെ പോസ്റ്റ്ഓഫീസിലൂടെഅസാധാരണമായി പണം അയച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, SANNIDHANAM, RICE, MONEY SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY