
കട്ടപ്പന : കാഞ്ചിയാർ കൽത്തൊട്ടിയിൽ കിടപ്പുരോഗിയായ മാതാവിനെ മകൻ മർദ്ദിച്ചതായി പരാതി. കൽത്തൊട്ടി കുരുവിക്കാട്ട് സുശീല രവിക്കാണ് മർദ്ദനമേറ്റത്. 16 വർഷമായി സന്ധി വാതം ബാധിച്ച് കിടപ്പിലാണ് സുശീല. ഭർത്താവ് രണ്ടുവർഷം മുമ്പ് മരിച്ചു. മകനും മരുമകളും സുശീലയും ഒരു വീട്ടിലാണ് താമസം. സംഭവത്തിൽ സുശീലയുടെ പെൺമക്കളായ സവിത, സരിത എന്നിവർ ചേർന്ന് കട്ടപ്പന പൊലീസിൽ പരാതി നൽകി. മർദ്ദിച്ചവർക്കെതിരെ കേസെടുക്കണമെന്നും അമ്മയെ നോക്കാൻ തങ്ങൾക്ക് അനുമതി നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. പരിക്കേറ്റ സുശീലയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |