SignIn
Kerala Kaumudi Online
Wednesday, 01 July 2026 9.59 AM IST

എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

1

കോഴിക്കോട്: ലോഡ്ജിൽ റൂമെടുത്തു എം.ഡി.എം.എ വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ അഞ്ചു യുവാക്കൾ അറസ്റ്റിൽ. 18.21 ഗ്രാം എം.ഡി.എം.എയുമായി എടക്കാട് മൈത്ര ഹോസ്പിറ്റലിനു സമീപമുള്ള ലോഡ്ജിൽ വെച്ചാണ് യുവാക്കളെ പിടികൂടിയത്. കല്ലായി സ്വദേശി മുഹമ്മദ്‌ റംഷാദ് (33), ബേപ്പൂർ സ്വദേശി അഭിരാം(23),വേങ്ങേരി സ്വദേശി മുഹമ്മദ്‌ നിഷാം (23), വെസ്റ്റ് ഹിൽ സ്വദേശി ആൽബിൻ(19), കക്കോടി സ്വദേശി ശ്രീഹരി (18) എന്നിവരാണ് പിടിയിലായത്. മാറാട് സ്വദേശി റംഷാദ് വ്യാപകമായി എം.ഡി.എം.എ വിൽപ്പന നടത്തുന്നതായി നേരത്തെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ബാംഗ്ലൂരിൽ പോയി എം.ഡി.എം.എയുമായ് വരുന്ന വഴിയാണ് ഇവർ പിടിയിലായത്. നഗരത്തിലെ സ്കൂളുകളും കോളജുകളും മാളുകളും കേന്ദ്രീകരിച്ചു വില്പന നടത്തി വരികയായിരുന്നു പ്രതികൾ. എലത്തൂർ എസ്.ഐ വാസുദേവൻ, സുരേഷ് കുമാർ, എസ് സി.പി.ഒ റനീഷ്, സി.പി.ഒ നിഷ, ഡൻസാഫ് എസ്.ഐ മനോജ് ഇളയിടത്ത്, സരുൺകുമാർ, ലതീഷ്, ശ്രീശാന്ത്, ഷിനോജ്, അതുൽ, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷൂർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY