
ഇടുക്കി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരുണാപുരം കൂട്ടാർ ചക്കുകുളംപടി ഭാഗത്ത് ആടിമാക്കൽ വീട്ടിൽ ആരോമൽ (23) നെയാണ് കട്ടപ്പന പോക്‌സോ കോടതി ജഡ്ജ് ജി.ആർ ബിൽകുൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക കഠിന തടവും അനുഭവിക്കണം. 2023ലായിരുന്നു കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ സുഹൃത്തായ പ്രതി വിവാഹം വാഗാദാനം നൽകി പ്രലോഭിപ്പിച്ചശേഷം വീട്ടിൽഅതിക്രമിച്ച് കയറി പീഡിപ്പിച്ചുഎന്നതായിരുന്നു കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി. നെടുങ്കണ്ടം പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ജെർലിൻ വി സ്‌കറിയ ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |