SignIn
Kerala Kaumudi Online
Thursday, 30 July 2026 3.19 AM IST

ചികിത്സയ്ക്ക് കൈക്കൂലി വാങ്ങിയ ഫിസിയോതെറാപ്പിസ്റ്റ് പിടിയിൽ

photo

ചാരുംമൂട് : ചികിത്സയ്ക്ക് കൈക്കൂലി വാങ്ങിയ നൂറനാട് ലെപ്രസി സാനട്ടോറിയത്തിലെ എൻ.എച്ച്.എം കരാർ ജീവനക്കാരനായ ഫിസിയോതെറാപ്പിസ്റ്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കായംകുളം ചേരാവള്ളി സ്വദേശി രജനീഷിനെയാണ് (53) ഓപ്പറേഷൻ പ്രോജക്‌ട് സീറോയുടെ ഭാഗമായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, കോട്ടയം വിജിലൻസ് എസ്.പി ആർ.ബിനു എന്നിവരുടെ നിർദ്ദേശാനുസരണം ഇന്നലെ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഫിസിയോതെറാപ്പിക്കെത്തുന്നവരിൽ നിന്ന് പണം വാങ്ങുന്നതായി​ ഇയാൾക്കെതി​രെ പരാതി​യുണ്ടായി​രുന്നു. ഇന്നലെ ആശുപത്രിയിലെത്തിയ വിജിലൻസ് സംഘം പരാതിക്കാരി വഴി​ കൈമാറി​യ 1000 രൂപ ഇയാളിൽ നിന്ന് കണ്ടെടുത്തു. ചികിത്സാവിവരങ്ങൾ രേഖപ്പെടുത്തുന്നതിന് രോഗികൾക്ക് നൽകി​യി​രുന്ന ബുക്കുകളിൽ 500 രൂപയുടെ നോട്ടുകൾ വച്ച് വാങ്ങുന്നതായി​രുന്നു രജനീഷി​ന്റെ രീതി. 10000രൂപയോളം ഇയാളിൽ നിന്ന് കണ്ടെടുത്തു. ആലപ്പുഴ വിജിലൻസ് എസ്.പി കെ.വി.ബെന്നി, സി.ഐ മാരായ ഷൈജു ഇബ്രാഹിം,പ്രശാന്ത് കുമാർ,നിസാമുദീൻ, ജിംസ്റ്റൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY